Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നാല് ലക്ഷം കോടി കടം ! കാരണക്കാര്‍ ഈ സ്ഥാപനങ്ങള്‍ നന്നാക്കാമായിരുന്നിട്ടും ദനംപ്രതി 12 കേടി മുടിക്കുന്നു.

25 JANUARY 2023 02:58 PM IST
മലയാളി വാര്‍ത്ത


കേരള സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ കവിഞ്ഞു. ഓരോ മാസവും ധനകാര്യ വകുപ്പ് എടുത്തുകൊണ്ടിരിക്കുന്ന കടം, 3500 മുതല്‍ നാലായിരം  കോടി രൂപ വരെയാണ്. ഭീമമായ ഈ കടമെടുപ്പിന് പലരും നിരത്തുന്ന ന്യായീകരണം, കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും ഇതിനേക്കാളേറെ കടമെടുക്കുന്നു എന്നാണ്. മറ്റിടങ്ങളിലെ കടമെടുപ്പ് അടിസ്ഥാന സൗകര്യവികസനത്തിനും, മറ്റ് പ്രത്യുത്പാദനപരമായ ആവശ്യങ്ങള്‍ക്കുമാണെങ്കില്‍, ഇവിടത്തെ കടമെടുപ്പ് ശമ്പളവും പെന്‍ഷനും കൊടുക്കാനാണ്. കടമെടുക്കുന്ന തുക എങ്ങനെ തിരിച്ചടയ്ക്കണമെന്ന ചിന്തപോലും ഉയരുന്നില്ല. കടം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് കെ.എന്‍.ബാലഗോപാല്‍ ബജറ്റ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും യഥാര്‍ത്ഥ സാമ്പത്തിക പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശക്തമായ യൂണിയനുകളെ എതിര്‍ക്കാന്‍ ഇരുമുന്നണികള്‍ക്കും താത്പര്യമില്ലെന്നതുതന്നെയാണ് കടപെരുപ്പത്തില്‍ എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ധനസ്ഥിതി കൂടുതല്‍ വഷളാക്കുന്നത് കെ.എസ്.ആര്‍.ടി.സി, കെ. എസ്. ഇ.ബി, കേരള വാട്ടര്‍ അതോറിട്ടി എന്നീ സ്വതന്ത്ര സ്ഥാപനങ്ങളാണ്. ആറു കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന നഷ്ടം. കെ.എസ്.ഇ.ബിയുടെ പ്രതിദിന നഷ്ടം നാലുകോടി രൂപ. വാട്ടര്‍ അതോറിട്ടി രണ്ടുകോടി രൂപ നഷ്ടവുമായി തൊട്ടു പിന്നിലുണ്ട്. ഗതാഗതത്തിന്റെ ആര് കോടിയും, വൈദ്യുത ബോര്‍ഡിന്റെ നാല് കോടിയും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് കോടിയും ചേര്‍ത്ത് ഈ മൂന്നു സ്ഥാപനങ്ങളും കൂടി മലയാളികളുടെ 12 കോടി രൂപ ദിവസവും ചോര്‍ത്തുന്നു.

ഈ പ്ന്ത്രണ്ട് കോടി ദൈനംദിന നഷ്ടത്തിനാണ് സര്‍ക്കാര്‍ മാസം മൂവായിരത്തി അഞ്ഞൂറ് കോടി വീതം കടമെടുക്കുന്നത്. പൊതു ഗതാഗതവും സേവനവുമായ കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാനുള്ള പരിശ്രമങ്ങള്‍ അനേക ദശകങ്ങളായി നടക്കുന്നുണ്ടെങ്കിലും, എല്ലാം പരാജയപ്പെട്ടതേയുള്ളൂ. കെ.എസ്.ആര്‍.ടി.സിയെ എയര്‍ ഇന്ത്യാ മോഡലില്‍ സ്വകാര്യവത്കരിക്കുക മാത്രമേ ഇനി മാര്‍ഗമുള്ളൂ. താത്പര്യമില്ലാത്ത തൊഴിലാളികള്‍ക്ക് മാന്യമായ നഷ്ടപരിഹാരത്തോടെ വി.ആര്‍.എസ് നല്‍കണം. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി നല്ല രീതിയില്‍, നടത്തിയിരുന്നെങ്കില്‍, കെ.എസ്.ഇ.ബിയില്‍ നിന്നുള്ള ലാഭംകൊണ്ടു മാത്രം കേരളത്തിലെ ധനക്കമ്മി പരിഹരിക്കാമായിരുന്നു. യൂണിയനുകളുടെ സമ്മര്‍ദ്ദം നിമിത്തം ഊര്‍ജ്ജരംഗത്ത് മത്സരം കൊണ്ടുവരാന്‍ കേരള സര്‍ക്കാരിന് സാധിക്കാതെ പിന്നോട്ട് പോവുകയാണ്.

കെ.എസ്.ഇ.ബിയെ ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നു ഘടകങ്ങളാക്കി വിഭജിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം ദശകങ്ങളായി നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തെ തെക്കന്‍ മേഖല, മദ്ധ്യ മേഖല, വടക്കന്‍ മേഖല എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എസ്.ബി.യു ആയി തിരിച്ചാല്‍ ഊര്‍ജ്ജരംഗത്ത് മത്സരം കൊണ്ടുവരാം. സംസ്ഥാനത്ത് ഉപയോഗിക്കുന്ന കറന്റില്‍ മൂന്നില്‍ രണ്ടുഭാഗവും പുറമേ നിന്ന് വാങ്ങുന്നതാണ്. എണ്ണായിരം കോടി രൂപയിലേറെയാണ് ഓരോ വര്‍ഷവും ഇതിനുവേണ്ടി ചെലവഴിക്കുന്നത്. 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത്. അടുത്തകാലത്ത് വൈദ്യുതിമന്ത്രി തന്നെ പറഞ്ഞതനുസരിച്ച്, ജലവൈദ്യുതിക്ക് യൂണിറ്റൊന്നിന് 51 പൈസ മാത്രമേ ഉത്പാദന ചെലവ് വരുന്നുള്ളൂ. കെ.എസ്.ഇ.ബി ഓരോ വര്‍ഷവും ഉണ്ടാക്കുന്ന ഭീമമായ നഷ്ടത്തിന്റെ കാരണം തന്നെ പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങലാണ്. ഇതിന് ഇടനിലയും കമ്മിഷനുമൊക്കെയുള്ളതു കൊണ്ട് കേരളത്തിലെ ചെറുകിട പദ്ധതികളെല്ലാം പകുതിവഴിയിലാക്കിയിട്ടിരിക്കുകയാണ്.

കേരളത്തില്‍ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കെല്ലാം ശുദ്ധജലം വിതരണം ചെയ്യുന്നത് വാട്ടര്‍ അതോറിട്ടിയാണ്. വാട്ടര്‍ അതോറിട്ടിയുടെ പ്രതിദിന പ്രവര്‍ത്തന നഷ്ടം രണ്ടുകോടി രൂപയാണ്. ഈ നഷ്ടത്തിന്റെ അടിസ്ഥാന കാരണം വെള്ളത്തിന്റെ ചോര്‍ച്ചയാണ്. വാട്ടര്‍ അതോറിട്ടി ശുദ്ധീകരിച്ച് പമ്പുചെയ്യുന്ന വെള്ളത്തില്‍ 45 ശതമാനവും ലീക്കായി നഷ്ടമാകുന്നു. ഈ ചോര്‍ച്ച അടച്ചാല്‍ത്തന്നെ വാട്ടര്‍ അതോറിട്ടി ലാഭത്തിലാക്കാം. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മണ്ണിനടിയില്‍ കിടക്കുന്ന പൈപ്പ് ലീക്കാകുന്നത്. ഒന്നാമതായി അത് ഒരു മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിട്ടിട്ടില്ല. രണ്ടാമത് മണ്ണിട്ടു മൂടുന്നതിനു മുമ്പായി പൈപ്പ്, അതിന്റെ രൂപകല്പനാ മര്‍ദ്ദം എത്രയാണോ, അതിന്റെ ഒന്നരമടങ്ങില്‍ ഹൈഡ്രോ ടെസ്റ്റ് ചെയ്തിട്ടില്ല. വര്‍ക്ക് മെത്തഡോളജിയില്‍ ഈ രണ്ട് കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ വാട്ടര്‍ അതോറിട്ടിയും രക്ഷപ്പെടും, കേരളത്തിലെ റോഡുകളും രക്ഷപ്പെടുമെന്ന സ്ഥിതിയാണ്.
.
രണ്ട് കോടി മുതല്‍ ആറ് കോടി വരെ ദൈനംദിന നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളിലെ വെള്ളാനകളെ പിടിച്ചു കെട്ടി  സംവിധാനങ്ങള്‍ ഉഠച്ചു വാര്‍ക്കുകയും കൂടെ സര്‍ക്കാര്‍ സഹായവും ആകമ്പോള്‍ അവയുടെ നഷ്ടം ഒഴിവാക്കാനാവും. കെ.എസ് ആര്‍ടിസിയില്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ യൂണിയനുകള്‍ എതിര്‍ക്കുന്നില്ലെങ്കിലും വൈ്ദ്യുതി ബോര്‍ഡില്‍ ഒന്നും നടത്താന്‍ അനുവദിക്കാത്ത അവസ്ഥയാണ്. ഒരു രൂപയ്ക്ക് പോലും പൊതുജനങ്ങള്‍ കടപെടാത്ത രണ്ട് സ്ഥാപനങ്ങളാണ് ഇവ. എന്നിട്ടും ധൂര്‍ത്തുകൊണ്ട് മുടിഞ്ഞു പോവുകയാണ്. എന്തായാലും ബജറ്റിന് ശേഷം ബാലഗോപാലിനെ സിപിഎം ഏത് വലയ്ക്കുള്ളില്‍ നിറുത്തുമെന്ന് കാര്യത്തില്‍ വ്യക്തതയില്ല. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends