കൊട്ടിയത്ത് വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് മർദിച്ചു: പിതാവിനും 12കാരി മകൾക്കും പരിക്ക് ; കേസെടുത്ത് പോലീസ്

കൊട്ടിയത്ത് വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് മർദ്ദനം. വീട്ടുകാർ ചോദ്യംചെയ്തതിന് പിന്നാലെ രാത്രി വീട്ടിൽക്കയറി പിതാവിനെയും 12 വയസ്സുള്ള മകളെയും ആക്രമിച്ചതായാണ് പരാതി. സംഭവത്തിൽ നെടുമ്പന കളയ്ക്കൽ ബിനു ഭവനിൽ ബിനോയ്, മകൾ ബ്ലെസിലി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
അതേസമയം ഈ മാസം 22-ന് രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം നടന്നത്. തുടർന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണനല്ലൂർ പൊലീസിന് അക്രമികളെ പിടികൂടാനായില്ല. നിലവിൽ പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മാത്രമല്ല അയൽവാസിയുടെ വീട്ടുവളപ്പിൽ താമസിപ്പിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ഇവരുടെ വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്ന് കണ്ണനല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























