Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ആട്ടിൻ തോലിട്ട കുറുക്കൻ, നട്ടെല്ല് നിവർത്തി രാഷ്ട്രീയം പറയൂ..., ശ്രീജിത്ത് പണിക്കരെ ചൊറിഞ്ഞ് ഷമ മുഹമ്മദ്

24 JANUARY 2023 10:27 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നിരീക്ഷകനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ശ്രീജിത്ത് പണിക്കർക്കെതിരെ കോൺഗ്രസ് നേതാവ് ഡോ ഷമ മുഹമ്മത്. ശ്രീജിത്ത് ആട്ടിൻ തോലിട്ട കുറുക്കനാണെന്നും കൃത്യമായ രാഷ്ട്രീയം ഉണ്ടായിട്ടും അത് പറയാതെ വിവിധ പേരുകളിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയാണെന്നും ഷമ കുറ്റപ്പെടുത്തി. ഇനിയെങ്കിലും ട്ടിൻ തോലിൽ മറഞ്ഞിരിക്കാതെ നട്ടെല്ല് നിവർത്തി രാഷ്ട്രീയം പറയൂവെന്നും ഷമ ട്വീറ്റ് ചെയ്തു.'ഒട്ടനേകം നാളുകളായി ആട്ടിൻ തോലിട്ട കുറുക്കൻ ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു.

കൃത്യമായ രാഷ്ട്രീയം ഉണ്ടായിട്ടും അദ്ദേഹം സംവാദകൻ, വക്കീൽ, നിരീക്ഷകൻ തുടങ്ങിയ പേരുകളിൽ ചർച്ചകളിൽ ഏർപ്പെടുന്നു. ശ്രീ ശ്രീജിത്ത്‌ പണിക്കർ, താങ്കൾ ആട്ടിൻ തോലിൽ മറഞ്ഞിരിക്കാതെ നട്ടെല്ല് നിവർത്തി രാഷ്ട്രീയം പറയൂ', എന്നായിരുന്നു ഷമയുടെ ട്വീറ്റ്. ഇതിന് മറുപടിയുമായി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ശ്രീജിത്തിന്റെ മറുപടി. വായിക്കാ 'പ്രിയപ്പെട്ട ഷമാ മുഹമ്മദ്: Dr. Shama Mohamed

താങ്കൾ എന്നെ "ആട്ടിൻ തോലിട്ട ചെന്നായ" എന്ന് ഫേസ്ബുക്കിൽ വിളിച്ചത് ശ്രദ്ധിച്ചു. ചാനൽ ചർച്ചയിൽ മുൻപും പല വിശാലമനസ്കരും സമാന വിശേഷണങ്ങൾ എനിക്ക് കല്പിച്ച് തന്നിട്ടുണ്ട്. ധീരർ മുഖത്തു നോക്കി പറയും, മറുപടി വാങ്ങി കക്ഷത്തിൽ വയ്ക്കും. ഭീരുക്കൾ കണ്ടം വഴി ഓടിയിട്ട് ഫേസ്ബുക്കിൽ പോസ്റ്റിടും. അത്രയേ ഞാൻ കരുതിയിട്ടുള്ളൂ.ആദ്യമേ പറയട്ടെ, താങ്കൾക്ക് ഒരു ഭാഷാശുദ്ധി കൈവന്നിട്ടുണ്ട്.

"എടോ" എന്ന് വിളിച്ചിടത്തു നിന്നും "താങ്കൾ" എന്നും "ശ്രീ ശ്രീജിത് പണിക്കർ" എന്നുമൊക്കെ പറയാൻ ശീലിച്ചല്ലോ. നന്ന്.ഇനി വിഷയത്തിലേക്ക് വരാം.എന്നത്തെയും പോലെ, കഴിഞ്ഞ ചർച്ചയിലെ താങ്കളുടെ പ്രകടനവും പരിതാപകരം ആയിരുന്നു എന്നതിനാൽ എനിക്ക് താങ്കളുടെ അവസ്ഥ ഊഹിക്കാൻ സാധിക്കുന്നുണ്ട്.ഞാൻ "ഒട്ടനേകം നാളുകളായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു" എന്നതാണോ താങ്കളുടെ പ്രശ്നം? അതറിഞ്ഞിട്ടാണോ "Who is Panickar?" എന്ന് ചോദിച്ചത്?

നട്ടെല്ലില്ലാത്ത പാർട്ടികളും വ്യക്തികളും ചാനലുകളും ബഹിഷ്കരിച്ചിട്ടും "നിറഞ്ഞു നിൽക്കുന്നു" എന്ന് താങ്കളെ തോന്നിപ്പിച്ചതിന് എനിക്ക് നന്ദി പറയാനുള്ളത് ഇന്നാട്ടിലെ നട്ടെല്ലുള്ള ചുരുക്കം മാധ്യമ സ്ഥാപനങ്ങളോടും എന്നെ കേൾക്കുന്ന ജനങ്ങളോടുമാണ്.സംവാദകൻ, നിരീക്ഷകൻ, വക്കീൽ എന്നീ നിലകളിൽ ഞാൻ ചർച്ചകളിൽ പങ്കെടുക്കുന്നു എന്ന് ആക്ഷേപ ധ്വനിയോടെയാണ് താങ്കൾ പറയുന്നത്. സംവാദത്തിൽ ഏർപ്പെടുന്നയാളാണ് സംവാദകൻ.

രാഷ്ട്രീയത്തെ വീക്ഷിക്കുന്ന ആളാണ് നിരീക്ഷകൻ. രണ്ടും എന്റെ ഇടപെടലിനെ സൂചിപ്പിക്കുന്ന പദങ്ങളാണ്.എന്നാൽ വക്കീൽ എന്ന നിലയിൽ ഞാൻ ഒരു ചർച്ചയിലും പങ്കെടുത്തിട്ടില്ല. ഞാനൊരു വക്കീൽ അല്ല എന്നതുതന്നെ കാരണം. രാഷ്ട്രീയ ചർച്ചയിൽ ഒരാൾ അറിയപ്പെടേണ്ടത് അയാളുടെ ഔദ്യോഗിക തൊഴിലിന്റെ പേരിൽ ആയിരിക്കണം എന്നില്ലല്ലോ. അങ്ങനെ ആയിരുന്നെങ്കിൽ "ഷമാ മുഹമ്മദ്, കോൺഗ്രസ് വക്താവ്" എന്നതിനു പകരം; "ഷമാ മുഹമ്മദ്, പല്ലുഡോക്ടർ" എന്ന പേരിൽ ആവേണ്ടിയിരുന്നല്ലോ താങ്കൾ വരുന്നത്.

എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നത് എന്തോ കണ്ടുപിടിത്തം എന്ന മട്ടിലാണ് താങ്കൾ അവതരിപ്പിക്കുന്നത്. എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് ആരാണ് പറഞ്ഞത്? എനിക്ക് വ്യക്തമായ രാഷ്ട്രീയവും നിലപാടുകളും ഉണ്ട്. അതെല്ലാം വിഷയാധിഷ്ഠിതമാണ്. രാഷ്ട്രീയം പറയാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ തണൽ വേണമെന്ന ചിന്തയാണ് താങ്കളെ ബാധിച്ചിരിക്കുന്നത്.

ബീഡി തെറുക്കുന്നവൻ നിർബന്ധമായും ബീഡി വലിക്കുന്നവൻ ആയിരിക്കണമെന്ന് ഒരു തത്വമില്ലല്ലോ.കക്ഷിരാഷ്ട്രീയം ഇല്ലാത്തതിനാൽ സ്വന്തം നേതാവിന്റെ ഏത് മോശം കാര്യത്തെയും വെളുപ്പിക്കേണ്ട ആവശ്യവും എനിക്ക് വരുന്നില്ല. അതുകൊണ്ടു തന്നെ നേതാവ് പണത്തട്ടിപ്പ് കേസിൽ കുടുംബത്തോടെ കോടതി കയറുമ്പോഴും, ഇഡി ഓഫീസ് നിരങ്ങുമ്പോഴും, സ്വന്തം ക്ലിനിക്കിന്റെ ഷട്ടർ താഴ്ത്തി നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ താങ്കൾക്ക് എന്നെ കാണാൻ കഴിയില്ല.

താങ്കൾ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം ഞാൻ മനസ്സിലാക്കുന്നു. ശത്രുക്കൾക്ക് പോലും ഈ ശോച്യാവസ്ഥ ഉണ്ടാകരുതെന്ന ആഗ്രഹവും എനിക്കുണ്ട്.എന്നും പറഞ്ഞു കൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് , ഏതായാലും ഇരുവരുടെയും പോസ്റ്റുകൾ ഇതിനോടകം രാഷ്ട്രീയ കേരളം ചർച്ചയാക്കി കഴിഞ്ഞു എന്ന് വേണം പറയാൻ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (5 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (5 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (7 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (7 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (8 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (8 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (8 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (8 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (8 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (8 hours ago)

Malayali Vartha Recommends