Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

വിജിലൻസ് പിടിമുറുക്കാൻ നടക്കുന്നവരിൽ ഡിജിപി മുതൽ എഎസ്ഐ വരെ, ആഭ്യന്തരം ഉടൻ പൂട്ടിക്കെട്ടും....

24 JANUARY 2023 10:36 PM IST
മലയാളി വാര്‍ത്ത

ഗുണ്ടയായി മാറിയ പോലീസിന്റെ സംരക്ഷകരായി ഇടതുപക്ഷ ഭരണം മാറുന്ന കാഴ്ചയാണ് നമ്മൾ കുറെ നാളുകളായി ഇവിടെ കണ്ടു കൊണ്ട് ഇരിക്കുന്നത്, 873 രാജ്യദ്രോഹികള്‍ പോലീസിലുണ്ടെന്ന എന്‍.ഐ.എയുടെ കണ്ടത്തല്‍ ഇവിടെ പ്രസക്തമാണ്. ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ പോലീസിനും പോലീസിനെ നിലക്ക് നിര്‍ത്താന്‍ ഭരണാധികാരികള്‍ക്കും ഭരണാധികാരികളെ നിലക്ക് നിര്‍ത്താന്‍ ജനങ്ങള്‍ക്കും കഴിയണമെന്നാണ്.

എന്നാല്‍ ഇതൊന്നും കേരളത്തില്‍ നടക്കുന്നില്ലന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അക്രമത്തിലെ പ്രതികള്‍ വയനാട്ടില്‍ സുഖവാസം നടത്തുന്നത്.ഗുണ്ടകളെ സംരക്ഷിക്കലും ഗുണ്ടാപ്പണിയും ലഹരി കടത്തും മോഷണവുമൊക്കെയായി പോലീസ് അധഃപതിച്ചത് ഇടത് പക്ഷ ഭരണകൂടത്തിന്റെ കഴിവുകേടാണെന്നു പറയാതെ ഇരിക്കാൻ പറ്റില്ല,

കേരളത്തിലെ ഭരണാധികാരികള്‍ ആദ്യം ക്രിമിനലുകളെ പുറത്താക്കി പോലീസ് സേനയില്‍ ശുദ്ധികലശം നടത്തണം, അതാണിപ്പോൾ നടത്തി കൊണ്ട് ഇരിക്കുന്നതും, കേരളത്തിന്റെ അഭിമാനമായിരുന്ന പോലീസ് ജനങ്ങള്‍ക്കിടയില്‍ അപമാനിതരാകുന്നതിന്റെ പ്രധാന കാരണം സി.പി.എം.സെല്‍ ഭരണത്തിന്റെ നിയന്ത്രണമാണ്. എന്ത് ഗുണ്ടായിസം കാണിച്ചാലും സുരക്ഷിതരാണന്ന ബോധ്യമാണ് അവര്‍ക്കുള്ളത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള പോലീസ് തന്നെ ഗുണ്ടയായി മാറിയാല്‍ നാട്ടില്‍ അരാജകത്വം നടമാടുമെന്നുള്ളതും ഉറപ്പാണ്,

സംസ്ഥാനത്ത് വിജിലൻസിന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് നടക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഒരു കുറവുമില്ല, മുൻ സർക്കാരുകളുടെ കാലത്ത് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് നേരിടുന്നവരിൽ മുതിർന്ന ഡി.ജി.പി മുതൽ എ.എസ്.ഐ വരെ. ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടറായ എ.ഡി.ജി.പി മനോജ് എബ്രഹാമിനെതിരെയും കേസുണ്ടെന്നതാണ് കൗതുകം.ഡി.ജി.പിയും സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ അന്വേഷണ വിഭാഗം തലവനുമായ ടോമിൻ തച്ചങ്കരിയാണ് മറ്റൊരു പ്രമുഖൻ.

ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്, മുൻ വിജിലൻസ് ഡയറക്ടറും റിട്ട.എ.ഡി.ജി.പിയുമായ ജേക്കബ് തോമസ്, എസ്.പി വേണുഗോപാൽ എന്നിവരാണ് മറ്റ് ഐ.പി.എസ് ഓഫീസർമാർ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണിത്.

ഗത കമ്മിഷണറായിരിക്കെ പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായ ശരവണനിൽ നിന്ന് ഒൻപത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഈ വർഷം ജൂലായിൽതച്ചങ്കരി വിരമിക്കും. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുമോയെന്ന് കണ്ടറിയണം.പാലക്കാട് ആർ.ടി.ഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതാണ് കേസിനാധാരം. ആർ.ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറായിരുന്ന

ജേക്കബ് തോമസാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ശരവണന് വിശ്വാസ്യതയില്ലെന്ന് പറഞ്ഞാണ് തച്ചങ്കരിയെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്. തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു,. അവിഹിത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് തച്ചങ്കരിക്കെതിരെ വിജിലൻസ് മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്. ഇതിൽ തച്ചങ്കരിക്കെതിരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്.

പക്ഷേ, തച്ചങ്കരി ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ആ അന്വേഷണം അന്തിമഘട്ടത്തിലാണ്.അവിവിഹിത സ്വത്ത് സമ്പാദനവും പദവി ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനും ട്രാൻസ് പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തിനും എസ്.പി വേണുഗോപാലിനുമെതിരായ കേസുകൾ.

ഇവയെല്ലാം വർഷങ്ങളായി വിജിലൻസ് കോടതികളുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്.മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ 2019ൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയെങ്കിലും സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതിയുടെയും 2010ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.

മുൻ എസ്.പി വേണുഗോപാലിനെതിരെ 2021ൽ രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഡിവൈ.എസ്.പി മാരായ എസ്.വൈ. സുരേഷ്, പി.ശശികുമാർ, സി.ഐമാരായ സുരേഷ് വി. നായർ, അയൂബ് ഖാൻ, അഡി. എസ്.ഐ സാബുമാത്യു, ഗ്രേഡ് എസ്.ഐ എസ്.ബിജു എന്നിവരാണ് കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ.കൂടാതെ കഴിഞ്ഞ ദിവസം പോലീസും ഗുണ്ടകളും തമ്മിലുള്ള അളവറ്റ സ്നേഹത്തിന്റെ പ്രതീകമായി അവർ തന്നെ ഉണ്ടാക്കിയ വാട്സാപ്പിലെ ഒരു ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു,

തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനിലെ പോലീസ്-ഗുണ്ടാ കൂട്ടുകെട്ടിനു തെളിവാണിത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്. ‘ചങ്ക്‌സ് മംഗലപുരം’ എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ പോലീസുകാരും പ്രദേശത്തെ ഗുണ്ടകളും പിന്നെ ഇവരെ അറിയാമായിരുന്ന ചില തദ്ദേശവാസികളും മാത്രമായിരുന്നു അംഗങ്ങള്‍.അഡ്മിനെ കണ്ടെത്തി. സംഭവം ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ് കുമാര്‍ നേരിട്ട് അന്വേഷിക്കുകയാണ്.

വാട്ട്‌സ്ആപ്പ് കൂട്ടായ്മയെ കുറിച്ചുള്ള വിവരം പുറത്തായതോടെ മംഗലാപുരം സ്‌റ്റേഷനിലെ എല്ലാ പോലീസുകാരെയും സ്ഥലം മാറ്റാന്‍ ദക്ഷിണ മേഖല ഐ.ജി. ഉത്തരവിടുകയായിരുന്നു.ഗ്രൂപ്പില്‍ മാധ്യമ വിമര്‍ശനമായിരുന്നു ഏറെയും. ഈ ഗ്രൂപ്പിലൂടെ പോലീസിന്റെ ഔദ്യോഗിക നീക്കങ്ങളും ചോര്‍ന്നതായി സംശയിക്കുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടി

ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.കൂട്ടായ്മയില്‍ തന്നെ ഉള്ളവരാണ് വിവരം പുറത്ത് വിട്ടത്. വിവാദമായതോടെ ഗ്രൂപ്പ് അപ്രത്യക്ഷമായി. പക്ഷേ സൈബര്‍ സെല്‍ ഇതിനോടകം തന്നെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. അംഗങ്ങള്‍ ആരൊക്കെയാണെന്നും അവര്‍ നടത്തിയ ആശയ വിനിമയങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നതും തിരിച്ചറിഞ്ഞിട്ടുണ്ട്.
തലസ്ഥാന ജില്ലയില്‍ പോലീസില്‍ ശുദ്ധികലശം നടത്താനാണ് നീക്കം. ക്ലീന്‍ ഇമേജുള്ള എസ്.എച്ച്.ഒമാര്‍, സി.പി.ഒ, പി.ആര്‍.ഒ എന്നിവര്‍ക്ക് മാത്രമായിരിക്കും ഇനി നിയമനം നല്‍കുക.

മുഖ്യമന്ത്രിയുടെ അഡി. ്രെപെവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലിട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജില്ലാ പോലീസ് മേധാവി: ഡി. ശില്‍പ്പ നേരിട്ട് സി.ഐയെ വിളിച്ചുവെങ്കിലും നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുന്നതു വരെ ആരും അനങ്ങിയില്ല. വിളി മുകളില്‍നിന്ന് എത്തിയ ഉടന്‍ ഡി.ജി.പി, ഐ.ജി, കമ്മിഷണര്‍, റൂറല്‍ എസ്.പി. എന്നിവര്‍ ഞൊടിയിടക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാഞ്ഞെത്തി.

പിന്നീട് കാര്യങ്ങള്‍ മിന്നല്‍ വേഗത്തിലായി.ഉദ്യോഗസ്ഥ സംഘടനയുടെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി നിര്‍ദേശിച്ചു. മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യാഗസ്ഥര്‍ക്ക് നിയമനം നല്‍കാനും തീരൂമാനമായി. പട്ടികയിലുള്ള പോലീസുദ്യോഗസ്ഥരുടെ വിവരങ്ങള്‍

തിരക്കി നിരവധി കോളുകള്‍ എത്തിയെങ്കിലും ആരും ഫോണ്‍ എടുത്തില്ല.ഏതായാലും ശുദ്ധി കലശം നടത്താൻ ആണ് സർക്കാർ തീരുമാനിച്ചതെങ്കിലും , ഇത്തരത്തിൽ ഉന്നതരായ കുറെ പേർ തന്നെ ആദ്യം ഈ വലയിൽ വീഴുമെന്ന് കരുതിയില്ല, ഏതായാലും ഇത്തരം ബന്ധങ്ങൾ തമ്മിലുള്ള അന്വേഷണങ്ങൾ പുരോഗമിച്ചു കൊണ്ട് ഇരിക്കെ, ഇനിയും വലയിൽ കൂടുതൽ വമ്പനർമാർ വീഴുമോ എന്നുള്ളത് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും, 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (8 minutes ago)

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം; കണ്ണംകരയില്‍ ഇത് നിത്യ സംഭവമെന്ന് നാട്ടുകാര്‍  (13 minutes ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (29 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (48 minutes ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (1 hour ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (2 hours ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (2 hours ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (2 hours ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (3 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (3 hours ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (3 hours ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (3 hours ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (3 hours ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (4 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends