പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. ഹംസ ബുര്‍ഹാന്‍ ആണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. നിരവധി തവണ ഇയാള്‍ക്ക് വെടിയേറ്റു. സംഭവ സ്ഥത്തുതന്നെ ഹംസ മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി.
2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായിരുന്നു ഹംസ ബുര്‍ഹാന്‍. അര്‍ജുമന്ത് ഗുല്‍സാര്‍ ദര്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. പാകിസ്താനില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. 2022ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചത്.
2019 ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. ഇന്ത്യന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha





















