സുപ്രീംകോടതിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അതാകാം; ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശയുണ്ടാകാം; ബിബിസിയുടെ ഡോക്യൂമെന്റക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബിബിസിയുടെ ഡോക്യൂമെന്റക്കെതിരെ ഗവർണർ രംഗത്ത്. സുപ്രീംകോടതിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അതാകാം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശയുണ്ടാകാമെന്നും ഗവർണർ പറഞ്ഞു. നിർണായകമായ വിമർശനമാണ് ഗവർണർ ഈ ഒരു വിഷയത്തിൽ ഉന്നയിച്ചിരിക്കുന്നത്. അതായത് ആ ഒരു ഡോക്യുമെന്ററിക്ക് പിന്നാലെ പോകുന്നവർ അങ്ങനെ തന്നെ പോയിക്കോട്ടെ എന്നൊരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുതായി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി പറഞ്ഞു. ഈ വിഷയം വിവാദമായതിനെ തുടർന്ന് അദ്ദേഹം രാവിലെ രാജിവെക്കുകയുണ്ടായി രാജി അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഇന്ത്യയുടെ പരാമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്ന് അനിൽ ആവർത്തിച്ചു. മുൻവിധികളുടെ ദീർഘ ചരിത്രമുള്ള ബ്രിട്ടീഷ് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ചാനലാണ് ബിബിസിയെന്നും ഇത് നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നുമായിരുന്നു അനിൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























