നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് എന്‍ടിഎ ഉദ്യോഗസ്ഥര്‍

പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് എന്‍ടിഎ ഉദ്യോഗസ്ഥര്‍. പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ ആണ് വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതി അതൃപ്തി അറിയിച്ചു. എന്‍ടിഎയോട് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതല്‍ വിശദികരിക്കാന്‍ കഴിയില്ല എന്ന് എന്‍ടിഎ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൂടുതല്‍ അറിയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. വീഴ്ച്ച തുടര്‍ന്നും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്‌തെന്നും അദേഹം പറഞ്ഞു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ അറിയിച്ചു.
ഇന്റലിജന്‍സ് പരാജയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഉണ്ട് എന്ന അഭിപ്രായം പാര്‍ലമെന്റ് സമിതി മുന്നോട്ട് വെച്ചു. ഉന്നത അധികാരികള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കണം. ധര്‍മേന്ദ്ര പ്രധാന്‍ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടത് പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്‌തെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങള്‍ യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റദ്ദാക്കിയത്. അതേസമയം പുന പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണ വിദ്യാഭ്യാസമന്ത്രാലയം തേടി.
https://www.facebook.com/Malayalivartha





















