Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാനത്തിന്റെ പെറപ്പ്‌കേട് പ്രായമായര്‍ കുറ്റക്കാര്‍ CPI  തറവാട്ടില്‍ നിന്നും ആട്ടിയിറക്കിയ  നേതാക്കള്‍ പെരുവഴിയാധാരം

25 JANUARY 2023 03:03 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് വൃദ്ധസദനങ്ങളും വയോജന കേന്ദ്രങ്ങളും വര്‍ദ്ധിച്ചു വരുന്നതില്‍ ഏറെ ഉത്കണ്ഠപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളേക്കാള്‍ കൂടുതലും രാഷ്ട്രീയ നേതാക്കളാണ്. പല പരിപാടികളിലും നേതാക്കള്‍ വൃദ്ധസദനങ്ങളില്‍ മാതാപിതാക്കളെ എത്തിക്കുന്ന മക്കളെ കുറിച്ച് പരിതപിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടത് പാര്‍ട്ടികള്‍ ഭാരവിഹികളില്‍ യുവത്വം കൊണ്ടു വരാന്‍ നടത്തി കൊണ്ടിരിക്കുന്ന തത്രപാടിനിടയില്‍ പ്രായം ചെന്ന നേതാക്കളുടെ കാര്യം അപ്പാടെ മറക്കുകയാണ്. യുവാക്കളെ നേതൃനിരയില്‍ കൊണ്ടു വരുന്നതിനോട് എല്ലാവരും യോജിക്കുന്നുണ്ട് എന്നാല്‍ എഴുപത്തഞ്ച് കഴിഞ്ഞവരെ പൂര്‍ണ്ണമായും ഒഴിവാക്കി കളയുകയാണ് ചെയ്യുന്നത്. നാളിതുവരെ പൊതുപ്രവര്‍ത്തകനായി പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജീവിച്ചവര്‍ പെട്ടൊന്നൊരു ദിവസം വയസായെന്ന് പറഞ്ഞ് വീട്ടിലിരുത്തിയാല്‍ അവര്‍ക്കുണ്ടാകുന്ന മാനസിക ശാരീക ആഘാതം വളരെ വലുതാണ്. റിട്ടയര്‍മെന്റില്ലാത്ത രാഷ്ട്രീയ ജീവിതത്തില്‍ ഇപ്പോഴത്തെ എഴുപത്തഞ്ചെന്ന പ്രായ കണക്ക് മാറ്റി മറിച്ചിരിക്കുകയാണ്.ഇത്തരത്തില്‍ പുറത്തു പോയ സിപി ഐയിലെ സീനിയര്‍  നേതാക്കളെയാണ് കാനം രാജേന്ദ്രനും കൂട്ടരുമിട്ട് തട്ടിക്കളിക്കുന്നത്

പ്രായപരിധിയുടെ പേരില്‍ സിപിഐയുടെ സംസ്ഥാന നേതൃനിരയില്‍നിന്നു പുറത്താക്കിയവരെ 'പുനരധിവസിപ്പിക്കാന്‍' കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം എത്തിയിട്ടും സംസ്ഥാന നേതാക്കള്‍ തീരുമാനത്തിലെത്തിയില്ല. സംസ്ഥാന കൗണ്‍സിലില്‍ ഇവരെ ക്ഷണിതാക്കളായി ഉള്‍പ്പെടുത്താന്‍  ദേശീയ നിര്‍വാഹകസമിതി സംസ്ഥാന ഘടകത്തോടു നിര്‍ദേശിച്ചു. ആരെയൊക്കെ ഇങ്ങനെ പരിഗണിക്കണമെന്ന തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടു.മുന്‍ ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ. ഇസ്മായിലിനെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വം തയാറാകുമോ എന്ന ചോദ്യം ഇതോടെ സിപിഐയില്‍ ഉയര്‍ന്നു.

 75 വയസ്സ്  പിന്നിട്ടതിന്റെ പേരില്‍ തന്നെ സംസ്ഥാന -ദേശീയ നേതൃനിരയില്‍ നിന്നുതന്നെ നീക്കാനുള്ള കാനം പക്ഷത്തിന്റെ ശ്രമത്തിനെതിരെ ഇസ്മായിലും കൂട്ടരും നടത്തിയ ചെറുത്തുനില്‍പ് സിപിഐ സംസ്ഥാന, ദേശീയ സമ്മേളനങ്ങളില്‍ പ്രധാനവിഷയമായിരുന്നു.  സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ.ഇ.ഇസ്മയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പ് വരെ നടത്തിയിരുന്നു. കാനം രാജേന്ദ്രന്‍ പിണറായി വിജയനുമായി ചേര്‍ന്ന് സിപി ഐ നയങ്ങളിലും ആദര്‍ശത്തിലും വെള്ളം ചേര്‍ത്തെന്ന ഇസ്മയില്‍ പക്ഷത്തിന്റെ ആരോപണം സമ്മേളനങ്ങളില്‍ മുഴച്ചു ന്ിന്നിരുന്നു.ഒടുവില്‍ ദേശീയ സമതിയില്‍ നിലനിറുത്തണമെന്ന ആവശ്യത്തിന് പോലും വിട്ടുവീഴ്ചയ്ക്ക് നേതൃത്വം തയാറാകാഞ്ഞതോടെ ഇസ്മായിലിന്റെ പടിയിറക്കമാണുണ്ടായത്. സമ്മേളന കാലത്ത് സി.ദിവാകരനും, കെ.ഇ.ഇസ്മയിലും തൊടുത്തുവിട്ട അസത്രങ്ങള്‍ കാനത്തിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. എന്നാല്‍ ഓരോ ജില്ല കമ്മിറ്റിയും തന്റെ കീഴില്‍ കൊണ്ടുവരുന്നതിനായി കാനം നടത്തിയ പകപോക്കലിനായിരുന്നു വിജയം. അങ്ങനെ സിപി ഐയില്‍ പുതിയ ഗ്രൂപ്പുകള്‍ ഇല്ലാതാവുകയും കാനം ഒറ്റയാനായി മാറുകയും.

കെ.ഇ.ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, സി.ദിവാകരന്‍, കെ.എ.ചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കളോട് അവരുടെ ജില്ലാ ഘടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയായി. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നു പന്ന്യന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറിയ്ക്ക് പോലും മാന്യമായ പ്രവര്‍ത്തന മണ്ഡലം കണ്ടുപിടിച്ച് നല്കാന്‍ കാനത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതി തയ്യാറാകാത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് വയസാന്‍ കാലത്ത് മാന്യമായ നിലനില്പ് പോലും ഇല്ലായെന്നത് പലര്‍ക്കും വേദനയുളവാക്കുന്നതാണ്.

സംസ്ഥാന സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചവരെ ജില്ലയിലേക്കു തരം താഴ്ത്തുന്ന പ്രതീതി മാതൃകയാക്കാന്‍ കഴിയുന്നതല്ലെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിലും ഉണ്ടായി. സംസ്ഥാനത്തെ ഈ തീരുമാനങ്ങളെ പരോക്ഷമായി തിരുത്തുന്നതാണ് ദേശീയ നിര്‍വാഹകസമിതിയുടെ നിര്‍ദേശം. ദേശീയ-സംസ്ഥാന കൗണ്‍സിലുകളില്‍നിന്ന് പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കപ്പെട്ടവരില്‍, പ്രവര്‍ത്തിക്കാനുള്ള കഴിവും ആരോഗ്യവും ഉള്ളവരെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാക്കളാക്കാമെന്ന തീരുമാനം കഴിഞ്ഞ സംസ്ഥാന നിര്‍വാഹകസമിതിയില്‍ ബിനോയ് വിശ്വം റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി മൂന്നിനു ചേരുന്ന നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ച നടന്നേക്കും. ആരെയൊക്കെ പരിഗണിക്കണമെന്ന  കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക അടുത്ത സംസ്ഥാന കൗണ്‍സില്‍ യോഗമായിരിക്കും.

സിപി ഐയും നിലവില സാഹചര്യമനുസരിച്ച് കെ.ഇ.ഇസ്മയില്‍, സി.ദിവകരന്‍, കെ.എ.ചന്ദ്രന്‍ തുടങ്ങിയ മുന്‍നിര നേതാക്കളെയൊന്നും കാനം രാജേന്ദ്രന് തീരെ താല്പര്യമില്ല. പലപ്പോഴും കാനത്തിനെ വ്യക്തിപരമായി പോലും അധിപക്ഷേപിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇവരൊക്കെ. എന്നാല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന പ്കഷക്കാരുമുണ്ട്. എഴുപത്തഞ്ച് വയസ് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വാര്‍ദ്ധക്യമല്ലെന്നുള്ള കാഴ്ചപാടാണുള്ളത്. മന്ത്രിമാരും , എംഎല്‍എമാരുമൊക്കെയായിരുന്നവരായതു കൊണ്ട് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ മരണം വരെയും പാര്‍ട്ടിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ തീരെ തഴഞ്ഞ മട്ടിലാണ് ഇപ്പോഴത്തെ സംസ്ഥാന സമിതി. നിലവില്‍ സമിതിയിലുള്ള പലരും അടുത്ത ടേമില്‍ പുറത്തു പോകേണ്ടവരാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് പുറത്തു പോയ വയോജനങ്ങളെ പാര്‍ട്ടിയുടെ എല്ലാ തലത്തില്‍ നിന്നും അകറ്റി കൊണ്ടിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends