Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു


സങ്കടക്കാഴ്ചയായി... ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു


ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..

കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫഌവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

24 JANUARY 2023 08:35 PM IST
മലയാളി വാര്‍ത്ത

കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫഌവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍ഫഌവന്‍സയ്ക്ക് വേണ്ടിയുള്ള മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതാണ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണെങ്കിലും ഇന്‍ഫഌവന്‍സ കേസുകള്‍ കാണുന്നുണ്ട്. കോവിഡിന്റേയും ഇന്‍ഫഌവന്‍സയുടേയും രോഗ ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. പനി, തൊണ്ടവേദന, ചുമ എന്നിവ വരുന്നത് കോവിഡും ഇന്‍ഫഌവന്‍സയും കൊണ്ടാകാം. ഈ സാഹചര്യത്തില്‍ നേരത്തെ ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടുത്തിടെ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമതുമ്മല്‍, വായൂ സഞ്ചാരമുള്ള മുറികള്‍ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും ഇന്‍ഫഌവന്‍സ കൂടുതല്‍ തീവ്രമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം
2. പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.
3. അടച്ചിട്ട മുറികള്‍, മാര്‍ക്കറ്റുകള്‍കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കൃത്യമായും പാലിക്കണം.
4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.
5. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്.
6. ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
7. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കുക.
8. കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണം.
9. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു...  (21 minutes ago)

ഭൂമിയിൽ തിരികെയെത്തിയ നാല് പേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  (28 minutes ago)

സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി  (1 hour ago)

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.... ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു  (2 hours ago)

ഐപിഎല്ലിലെ 'റോയൽ' പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 202 റൻൺസ് വിജയലക്ഷ്യം  (2 hours ago)

​ഗൾഫിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി... ഫല പ്രഖ്യാപനത്തിന് ബദൽ സംവിധാനം ഒരുക്കും  (2 hours ago)

മേടം രാശി: വിഷുഫലം 2026  (2 hours ago)

ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന  (3 hours ago)

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (9 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (9 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (9 hours ago)

Malayali Vartha Recommends