Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതിമ നിര്‍മിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇടതുമുന്നണിയിലെ ധാരണപ്രകാരം വരുന്ന നവംബറില്‍ ആന്റണി രാജു, ഗണേഷ് കുമാറിനു മന്ത്രി സ്ഥാനം കൈമാറേണ്ടതാണ്. എന്നാല്‍ ആന്റണി രാജു തുടരുമെന്ന പ്രചാരണം ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ വ്യാപകമായി നടത്തുന്നതില്‍ ഗണേഷ് അസ്വസ്ഥനാണ്.

25 JANUARY 2023 12:38 PM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും തുടങ്ങാത്തതും എല്ലാം പാതിവഴിയിലാണ്. ഇവ പൂര്‍ത്തിയാക്കാതെ പൊതുജന മധ്യത്തിറങ്ങാന്‍ കഴിയാത്തവരാണ് എംഎല്‍എമാരില്‍ അധികവും. കിഫ്ബിയെന്ന മോഹന സാമ്പത്തിക സ്രോതസിനെ പ്രതീക്ഷിച്ചിരുന്നവരെല്ലാം വെട്ടിലായി. കിഫ്ബിയെ തള്ളാനായി ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ധനവകുപ്പ് തയ്യാറായിരിക്കുകയാണ്. എങ്കില്‍ കിഫ്ബി വഴി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാവിയെന്താകുമെന്ന ആശങ്കയും സിപിഎം എംഎല്‍എമാര്‍ പാര്‍ട്ടിയോടും സര്‍ക്കാരിനോടും ചോദിക്കുകയാണ്.

പണമില്ലാതെ വലയുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് പാളയത്തിലെ അതൃപ്തിയും പരാതികളും. സിപിഎം എംഎല്‍എമാര്‍ ഉള്‍പ്പെടെ അടക്കം പറയുന്ന കാര്യമാണ് കെ.ബി.ഗണേഷ് കുമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചത്. അതേസമയം, ഗണേഷിന്റെ വിമര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. മൂന്നാം തീയതി അവതരിപ്പിക്കേണ്ട ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തയ്യാറാക്കുന്നതിനിടെയാണ്, കഴിഞ്ഞ ബജറ്റില്‍ എംഎല്‍എമാര്‍ക്ക് 20 പ്രവൃത്തി വീതം നല്‍കാമെന്ന് എഴുതി വാങ്ങിയിട്ട് ഒരെണ്ണം പോലും തന്നില്ലെന്ന് ഗണേഷ് കുമാര്‍ വെടിപൊട്ടിച്ചത്.

പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനം സ്വന്തം പാളയത്തില്‍ നിന്നുണ്ടായതിന്റെ ഞെട്ടലിലാണ് ധനവകുപ്പ്. തുടര്‍ന്നു ചേര്‍ന്ന സിപിഎം എംഎല്‍എമാരുടെ യോഗത്തില്‍ ഗണേഷ് പറഞ്ഞത് ശരിയാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഫണ്ടില്ലാതെ നടപ്പിലാക്കാത്തതും പാതിവഴിയില്‍ നില്‍ക്കുന്നതുമായ പല പദ്ധതികളുടെ പേരിലും ജനങ്ങളുടെ ചോദ്യത്തിനു മറുപടി പറയാനാവാത്ത സ്ഥിതി ഭരണപക്ഷ എംഎല്‍എമാര്‍ക്കും പ്രതിസന്ധിയാണ്. കിഫ്ബി പദ്ധതികളുടെ ഫണ്ടും ഇപ്പോള്‍ ഇന്‍സ്‌പെക്ഷന്‍ നടത്തിയും വിശദീകരണം ചോദിച്ചും വൈകിപ്പിക്കുന്ന സ്ഥിതിയുണ്ട്. അതിനാല്‍ ഗണേഷിന്റെ തുറന്നുപറച്ചിലില്‍ സിപിഎം എംഎല്‍എമാരില്‍  പലര്‍ക്കും ഉള്ളില്‍ സന്തോഷം ജനിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗണേഷ് കുമാറിന്റെ തുറന്നുപറച്ചിലിന് മറ്റുചില അസ്വസ്ഥതകളും കാരണമാണെന്ന് പറയപ്പെടുന്നു. ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതിമ നിര്‍മിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇടതുമുന്നണിയിലെ ധാരണപ്രകാരം വരുന്ന നവംബറില്‍ ആന്റണി രാജു, ഗണേഷ് കുമാറിനു മന്ത്രി സ്ഥാനം കൈമാറേണ്ടതാണ്. എന്നാല്‍ ആന്റണി രാജു തുടരുമെന്ന പ്രചാരണം ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ വ്യാപകമായി നടത്തുന്നതില്‍ ഗണേഷ് അസ്വസ്ഥനാണ്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുമില്ല.മുഖ്യമന്ത്രിയെ എംഎല്‍എ എന്ന നിലയില്‍ പോലും കാണാന്‍ കഴിയുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറയുന്നു.

കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. തലേദിവസം വൈകിട്ടു മാത്രമാണ് ഇടതുമുന്നണി യോഗം വിളിച്ച കാര്യം അറിയിച്ചത്. വികസനരേഖ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നര മാസം മുന്‍പ് താന്‍ എഴുതി നല്‍കിയിട്ടും മുന്നണിയോഗത്തിന്റെ തലേന്ന് അക്കാര്യം ചോദിച്ച് ഫോണ്‍ വിളി വന്നതിലും ഗണേഷിന് അതൃപ്തിയുണ്ട് .യുഡിഎഫിനോട് കലഹിച്ച് ബാലൃഷ്ണപിള്ളയും മകനും എല്‍ഡിഎഫിലേയ്ക്ക പോയപ്പോള്‍ കോണ്‍ഗ്രസിനെ കണക്കറ്റ് തെറിപറഞ്ഞു. മന്ത്രി മോഹത്തോടെയാണ് പോയതെങ്കിലും രണ്ടാം ഇടത് സര്‍ക്കാരിലും ഗണേഷിന്റെ മന്ത്ര സ്ഥാനം ഇപ്പോഴും ഉറപ്പില്ലാതെ തുടരുകയാണ്.  കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ചതും വേട്ടയാടിയതുമായ സോളാര്‍ കേസിലെ നായിക സരിത നായരെ കോണ്‍ഗ്രസ് ഫീല്‍ഡിലേയ്ക്കിറക്കിയത് സാക്ഷാല്‍ ഗണേഷ് കുമാറായിരുന്നു. സരിതിയും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഇതേ ഗണേഷ് കുമാറാണെന്ന കാര്യം എല്ലാവര്‍ക്കുമറിയുന്നതാണ്.

കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ് എങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ എന്ത് വികസനമാണ് നടക്കുന്നത് ഗണേഷ് കുമാര്‍ യോഗത്തില്‍ ചോദിച്ചു.കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലെക്‌സുകള്‍ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണ്' - രോഷത്തോടെയുള്ള ഗണേഷിന്റെ വാക്കുകള്‍ക്ക് കയ്യടിച്ച  എംഎല്‍എമാരുമുണ്ട്.
ഗണേഷിന്റെ വാക്കുകള്‍ കൈവിട്ടു പോകുന്നതായി മനസിലാക്കി  പാര്‍ലമെന്ററിപാര്‍ട്ടിക്കു നേതൃത്വം കൊടുക്കുന്ന മന്ത്രി കെ.രാധാകൃഷ്ണനും മുന്‍മന്ത്രി ടി.പി.രാമകൃഷ്ണനും അസ്വസ്ഥരായെങ്കിലും 'ഇവിടെ അല്ലാതെ മറ്റെവിടെയാണു പറയേണ്ടത്' എന്നായിരുന്നു ഗണേഷിന്റെ പ്രതികരണത്തോടെ അവരെ അടക്കിയിരുത്തി. ഇടത് സര്‍ക്കാരിന്റെ വികസന മുരടിപ്പ് ഗണേഷ് കുമാര്‍ ഓരോന്നോരാന്നായി നിരത്തിയാണ് സംസാരിച്ചത്.

പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫ്‌ളകസ് വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഇടതുപക്ഷത്തെ ഘടകകക്ഷികളില്‍ നിന്നുയരുന്നതിന് പിന്നില്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലേയ്ക്ക് എംഎല്‍എമാര്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends