പുലിഭീതിയിൽ വിറങ്ങലിച്ച് പാലപ്പിള്ളി; തൃശൂർ ജനവാസ മേഖലയില്‍ മാനിന്റെ ജഡം കണ്ടെത്തി

തൃശൂരിൽ പുലിപ്പേടിയില്‍ ജനങ്ങൾ. പാലപ്പിള്ളി ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തി. ഇന്ന് ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി.
അതേസമയം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മാനിന്റെ ജഡം കണ്ടെത്തിയത്. മാനിന്റെ പിന്‍ഭാഗത്തെ മാംസം ഭക്ഷിച്ച നിലയിലായിരുന്നു. ഇതോടെ ഇത് പുലി കടിച്ചെടുത്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല കോടാലി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയിരുന്നു. തുടർന്ന് ഈ പുലി തന്നെയാകാം മാനിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ വാദം. മാത്രമല്ല അവിടെനിന്ന് വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചകൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
എന്നാൽ നേരത്തെയും പാലപ്പിള്ളിയില്‍ പുലി ഭീതി സൃഷ്ടിച്ചിരുന്നു. തുടർന്ന് അന്ന് ഒരു പശുവിനെയും രണ്ടുമാനുകളെയും പുലി കടിച്ചുകൊലപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി. ഈ സംഭവത്തോടെ പുലിയെ പിടികൂടാനുള്ള അടിയന്തര നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാതാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha


























