റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിൽ രാജ്യം

രാജ്യം നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പുകളുടെ അവസാന ഘട്ടത്തിലാണ് രാജ്യം. മാത്രമല്ല ഇപ്രാവശ്യം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. നിലവിൽ ജമ്മു കാശ്മീരിലെ കുപ്വാരയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയ പതാക തയാറാക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അതേസമയം സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യല്‍ ക്ലാസിലാണ് പെണ്‍കുട്ടികള്‍ ദേശീയ പതാക നിര്‍മ്മിച്ചത്. കുപ്വാര ജില്ലയിലെ 20 പെണ്‍കുട്ടികളാണ് ഇതിനായി എത്തിയത്. മാത്രമല്ല നൈപുണ്യ വികസന കേന്ദ്രത്തിലെ മുസ്ലീം പെണ്‍കുട്ടികളാണ് ദേശീയ പതാക തയാറാക്കുന്നത്.
https://www.facebook.com/Malayalivartha


























