വയറുവേദനയെ തുടർന്ന് നവവധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർത്താവ് അറിഞ്ഞത് ഗർഭിണിയെന്ന്: ഉത്തരവാദി ഭർത്താവിന്റെ സുഹൃത്തെന്ന് വെളിപ്പെടുത്തിയതോടെ പുറത്തായത് വർഷങ്ങളായി നടന്ന പീഡനം: ഹാർഡ്‌വെയർ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കെ പെൺകുട്ടിയെ പലതവണ ചൂഷണം ചെയ്തു: എതിർത്തതോടെ കടയിൽ നിന്ന് പുറത്താക്കി: വീണ്ടും തിരിച്ചെടുത്ത്, ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു: പ്രതിയെ പിടികൂടി നാട്ടുകാർ കൈകാര്യം ചെയ്തു...

നവവധു വിവാഹത്തിന് മുൻപ് ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. അമ്പലപ്പുഴയിൽ ഹാർഡ്‌വെയർ വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയിൽ അഞ്ച് വർഷത്തോളമായി യുവതി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ പതിനെട്ടിന് വിവാഹിതയായ യുവതി വയറുവേദനയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെയാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
പരിശോധനയിൽ യുവതി വിവാഹത്തിന് മുമ്പേ ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിന്റെ സുഹൃത്തും വ്യാപാരിയുമായ നൈസാം യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്.
പ്രതിയും, കടയുടമയുമായ നൈസാം തന്റെ അയൽവാസിയായ യുവാവിനെ പ്രലോഭിപ്പിച്ചാണ് ജീവനക്കാരിയുമായുള്ള വിവാഹം നടത്തിക്കൊടുത്തതെന്നാണ് ഭർത്യവീട്ടുകാരുടെ ആക്ഷേപം. പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ തുടങ്ങിയ കഠിനമായ പീഢനമാണ് വിവാഹ ശേഷം പുറത്തുവന്നത്. എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയ പ്രതി, മാസങ്ങൾക്കു ശേഷം വീട്ടിലെത്തി വീണ്ടും കടയിലേയ്ക്ക് വിളിച്ചു കൊണ്ട് പോകുകയുമായിരുന്നു.
തുടർന്ന് ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിൻമേൽ വീണ്ടും ജോലിയിൽ പ്രവേശിച്ച പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും, ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും, സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി.
പതിനെട്ടു വയസ്സിനു മുമ്പ് നടന്ന പീഡനത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പ്രതിക്കെതിരെ പോക്സോ ചുമത്തിയത്. കേസ് ഒത്തുതീർപ്പാക്കാനായി പ്രതിയുടെ ബന്ധുക്കൾ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയെങ്കിലും, അമ്പലപ്പുഴ പോലീസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെയാണ് പ്രതിയെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനായത് എന്ന് ഇരയുടെ കുടുംബം അഭിപ്രായപ്പെട്ടു.
അഞ്ച് വർഷത്തോളമായി നൈസാം യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. നൈസാം മുൻകൈ എടുത്താണ് സുഹൃത്തായ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിച്ചത്. വിവാഹം നടക്കുന്നതിന് ഒരാഴ്ച മുൻപും ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനത്തിൽവെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം.
പതിനാറ് വയസുമുതൽ നൈസാം പീഡിപ്പിക്കുന്നതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തു കൊണ്ട് പെൺകുട്ടിയെ ദുരുപയോഗം ചെയ്ത പ്രതിയെ പ്രദേശവാസികൾ തുടഞ്ഞു വച്ചു മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ദേഹമാസകലം പരിക്കുപറ്റിയ പ്രതിയെ വണ്ടാനം മെഡിക്കൽ കോളേജിൽ അടിയന്തിര ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























