Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നത് കാരണം ജീവനക്കാർക്ക് ക്ഷീണമുണ്ടായി; ശബരിമല കാണിക്കയെണ്ണൽ ദേവസ്വം ബോർഡ് താത്കാലികമായി നിർത്തി

25 JANUARY 2023 03:36 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ റെക്കോര്‍ഡ് കാണിക്കയാണെന്നും അത് എണ്ണി തീർക്കാനാകുന്നില്ലെന്നുമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തെ കുറിച്ചുള്ള പുതിയ വിവരം പുറത്ത് വരികയാണ്. അതായത് ശബരിമല കാണിക്കയെണ്ണൽ ദേവസ്വം ബോർഡ് താത്കാലികമായി ഇന്നു മുതൽ നിർത്തി. തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നത് കാരണം ജീവനക്കാർക്ക് ക്ഷീണമുണ്ടായി. മാനസിക പിരിമുറുക്കമുണ്ടായി മാത്രമല്ല ഇവർക്കിടയിൽ ചിക്കൻ പോക്സും വൈറൽ പനിയും പടർന്നുപിടിക്കുകയാണ് ഈ കാരണത്താലാണ് പെട്ടെന്ന് നിർത്തിയത്.

എഴുനൂറിലധികം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിലായി ജോലി ചെയ്തു. ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങളിൽ പകുതിപോലും എണ്ണിത്തീർക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ജീവനക്കാർക്ക് അവധി നൽകണമെന്ന് ഭണ്ഡാരം ചീഫ് ഓഫീസർ ഉണ്ണികൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമ്മിഷണർ, ദേവസ്വം വിജിലൻസ് ഓഫീസർ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇന്നു വൈകിട്ട് മുതൽ അവധി നൽകാൻ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറി, ദേവസ്വം കമ്മിഷണർക്ക് കത്തു നൽകുകയും ചെയ്തിരുന്നു.

ഇതുവരെ ഭണ്ഡാരം ഡ്യൂട്ടി ചെയ്യാത്തവരെയും ഇപ്പോൾ ഡ്യൂട്ടിയിലുള്ളതിൽ താത്പര്യമുളളവരെയും കലാപീഠം വിദ്യാർത്ഥികളെയും ഉപയോഗിച്ച് ഫെബ്രുവരി 5 മുതൽ നാണയമെണ്ണൽ വീണ്ടും തുടങ്ങാനുള്ള നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. അന്നു മുതൽ പൊലീസ്, മെഡിക്കൽ സഹായം കിട്ടാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കത്ത് നൽകാനും ബോർഡ് തീരുമാനിച്ചു.

മാത്രമല്ല ചീഫ് ഭണ്ഡാരം ഓഫീസറെ കൂടാതെ ഒരു ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെക്കൂടി നിയോഗിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുന്നതിന് ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തുകയുണ്ടായി. അതേസമയം അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയായിരുന്നു . എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല.

അതിനാല്‍ ഇവര്‍ക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്. നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണു തീര്‍ന്നത്. ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസം കൂടിയെടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ശബരിമലയില്‍ സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ മടങ്ങിയെത്താത്തത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends