ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ; ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു

ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. സംഭവത്തിൽ ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമർ ജിഹാദ് (26) ആണ് അറസ്റ്റിലായത്. പ്രതിയെ ബാലുശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോക്കല്ലൂർ പെട്രോൾ പമ്പിന് സമീപം വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
അതേസമയം നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം മയക്കുമരുന്ന് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറും സംഘവും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഇതിനൊപ്പം തന്നെ ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല ബാലുശ്ശേരിയിലെ പല സ്ഥലങ്ങളിലായി രാത്രി മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് അമർ ജിഹാദെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























