Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

പിണറായി വിജയാ, നിങ്ങൾ ഇത്രയ്ക്കും പേടിത്തൊണ്ടനാണോ ? കെ സുധാകരന്റെ ചോദ്യം ശെരിക്കും ഏറ്റു

24 JANUARY 2023 10:32 PM IST
മലയാളി വാര്‍ത്ത

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയൻ എന്ന നികൃഷ്ട മനസ്സുള്ള രാഷ്ട്രീയക്കാരന്റെ നാണംകെട്ട ഭരണത്തിനെതിരെ ശബ്ദമുയർത്തിയവരെയെല്ലാം ഇരുമ്പഴികൾക്കുള്ളിൽ ആക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ് നെറികെട്ട സിപിഎം ഭരണകൂടം. പിണറായി വിജയന് പ്രതിഷേധങ്ങളോടുള്ള പേടി മാറ്റാൻ സമരക്കാരെ റിമാന്റ് ചെയ്യിക്കാൻ കേരള പോലീസ് ഇറങ്ങിയാൽ ജയിലറകൾ പോരാതെ വരുമെന്ന് ഓർമപ്പെടുത്തുകയാണെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ,നിങ്ങളിത്ര ഭീരുവോ ?നൂറുകണക്കിന് പോലീസുകാരുടെ കാവൽ ഇല്ലാതെ ജനങ്ങൾക്കിടയിൽ ഇറങ്ങാൻ ഭയം, റോഡിലിറങ്ങാൻ ഭയം,ജനകീയ പ്രതിഷേധങ്ങളെ ഭയം,പ്രതിഷേധക്കാരെ ഭയം. നിങ്ങൾ ഇങ്ങനെ പേടിച്ചാൽ കേരളത്തിൻറെ ഭരണം എങ്ങനെ മുന്നോട്ടു പോകും ? കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനാണ് പിണറായി വിജയൻ എന്ന് ഞങ്ങൾ നിസ്സംശയം പറയും.

ആ കൊള്ളക്കാരനെതിരെ വിരൽ ചൂണ്ടി സംസാരിക്കുന്ന യുഡിഎഫിന്റെ യുവ നേതാക്കളെ അടിച്ചമർത്താൻ ഇത് ചൈനയും കൊറിയയും ഒന്നുമല്ല.കെഎം ഷാജിക്കെതിരെ , കെ എസ് ശബരിനാഥനെതിരെ , ഷാഫി പറമ്പിലിന് എതിരെ ഇപ്പോളിതാ പി കെ ഫിറോസിനെതിരെ ,പിണറായി വിജയൻ എന്ന നികൃഷ്ട മനസ്സുള്ള രാഷ്ട്രീയക്കാരന്റെ നാണംകെട്ട ഭരണത്തിനെതിരെ

ശബ്ദമുയർത്തിയവരെയെല്ലാം ഇരുമ്പഴികൾക്കുള്ളിൽ ആക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ് നെറികെട്ട സിപിഎം ഭരണകൂടം .അടിമുടി അഴിമതി നിറഞ്ഞ സിപിഎം ഭരണത്തിനെതിരെ മിണ്ടാതിരിക്കാൻ യുഡിഎഫിന്റെ യുവജന നേതാക്കൾ ഡിവൈഎഫ്ഐ നേതാക്കളെ പോലെ പിണറായി വിജയൻറെ അടിമകൾ അല്ല .

അവർ ഈ നാടിന്റെ ശബ്ദമായി പ്രതിഷേധം ഉയർത്തുമ്പോൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് കരുതുന്ന വിഡ്ഢിയാകരുത് കേരള മുഖ്യമന്ത്രി .സിപിഎം എന്ന പാർട്ടി അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ തന്നെ കേരളത്തിൽ മുസ്ലിം വേട്ട നടന്നിട്ടുണ്ട്.അടിമുടി മുസ്ലിം വിരുദ്ധ പ്രസ്ഥാനമായ സിപിഎം മുസ്ലിം യൂത്ത് ലീഗിൻറെ ജനകീയ പ്രക്ഷോഭങ്ങളെ പോലും ഏകാധിപത്യ ശൈലിയിൽ അടിച്ചമർത്തുന്നത് പൊതു സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്.

പൊതുമുതൽ നശിപ്പിച്ച തീവ്ര സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടെത്താൻ പറഞ്ഞപ്പോൾ ഭയന്നു പിന്മാറിയ പിണറായി വിജയൻ ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയണം.മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്നതിന്റെ പേരിൽ അദ്ദേഹം നടത്തുന്ന കൊള്ളകൾക്കെതിരെ , അദ്ദേഹത്തിൻറെ കെടുകാര്യസ്ഥതകൾക്കെതിരെ പ്രതിപക്ഷ

സംഘടനകൾ പ്രതികരിക്കരുത് എന്ന് പറയാൻ ആർക്കാണ് അവകാശം? ജാമ്യമില്ലാ വകുപ്പുകളും ജയിലറകളും കാണിച്ച് ഭയപ്പെടുത്താമെന്ന് പിണറായി വിജയൻ സ്വപ്നം കാണണ്ട.പിണറായി വിജയൻറെ ഇഷ്ടത്തിനൊത്ത് നടക്കാൻ , താളത്തിനൊത്ത് തുള്ളാൻ പ്രതിപക്ഷത്തിരിക്കുന്നത് സ്വപ്ന സുരേഷും ശിവശങ്കരനും അല്ലെന്നോർത്താൽ അദ്ദേഹത്തിന് നല്ലത്.ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം കേരളത്തിന്റെ തെരുവോരങ്ങളിൽ ഇനിയുമുണ്ടാകും,

സമര പരമ്പരകൾ തീർത്തുകൊണ്ട്. പിണറായി വിജയന് പ്രതിഷേധങ്ങളോടുള്ള പേടി മാറ്റാൻ സമരക്കാരെ റിമാന്റ് ചെയ്യിക്കാൻ കേരള പോലീസ് ഇറങ്ങിയാൽ ജയിലറകൾ പോരാതെ വരുമെന്ന് ഓർമപ്പെടുത്തുന്നു.പിണറായി വിജയൻറെ അഴിമതി ഭരണത്തിനെതിരെ തെരുവിൽ സമരകാഹളം മുഴക്കിയ മുസ്ലീം യൂത്ത് ലീഗിൻറെ മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം....  (8 minutes ago)

ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയിൽ ....  (34 minutes ago)

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്‌കമരണം...  (51 minutes ago)

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച്...  (1 hour ago)

ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല, CPM എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്; പാർട്ടി ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

കുടുംബ പ്രശ്നങ്ങൾക്കിടെ കിണറ്റിൽ ചാടി 26കാരി; പിന്നാലെ രക്ഷിക്കാൻ ചാടി സഹോദരൻ; കിണറ്റിലെ അവസാന തൊടിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!!!!  (1 hour ago)

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളാ​യി..  (1 hour ago)

ഉറ്റ സൃഹൃത്തായ മുഖ്യമന്ത്രിയെ കാണാൻ ഗസ്റ്റ് ഹൗസിലെത്തി; സൗഹൃദ സംഭാക്ഷണം കഴിഞ്ഞ് മടക്കം; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ച് 80കാരൻ  (1 hour ago)

സാമ്പത്തിക കാര്യങ്ങളിലും ഇടപെടലുകളിലും ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും, ദിവസഫലമിങ്ങനെ  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...  (1 hour ago)

സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു....  (2 hours ago)

കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ...  (2 hours ago)

മോഹൻലാലിനോട് പിണറായി കട്ടി ! ഒപ്പം കോടതിയുടെ പണിയും ... പിണറായി ചതിക്കുമോ ? ട്വിസ്റ്റിനായി കാത്തിരിക്കുന്നു കേരളം...  (2 hours ago)

സ്വർണവിലയിൽ കുറവ്...  (2 hours ago)

Malayali Vartha Recommends