ഡോക്യുമെൻ്ററി വിവാദം കത്തി! അനിൽ ആൻ്റണി രാജിവെച്ചു ! കോൺഗ്രസിനെ ഞെട്ടിച്ച് ഉടൻ ബിജെപിയിലേക്ക് ? കോൺഗ്രസ് നാറി നാണംകെട്ടു! കോണ്‍ഗ്രസ് പദവികളില്‍ നിന്ന് ഇറങ്ങി; പാര്‍ട്ടിയില്‍ സ്തുതി പാഠകര്‍ക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളി രംഗത്തെത്തിയതിന് പിന്നാലെ എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി രാജിവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എഐസിസി സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ അനില്‍ കെ. ആന്റണി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് തന്റെ എല്ലാ പദവികളും രാജിവെച്ചു രംഗത്തെത്തിയിരിക്കുകയാണ്.
അതേസമയം ട്വിറ്ററിൽ അദ്ദേഹം തന്റെ രാജിക്കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അനിലിന്റെ ട്വിറ്റ് ഇങ്ങനെയായിരുന്നു. ''അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തുകൊണ്ടുള്ള തന്റെ ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണുത പ്രകടപ്പിക്കുകയാണെന്നും, ട്വീറ്റ് പിന്‍വലിക്കണമെന്ന അവരെല്ലാം ആവശ്യപ്പെട്ടെങ്കിലും താന്‍ നിരസിച്ചെന്നും അനിൽ പറയുന്നു.
എന്നാൽ അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശകാരങ്ങള്‍ നിറയുകയാണെന്നും , ഈ കാപട്യം സഹിക്കാനാവില്ലെന്നും അനില്‍ ട്വിറ്ററില്‍ വ്യക്തമാക്കുന്നു. തുടർന്ന് പാര്‍ട്ടിയില്‍ സ്തുതി പാഠകര്‍ക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും രാജിക്കത്തില്‍ അനില്‍ ആന്റണി വിമര്‍ശിച്ചു.''
നേരത്തെ അനിൽ ആന്റണിക്കെതിരെ കേരളത്തിലെ കോൺഗ്രസ് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ''അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണെന്നും, അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്’ എന്നും, റിജിൽ മാക്കുറ്റി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
രാഹുലും, കോൺഗ്രസ് നേതാക്കൾ അടക്കം ബിബിസി ഡോക്യുമെന്ററിയെ അനുകൂലിച്ചപ്പോൾ ട്വിറ്ററിലൂടെയായിരുന്നു അനിലിന്റെ പ്രതികരണം. ബി.ജെ.പിയോടുള്ള വിയോജിപ്പുകള്‍ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha


























