Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

പ്രതിഷേധമൊക്കെ നല്ലതാ, എന്ന് കരുതി പോപ്പുലർ ഫ്രണ്ട് കേരളത്തിലെ മുസ്ലിങ്ങളുടെ അച്ഛനാകരുത്, പണി കിട്ടും

24 JANUARY 2023 10:29 PM IST
മലയാളി വാര്‍ത്ത

പൊതുമുതൽ നശിപ്പിച്ച തീവ്ര സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടെത്താൻ പറഞ്ഞപ്പോൾ ഭയന്നു പിന്മാറിയ പിണറായി വിജയൻ
പക്ഷെ ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം മനസിലാക്കി കഴിഞ്ഞു,

ഹർത്താൽ നടത്തി സർക്കാരിന്റെ കെ എസ ആർ ടി സി തന്നെ തല്ലി തകർത്തിട്ട് കോടികളുടെ നഷ്ട്ടമുണ്ടായെന്ന് പറഞണ് ആദ്യം ഇവിടെ കിടന്നുകുറെ മോങ്ങി, അത് കഴിഞ്ഞു പിന്നെ കോടതിയിൽ കേസായി , അപ്പോൾ കോടതി തന്നെ പറഞ്ഞു ,ഹർത്താലെന്ന് പറഞ്ഞു റോഡിൽ അഴിഞ്ഞാടിയ ഇല്ലത്തിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ , എന്നാൽ ആരെ ഭയന്നിട്ടാണോ എന്തോ നമ്മുടെ മുഖ്യൻ അതൊന്നും അനുസരിച്ചില്ല, അവസാനം കോടതി പിടിച്ചു ആട്ടിയപ്പോൾ കുറച്ചു സമാധാനം കിട്ടി ,

അവസാനം മാപ്പും പറഞ്ഞിട്ടാണ് പിന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സൊതോകെക് കണ്ടു കെട്ടുന്ന നടപടികൾ തന്നെ സർക്കാർ തുടങ്ങിയത്, ഹർത്താലുകൾ നടത്തുന്ന പാർട്ടികൾ അതാത് ദിവസങ്ങളിലെ നഷ്ടൾ സ്വയം വഹിക്കണമെന്നത് ഒരു കോടതിയുത്തരവാണ്. ഈ കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വസ്തുവകകൾ കണ്ടുകെട്ടൽ സർക്കാർ തുടങ്ങി.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ മൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി ശനിയാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യു കമ്മീഷണർ നിർദേശം നൽകിയിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടുകെട്ടി. തിരുവനന്തപുരം മണക്കാടുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് ജപ്തി ചെയ്യാൻ ജില്ലാ കലക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകി.ഇതിനെത്തു‌ടർന്നാണ് നടപടികൾ ആരംഭിച്ചത്.

ഈ കാര്യത്തിൽ വീഴ്ച വന്നാൽ കോടതി സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കും. അന്നേരം സർക്കാരിന്റെ മുസ്ലിം പ്രീണനം എന്ന തിയറി ഇറക്കാൻ ഇവടെ ഒരുപാട് ആളുകളുണ്ട്. എന്നാൽ ഇവരുമായി ബന്ധമില്ലാത്ത സാധാരണ മനുഷ്യരുടെ പേരിലും നടപടി ഉണ്ടാകുന്നതായി പരാതികൾ പലയിടത്തും കാണുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് അല്ലാത്തവരുടെ പേരിൽ നടപടികൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഈ കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കണം.

അത്തരം പരാതികൾക്ക് ഇടകൊടുക്കരുത്; ഉണ്ടെങ്കിൽ അവ അന്വേഷിക്കണം, അതിനു പരിഹാരം കാണണം. അതിനുത്തരവാദികളായ ഉദ്യോഗസ്‌ഥന്മാരുടെ പേരിൽ നടപടിയെടുക്കണം. എന്നാൽ പോപ്പുലർ ഫ്രണ്ടും, ജമാഅത്തെ ഇസ്‌ലാമിയും അടങ്ങുന്ന തീവ്ര മുസ്ലിം സംഘടനകളുടെ ഇപ്പോഴത്തെ ആരോപണം സർക്കാർ കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങളെ ഈ കോടതിവിധിയുടെ പേരിൽ വേട്ടയാടുന്നു എന്നാണ്. ‌‌

ഏറെ ക്ളീഷേ ആയ ഒരു സ്റ്റേറ്റ്മെന്റാണെങ്കിലും, ന്യൂനപക്ഷ വർഗീയതയെ ചൂണ്ടി കാണിച്ചുതന്നെയാണ് ഭൂരിപക്ഷ വർഗീയത വളരുന്നത്.ഈ ദിവസങ്ങളിൽ വന്ന മറ്റൊരു ശ്രദ്ധേയമായ വാർത്ത കൂടിയുണ്ട്. തങ്ങളുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പുതിയ നിയമാവലി ഏർപ്പെടുത്തിയിരിക്കയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പോപ്പുലർ ഫ്രണ്ട്, മുജാഹിദ്, ജമാ അത്തെ ഇസ്‌ലാമി ആശയങ്ങൾ ഒരു കാരണവശാലും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലേക്കോ ആശയമണ്ഡലങ്ങളിലേക്കോ വരരുതെന്നാണ് അവരുടെ പ്രധാന നിർദേശം.

ഇസ്‌ലാമികവും മതേതരവും ആയ വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം സ്ഥാപനങ്ങളുടെ ലക്ഷ്യം എന്നതിനെ മുൻനിർത്തിയാണ് സമസ്ത മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷെ പോപ്പുലർ ഫ്രണ്ടിനോ, ജമാഅത്തെ ഇസ്ലാമിക്കോ ഇല്ലാത്ത സംഘടനാശേഷി കേരളത്തിൽ ഉള്ള ഒരു വിഭാഗംതന്നെ അവരെ തള്ളി പറഞ്ഞിരിക്കുന്നു.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എ പി കാന്തപുരം വിഭാഗവും, ഇ പി അബൂബക്കർ മുസ്‌ലിയാർ വിഭാഗവും തമ്മിൽ ഇനി എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും ശരി, അവർ പോപ്പുലർ ഫ്രണ്ടിനോടൊ ജമാഅത്തെ ഇസ്ലാമിയോടൊ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല.കൊലപാതക രാഷ്ട്രീയത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്‌ തങ്ങളെന്ന്‌ ആർഎസ്‌എസ്സും പോപ്പുലർ ഫ്രണ്ടും സമീപകാലങ്ങളിൽ തെളിയിച്ചതാണ്‌.

ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ടു ജോസഫ് മാഷിന്റെ കൈ വെട്ടിയ ഒരു സംഘടനയ്ക്ക് രാജ്യത്ത് അധികം മാതൃകകൾ ഇല്ല എന്ന് നാം തിരിച്ചറിയണം. മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന അഭിമന്യു സമീപകാലത്തെ പോപ്പുലർ ഫ്രണ്ട് ഭീകരതയുടെ മറ്റൊരു മുഖമാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഡിഫൻസ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീട് നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട്(എൻ.ഡി.എഫ്) എന്നപേരിൽ അതിതീവ്ര മുസ്ലിം സംഘടനയായി മാറിയത്.

പിൽക്കാലത്ത് ഐസിസ് എന്ന ആഗോള ഭീകരസംഘടനയുമായി വരെ അവർക്ക് ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.സംഘപരിവാർ ഭീകരതയെ പ്രതിരോധിക്കാനെന്ന പേരിൽ വിവിധ പേരുകളിൽ അതായത് പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ, അങ്ങനെ നിരവധി പേരുകളിൽ പ്രവർത്തിച്ചു പോന്നിരുന്ന ഈ സംഘടന രാജ്യത്തെ മുസ്ലിങ്ങളെയാകെ പ്രതിസ്ഥാനത്ത് നിർത്താനുതകുന്ന പ്രവൃത്തികൾ മാത്രമേ ഈ കാലയളവിൽ ചെയ്തു പോന്നിട്ടുള്ളു.

ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയൻ ആശയഗതികളും സലഫിസത്തിന്റെ ആക്രമണ സ്വഭാവവും ചേർന്നതാണ് ഇവരുടെ സംഘടനയുടെ ഘടന. സംഘപരിവാറിനെ നേരിടേണ്ടത് ജനാധിപത്യ മാർഗത്തിലാണ്. അല്ലാതെ പോപ്പുലർ ഫ്രണ്ടിന്റെ ഇസ്‌ലാമിക രാജ്യ ഫിലോസഫി വെച്ചല്ല എന്ന് തിരിച്ചറിയുന്ന കേരളത്തിലെ മതേതര മുസ്ലിം വിഭാഗം ഇക്കൂട്ടരെ എന്നും ഒരു കൈയകലത്തിൽ സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഇതര മതവിശ്വാസികൾ ഇസ്ലാംമതം സ്വീകരിക്കുമ്പോൾ പൊങ്കാലയിട്ട് സ്വീകരിക്കുകയും, എന്നാൽ തങ്ങളുടെ മതത്തിൽ നിന്ന് ആരെങ്കിലും അവരുടെ ഇഷ്ടപ്രകാരം മാറിയാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ സെമറ്റിക് മതതീവ്രവാദികളുടെ എല്ലാ ലക്ഷണങ്ങളും ഉള്ളവരാണ്. നാദാപുരത്തിനടുത്ത് തെരുവംപറമ്പിൽ നഫീസ എന്ന മുസ്ലിം സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ബിനുവിനെ കല്ലാച്ചി ടൗണിലിട്ട് വെട്ടിക്കൊന്നത്.

ഇസ്‌ലാം എന്നാൽ സമാധാനം എന്നാണ് അർഥം. എന്നാൽ പോപ്പുലർ ഫ്രണ്ട് ഇസ്‌ലാമിനോട് ചേർന്ന് നിൽക്കുന്ന ഒരു സംവിധാനമല്ല. താലിബാൻ പോലെ, ബിൻലാദന്റെ അൽ ക്വയ്‌ദ പോലെ, ഐ എസ് പോലെ വേറുക്കപ്പെടേണ്ട മറ്റൊരു സംഘടന മാത്രമാണവർ.ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പയറ്റുന്നത് തങ്ങൾ മുസ്ലിങ്ങളുടെ വക്താക്കൾ ആണ് എന്ന തിയറി സ്ഥാപിക്കലാണ്.

തങ്ങളുടെ ഭീകരമുഖം മറച്ചുപിടിക്കാൻ മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയർത്തുന്നും അവർ. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ 'ഇര' എന്ന പരിവേഷം ചാർത്തി ചില ശുദ്ധാത്മാക്കളെ തങ്ങൾക്കുചുറ്റും അണിനിരത്തും. ചില നിർഗ്ഗുണ ബുദ്ധിജീവികൾ അവരുടെ വലയിൽ വീഴുകയും ചെയ്യും. എന്നാൽ ഇനിയും ഇക്കൂട്ടർ തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട്. കേരളം വർഗീയതയ്ക്ക് പറ്റിയ ഇടമല്ല. കേരളത്തിലെ മുസ്ലിങ്ങൾ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ഇത്തരം തീവ്രസംഘടനകളുടെ പിൻബലമില്ലാതെ തന്നെ ഏറെ മുന്നോട്ട് പോയ ജനതയാണ്.

അവരെ രാഷ്ട്രീയം പഠിപ്പിക്കാനുള്ള വിദ്യകളൊന്നും ഒരു തീവ്രവാദ സംഘടനയുടെ കയ്യിൽ തൽക്കാലം ഇല്ല. അത് കൊണ്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പ്രശ്നമോ, ഇപ്പോൾ നടക്കുന്ന ജപ്തിയിലെ വിഷയങ്ങളോ ചർച്ച ചെയ്യാം. അത് ആ സംഘടനയെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. കേരളത്തിലെ മുസ്ലിങ്ങളും നിങ്ങളുമായി ടൈഗർ ബിസ്കറ്റിലെ, ബിസ്കറ്റും ടൈഗറും തമ്മിലുള്ള ബന്ധമേ ഉള്ളു. ദയവ് ചെയ്ത് ഈ നാട്ടിലെ മുസ്ലിങ്ങളുടെ പിതാവ് ചമയാൻ ശ്രമിക്കരുത്.

ഏതായാലും കേരളത്തിൽ ഇപ്പോൾ ലീഗ് നേതാക്കൾ എല്ലാം കൂടും കുടുക്കയുമെടുത്ത തെരുവിലിറങ്ങേണ്ട അവസ്ഥയാണ് , ഇവരുടെയൊക്കെ സ്വത്തുക്കൾ കണ്ടു കെട്ടിയാലും അത്രയും തുക പിഴയായി വന്നത് തീരുമോ എന്നൊന്നും അറിയില്ല , എന്നിരുന്നാലും അത് കഴിഞ്ഞു കോടതി എടുക്കുന്ന തീരുമാനവറും നിർണായകമാണ്, ഇപ്പോഴും അതിന്റെ അലയൊലികൾ ഒന്നും തീർന്നിട്ടില്ല എന്ന് വേണം പറയാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (15 minutes ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (41 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (3 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends