Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മോദിക്കെതിരായ ഡോക്യുമെൻറി പ്രദർശനത്തിന് പിന്നിൽ മിസ്റ്റർ മരുമകൻ:റിയാസിന് പുതിയ ചങ്ങായി: ഷാഫി പറമ്പിൽ; തീവ്രവാദികൾ ഗോദയിൽ

25 JANUARY 2023 03:41 PM IST
മലയാളി വാര്‍ത്ത

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാനത്ത് പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരോധിത ഇസ്ലാം സംഘടനകളെന്ന് കേന്ദ്ര ഇൻറലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചതായി സൂചന.. മരുമകൻ മുഖ്യമന്ത്രിയെ സി പി എമ്മിലും ഷാഫി പറമ്പിലിനെ കോൺഗ്രസിലും ഉപകരണമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഡോക്യുമെൻററിയുടെ പ്രദർശനം സിപിഎം നടത്തരുതെന്ന പിണറായിയുടെ അഭിപ്രായത്തെ മരുമകൻ്റെ നേതൃത്വത്തിലാണ് പൊളിച്ചടുക്കിയത് . മരുമകൻ തന്നെയാണ് ചിത്രം പ്രദർശിപ്പിക്കാൻ ഡി വൈ എഫ് ഐക്ക് നിർദ്ദേശം നൽകിയെന്നാണ് മനസിലാക്കുന്നത്. ചില നിരോധിത സംഘടനകളുടെ മോദി വിരുദ്ധത ആഘോഷിക്കാനുള്ള അവസര മായി മാറിയിരിക്കുകയാണ് ഡോക്യുമെൻററി .


സംസ്ഥാനത്ത് ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയരുകയാണ്.. ഡോക്യുമെന്ററി സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തുമ്പോള്‍ പ്രദര്‍ശനം ചെറുക്കുമെന്ന മുന്നറിയിപ്പുമായി യുവമോര്‍ച്ചയും രംഗത്തു വന്നിട്ടുണ്ട്. ഏതായാലും ഡോക്യുമെൻററിക്കായി വാദിക്കുന്നവരുടെ കണക്ക് ഇൻ്റലിജൻസ് എടുക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും അകത്താവും എന്നതാണ് അവസ്ഥ.


ജില്ലാ കേന്ദ്രങ്ങളിലും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ഡി വൈ എഫ് ഐ പദ്ധതിയിട്ടിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് ലോ കോളജില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിബിബി ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രദര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി നിരോധിച്ചത്.


ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ളതായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം. ആദ്യഭാഗത്തിന്റെ യു ട്യൂബ് , ട്വിറ്റര്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരത്ത് പൂജപ്പുര മൈതാനത്തില്‍ നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം അടിയിൽ കലാശിച്ചു.


ഡോക്യുമെന്‍ററിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്ന അനില്‍ കെ ആന്‍റണിയുടെ നിലപാട് പരസ്യമായി തള്ളിക്കളഞ്ഞാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗ ത്തെത്തിയത്. യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞു. അനിലിൻെറ അഭിപ്രായമുള്ള നിരവധിയാളുകൾ കോൺഗ്രസിലുണ്ട്. എന്നാൽ ചില യൂത്തൻമാരുടെ ഗുണ്ടായിസത്തിന് മുന്നിൽ അവർ കീഴടങ്ങി.


ബി ബി സി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നതിനെതിരെയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ നിലപാട് ആവർത്തിച്ചു. ബി ബി സി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും വംശഹത്യയുടെ പാപക്കറ ഡോക്യുമെന്‍ററി നിരോധിച്ചാൽ മാറില്ലെന്നും ഷാഫി അഭിപ്രായപ്പെട്ടു. സത്യം ആവർത്തിക്കപ്പെടുമെന്ന ഭയം മൂലയാണ് സംഘപരിവാർ പ്രദർശനം തടയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവമാധ്യമങ്ങളിലൂടെ പ്രദർശനം തടയുന്നത് സത്യം മൂടിവയ്ക്കാനാണെന്നും ഷാഫി പറഞ്ഞു. തൃശൂരിൽ ബി ബി സി ഡോക്യുമെന്‍ററിയായ 'ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ' യൂത്ത് കോൺഗ്രസ് പ്രദർശിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.


നേരത്തെ ബി ബി സിയുടെ 'ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ' ഡോക്യുമെന്‍ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്‍റണി അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു.


പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ഏതായാലും സി പി എമ്മുകാർക്കും കോൺഗ്രസുകാർക്കും ധൈര്യം ഇല്ല. അങ്ങനെ ചെയ്താൽ പിണറായി വിജയന് ഉടുതുണി ഇല്ലാതെ ഓടേണ്ടി വരുമെന്നു ബി ജെ പി പറയുന്നത് വെറുതെയല്ല. . പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നു സംശയം തീവ്രവാദികൾക്കുണ്ട്. മുസ്ലിം വിഭാഗത്തിലെ തീവ്രവാദികളുടെ വോട്ടുകിട്ടാൻ വേണ്ടിയാണ് ചിലരുടെ ശ്രമം. പി എഫ് ഐക്കാരുടെ വീടും പറമ്പും ജപ്തി ചെയ്യിക്കാൻ ഹൈക്കോടതി വഴി ശ്രമം നടത്തിയതിലാണ് മുസ്ലീം സംഘടനകൾക്ക് പ്രതിഷേധം. ഇടതു സർക്കാർ കോടതി വിധിയിൽ വീണുപോയി. തങ്ങൾ ചെയ്യുന്നതെല്ലാം കോടതി വിധിക്ക് അനുസരിച്ചാണെന്നാണ് പിണറായി പറയുന്നത്. ഇതിൽ നിന്ന് തലയൂരാൻ കൂടിയാണ് പിണറായി ഡോക്യുമെൻററിയിലൂടെ ശ്രമിക്കുന്നത്.


സംസ്ഥാനത്ത് പലയിടത്തും ബി ബി സിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി പ്രദർശനം തുടരുകയാണ്. പ്രദർശനം നടക്കുന്ന സ്ഥലങ്ങളിൽ പ്രതിഷേധവുമായി ബി ജെ പി - യുവമോർച്ച പ്രവർത്തക‌ർ എത്തിയതോടെ പലയിടത്തും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. തലസ്ഥാനത്ത് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പൂജപ്പുരയിൽ നടത്തിയ ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബി ജെ പി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച ബി ജെ പി - യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്. വനിത ബി ജെ പി പ്രവർത്തകരടക്കം ബാരിക്കേട് മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.


ബിബിസിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിക്കെതിരെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയുടെ വിമര്‍ശനം ബിജെപി ചർച്ചയാക്കി കഴിഞ്ഞു. മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാൽ മതിയെന്ന ന്യായമാണ് സിപിഎമ്മിനും കോൺഗ്രസിനുമുള്ളതെന്ന് കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി എന്തുകൊണ്ട് പ്രദർശിപ്പിക്കാൻ പാടില്ലെന്നതിന്റെ വിശദീകണം അനിൽ കെ ആന്‍റണി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ബി ജെ പി പറയുന്നത്.


ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തിന് വെല്ലുവിളിയാണെന്നുള്ള അനിലിന്‍റെ വീക്ഷണം ബി ജെ പി ആവര്‍ത്തിക്കുന്നു.. ദേശീയ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം പ്രമേയമാക്കിയ സിനിമയ്ക്ക് എന്തു സംഭവിച്ചുവെന്ന് മാത്രം അന്വേഷിച്ചാൽ മതി സിപിഎമ്മിന്റെ ആവിഷ്കാര സ്വാതന്ത്ര്യം മനസിലാക്കാൻ..


പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലിൽ നിന്നും തലയൂരാൻ ഡോക്യുമെൻററിക്ക് വൻ പ്രചരണം നൽകാനാണ് സി പി എമ്മിൻ്റെ തീരുമാനം. വേണമെങ്കിൽ എ കെ ജി സെൻററിലും പ്രദർശിപ്പിക്കും. പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഔദ്യോഗികമായി പ്രഖ്യാപിച്ചു.. ജനാധിപത്യ സമൂഹത്തിനകത്ത് ആശയങ്ങൾ നിഷേധിക്കേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരാശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബിബിസി ഡോക്യൂമെന്ററി പ്രദർശനത്തിനിടെ എറണാകുളം ലോ കോളേജിലേക്ക് ബിജെപി പ്രവർത്തകര്‍ പ്രതിഷേധ മാർച്ച്‌ നടത്തി. മാർച്ച്‌ പൊലീസ് തടഞ്ഞു. ഡിസിസി യുടെ നേതൃത്വത്തിൽ കൊച്ചി മേ നകയിലും ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. കലൂരിലും മഹാരാജാസ് കോളേജിലും പ്രദർശനം നടന്നു. വൈകീട്ട് 7 നു കാലടി സംസ്കൃത സർവകലാശാലയിലും ക്യൂസാറ്റിലും എസ് എഫ് ഐയുടെ നേതൃത്വത്തിൽ പ്രദർശനം നടക്കും. സംസ്‌കൃത സർവകലാശായിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.


കോഴിക്കോട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കോഴിക്കോട് മുതലക്കുളം സരോജ് ഭവനിലാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിന് സാധ്യത കണക്കിലെടുത്ത് പ്രദർശനം നടന്ന ഹാളിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് ഉൾപ്പെടെയുളളവർ കോഴിക്കോട്ട് നടന്ന പ്രദർശനത്തിനെത്തി.


പൊതുസ്ഥലങ്ങളിൽ ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യുവമോർച്ച പ്രതികരിച്ചു. ഒളിപ്പോര് നടത്തുംപോലെ പല കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ രഹസ്യ പ്രദർശനം നടത്തുന്നുണ്ട്. പരസ്യമായി ഇറങ്ങിത്തിരിച്ചാൽ തടയുമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മറ്റ സംഘടനകളും തീരുമാനത്തിൽ നിന്ന് പിൻതിരിയമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.


പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെ കേന്ദ്ര സര്‍ക്കാര്‍ എതിർക്കുന്നത് ഭീതി മൂലമെന്നാണ് എം എ ബേബി പറഞ്ഞത്.. അന്താരാഷ്ട്ര തലത്തിൽ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെന്‍ററിയെ എതിർക്കാന്‍ കാരണമെന്ന് എം എ ബേബി കുറ്റപ്പെടുത്തി. ആരും വെളിപ്പെടുത്താത്ത കാര്യങ്ങളല്ല ഡോക്യുമെന്ററിയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇന്നലെ രാത്രിയാണ് വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്. രാജ്യത്താദ്യമായാണ് ഒരു സർവകലാശാലയില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്നത്. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതെന്നാരോപിച്ച് എബിവിപി പൊലീസില്‍ പരാതി നല്‍കി. എന്നാൽ സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് നിരോധനമെന്നും രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത ഡോക്യുമെന്‍ററി പ്രദർശിപ്പിക്കരുതെന്ന് പറയാൻ എബിവിപി ആരാണെന്നുമാണ് ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍റെ ചോദ്യം.


ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. തടയാനില്ലെന്നും നിയമപരമായി നേരിടുമെന്നും എബിവിപിയും പ്രതികരിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പോലെ രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെനന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ നിലപാട്.


2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. അതേ സമയം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു. വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് വലിയ കാര്യമെന്നും രാജ്യത്തെ സുപ്രീംകോടതിയോ, ജനങ്ങളോ അവര്‍ക്ക് വിഷയമല്ലെന്നും നിയമ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.


ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി നിർമിച്ച വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല. വിവാദ ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിന് ക്യാമ്പസ് ഡയറക്ടർ എസ്എഫ്ഐക്ക് അനുമതി നൽകിയില്ല. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വച്ച് പ്രദർശനം നടത്താനായിരുന്നു തീരുമാനം. ഔദ്യോഗിക പരിപാടികൾ മാത്രമാണ് സെമിനാർ ഹാളിൽ നടത്താറുള്ളതെന്നാണ് ഡയറക്ടറുടെ വാദം.


എന്നാൽ ക്യാമ്പസിൽ എവിടെയും പ്രദർശനം അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ തീരുമാനം. എന്നാൽ സെമിനാർ ഹാളിൽ പ്രദർശനം നിഷേധിച്ചതോടെ കോളജ് പോർട്ടിക്കോവിൽ എസ്എഫ്ഐ പ്രദർശനം നടത്തി. പ്രദർശനം കഴിഞ്ഞതോടെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധ മുദ്രാവാക്യവുമായാണ് വിദ്യാർത്ഥികൾ അണി നിരന്നത്.


വരും ദിവസങ്ങളിൽ ഡോക്യുമെൻററി വിവാദം കത്തിപ്പടരും. സ്വാതന്ത്യത്തിന് ശേഷവും വെള്ളകാർക്ക് കീഴടങ്ങുക എന്നതിനെക്കാൾ രാജ്യത്തെ അപമാനിക്കുക എന്നതാണ് തത്പര കക്ഷികളുടെ താത്പര്യം. ഇസ്ലാം സംഘടനകൾ കൈയും മെയ്യും മറന്ന് രംഗത്തുണ്ട്. എന്നാൽ ഇവർക്ക് ധാർമ്മിക പിന്തുണ നൽകി കൊണ്ട് പിണറായി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ മാളത്തിനുള്ളിൽ തന്നെയാണ്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends