Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തു : ഉച്ചത്തില്‍ സംസാരിക്കുന്നത് സഹിക്കാന്‍ പറ്റാത്തവർ കാറിൽ യാത്ര ചെയ്യൂവെന്ന് സഹയാത്രികൻ: പിന്നാലെ വാക്ക് തർക്കം രൂക്ഷമായപ്പോൾ അനുനയിപ്പിക്കാൻ എത്തിയ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത വനിതാ ഡോക്ടർക്ക് ജാമ്യം :- പുറത്തേയ്ക്ക് എറിഞ്ഞ് കളഞ്ഞ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങി നൽകാമെന്ന് ഡോക്ടർ....

25 JANUARY 2023 04:20 PM IST
മലയാളി വാര്‍ത്ത

മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തുണ്ടായ വാക്ക് തർക്കത്തിനിടെ കമ്പാര്‍ട്ട്‌മെന്റിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ച റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത വനിതാ ഡോക്ടര്‍ക്ക് ജാമ്യം. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ ബെറ്റിയ്ക്കാണ് ജാമ്യം ലഭിച്ചത്. കൊല്ലം റെയില്‍വേ പോലീസാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.

തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം. മാവേലിക്കരയില്‍നിന്നാണ് ഡോ. ബെറ്റി ട്രെയിനില്‍ കയറിയത്. ട്രെയിന്‍ ശാസ്താംകോട്ട പിന്നിട്ടതോടെ ബെറ്റിയും മുന്‍സീറ്റിലെ യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ബെറ്റി ചോദ്യംചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്ന് ബെറ്റി പറഞ്ഞപ്പോള്‍, സഹിക്കാന്‍ പറ്റാത്തവര്‍ കാറില്‍ യാത്രചെയ്‌തോളൂ എന്നായിരുന്നു മുന്‍സീറ്റ് യാത്രക്കാരന്റെ മറുപടി. പിന്നാലെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ സഹയാത്രികര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കമ്പാര്‍ട്ട്‌മെന്റിലെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതെന്നാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം.

 

ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ ഡോക്ടര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. പോലീസുകാരനെതിരേ മോശമായി പെരുമാറിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തനിക്കേതിരെയുള്ള ആരോപണങ്ങളെല്ലാം ഡോ. ബെറ്റി നിഷേധിച്ചു. ഡോക്ടറാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസോ സഹയാത്രികരോ ഇത് മാനിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.

 

സംഭവങ്ങളെല്ലാം താനും എതിര്‍കക്ഷികളും ഫോണില്‍ ചിത്രീകരിച്ചിരുന്നു. റെയില്‍വേ പോലീസുകാര്‍ തന്റെ മൊബൈല്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പിടിവലിയുണ്ടായി. ഇതിനിടെയാണ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പുറത്തേക്ക് പോയത്. നഷ്ടം സംഭവിച്ച പോലീസുകാരന് പുതിയ ഫോണ്‍ വാങ്ങിനല്‍കാമെന്നും ഡോക്ടര്‍ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും ഡോക്ടര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (6 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (6 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (6 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (7 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (7 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (7 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (7 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (8 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (8 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (9 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (9 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (10 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (10 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (10 hours ago)

Malayali Vartha Recommends