Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്വപ്ന കളം നിറഞ്ഞാടി... ക്ലിഫ് ഹൗസിൽ കൂട്ടനിലവിളി... പിണറായിയുടെ പരിപ്പിളക്കി...

24 JANUARY 2023 10:09 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ഏറെ വെല്ലുവിളി ഉയർത്തിയത് ഒന്ന് മാത്രമേയുള്ളൂ... അത് സ്വർണ്ണക്കള്ളക്കടത്താണ്. ഗതികേടെന്ന് പറയെട്ടേ, വീണ്ടും അടുത്ത വിവാദങ്ങളിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്.

കേരള രാഷ്ട്രീയത്തിന്റെ തന്നെ അടിവേര് പിഴുതെറിയാൻ തക്ക സ്ഫോടന ശേഷിയുള്ള ഒരു വിവാദത്തിലേക്കാണ് ആ 30 കിലോയോളം വരുന്ന സ്വർണവും വഴിവെച്ചത് എന്നത്. സ്വർണ്ണക്കടത്ത് വിവാദങ്ങൾ വിമാനത്താവളം കടന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തിയപ്പോൾ ചുരുളഴിഞ്ഞത് മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിൽ നടന്ന നിയമനങ്ങളിലെ കള്ളക്കളികളാണ്.

വ്യാജ ബിരുദവുമായി സ്വപ്ന സുരേഷ് സർക്കാരിൻറെ സ്പേസ് പാർക്കിൽ ജോലി നേടിയ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സ്വപ്നക്ക് ശമ്പളം നൽകിയ തുക ശിവശങ്കറിൽ നിന്നടക്കം തിരിച്ചു പിടിക്കണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിൻറെ റിപ്പോർട്ടിലും ഒന്നും സംഭവിച്ചില്ല. എന്നാലിപ്പോൾ കുറച്ച് കാലമായി ഇതേപറ്റിയുള്ള കാര്യമായ അന്വേഷണം ഒന്നും തന്നെ കേൾക്കുന്നില്ല.

അതിനിടയിലാണ് ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ ഇടപാട് നടന്നുവെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ് വീണ്ടും രം​ഗത്ത് എത്തിയിരിക്കുന്നത്. തൻ്റെ കൈയിൽ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും ആറര കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ എത്ര മാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.

ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3 മില്യൻ ദിർഹത്തിൻറെ ഇടപാടാണ് നടന്നത്. ലൈഫ് മിഷൻ കോഴക്കേസിലും സ്വർണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരണം. വളരെ പ്രതീക്ഷയോടെയാണ് ഇ.ഡിക്ക് മുമ്പിൽ ഹാജരാകുന്നതെന്നും സ്വപ്ന വ്യക്തമാക്കി.

അതേസമയം ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആർ സരിത്തും വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായതായിരുന്നു ഇരുവരും.

ലൈഫ് മിഷൻ കോഴക്കേസിൽ സി.ബി.ഐ നേരത്തെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെട്ട എല്ലാ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നും സ്വപ്ന പറഞ്ഞു. 2021ൽ റജിസ്റ്റർ ചെയ്ത കേസിൽ സരിത, സന്ദീപ്, സരിത് എന്നിവരാണ് പ്രതികൾ.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലുകോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻറെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകകാരം കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരുകോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡി കണ്ടെത്തൽ.

ഇതിൻറെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. കേസിൽ നേരത്തെ തന്നെ ഇഡി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴി ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കറിൻറെ അറസ്റ്റോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ അങ്ങേയറ്റം പ്രതിരോധത്തിലായത്. അറസ്റ്റിനും സസ്പെൻഷനും ശേഷം ഒരു വ‌ർഷമായി പുറത്ത് നിൽക്കുന്ന ശിവശങ്കറിൻറെ സസ്പെൻഷൻ കാലാവധി അടുത്ത വെള്ളിയാഴ്ച തീരും എന്നുള്ള വാർത്തകൾ പുറത്ത് വരുന്നത്. തുടർനടപടിയിൽ സർക്കാർ തീരുമാനം വളരെ നിർണ്ണായകമായി തന്നെ തുടരുകയാണ്.

സ്പ്രിംക്ലർ വിവാദം കത്തി നിൽക്കുമ്പോൾ സ്വന്തം ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ തീരുമാനെടുത്തെന്ന് തുറന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ച പ്രിൻസിപ്പൽ സെക്രട്ടറി. ഇങ്ങനെയൊക്കെയയായിരുന്നു അദ്ദേഹത്തിന് ചാർത്തി നൽകിയിരുന്നു വിശേഷണങ്ങൾ, എന്നാൽ സ്പ്രിംക്ലറോടെ ഇടിഞ്ഞ പ്രതിച്ഛായ സ്വർണ്ണക്കടത്തോടെ പൊളിഞ്ഞു പാളീസായി.

മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് എത്തി മറ്റ് ഉദ്യോഗസ്ഥർക്കു കൂടി നാണക്കേടായി മാറി. സ്വപ്നയും സർക്കാരുമായുള്ള കണ്ണിയെല്ലാം ശിവശങ്കറുമായി ബന്ധപ്പെട്ടാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കർ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 16ന് എം ശിവശങ്കർ സസ്പെൻഷനിലായി.

കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28-നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയു‍ർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ചുമത്തിയത്. സ്വർണ്ണക്കടത്തിൽ ഒത്താശ ചെയ്തുവെന്ന് കസ്റ്റംസ്. ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് അദ്ദേഹത്തിന്.

സ്വപ്ന അനധികൃതപണമിടപാടുകൾ നടത്തിയത് ശിവശങ്കറിന് വേണ്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വാദിക്കുന്നുണ്ട്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷനിൽ ശിവശങ്കറിന് കിട്ടിയ കമ്മീഷനെന്നാണ് ഇഡി പറയുന്നത്. 100 മണിക്കൂറാണ് എം ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത്.

എന്നാൽ എൻഐഎ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയോ സാക്ഷിയോ ആയില്ല. പക്ഷേ, സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനപൊലീസിൻറെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ആരോപണത്തിൽ വിജിലൻസ് കേസിൽ പ്രതി കൂടിയായി എം ശിവശങ്കർ. അറസ്റ്റിന് ശേഷം മന്ത്രിമാരും സിപിഎം നേതാക്കളും ശിവശങ്കറെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞു. അപ്പോഴും മുഖ്യമന്ത്രി ശിവശങ്കറെ കടുത്ത ഭാഷയിൽ തള്ളിപ്പറയാൻ തയ്യാറായില്ല.

അതേസമയം, ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകർന്ന് തരിപ്പണമായി കഴിഞ്ഞു.

സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ പോവുന്നത് മോദി സർക്കാരിന്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണ്. എന്നിട്ടും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെൻഷനും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്.

സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. അഴിമതി മാത്രം ലക്ഷ്യം വെച്ച് കേരളത്തെ നശിപ്പിക്കാനുള്ള പദ്ധതിക്ക് ഒരിക്കലും കേന്ദ്രം അനുമതി കൊടുക്കില്ല. നടക്കില്ലെന്ന് അറിഞ്ഞിട്ടും സിൽവർലൈൻ വരുമെന്ന് പറയുന്നത് പിണറായിയുടെ ദുരഭിമാനമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇത് സമ്മതിക്കുകയാണ് ആദ്യം സർക്കാർ ചെയ്യേണ്ടത്. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി ഉയർത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയല്ല മറിച്ച് അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ആഭ്യന്തരം പൂർണമായും തകർന്ന് കഴിഞ്ഞു. പൊലീസിന് ഗുണ്ടാലഹരി മാഫിയകളുമായി ബന്ധമുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചു കഴിഞ്ഞു. എന്നിട്ടും ഏറ്റവും മികച്ച പൊലീസ് കേരളത്തിലേതാണെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. മതഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകൾ കേരള പൊലീസിലുണ്ടെന്നതിന് നിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയിഡ് വിവരങ്ങൾ ചോർത്തി കൊടുത്തത് പൊലീസിൽ തന്നെയുള്ള ചിലരാണെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്ത സർക്കാരാണിത്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാൻ ഇടത് സർക്കാരിന് അവകാശമില്ല. പിണറായി സർക്കാർ തങ്ങൾക്കെതിരെ സംസാരിക്കുന്ന മാദ്ധ്യമപ്രവർത്തകരെ കേസെടുത്ത് വേട്ടയാടുന്നത് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends