എയര്‍ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടി

ബെംഗളൂരു വിമാനത്താവളത്തില്‍ ലാന്റിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടി. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം അക2651 പരിശോധനയ്ക്കായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചുള്ള ഇന്നത്തെ വിമാന സര്‍വീസ് റദ്ദാക്കി. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഒരു ബോയിങ് 747 വിമാനം പുറപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കനത്ത വായുചുഴിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ് വിമാനം വീണ്ടും മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചതായി എയര്‍ലൈനുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ പറയുന്നു.
നേരിട്ട അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















