മൊബൈല്‍ ഫോണ്‍ പൊട്ടിയ നിലയില്‍... വീട്ടില്‍നിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ടകാര്യമില്ല.... ഇടതുകാല്‍ തറയില്‍മുട്ടി മടങ്ങിയ നിലയിലായിരുന്നു.... വലതുകാല്‍ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേര്‍ന്നും... പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍....

വീട്ടില്‍നിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ടകാര്യമില്ല.... ഇടതുകാല്‍ തറയില്‍മുട്ടി മടങ്ങിയ നിലയിലായിരുന്നു.... വലതുകാല്‍ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേര്‍ന്നും... പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍....
വീടിന്റെ പിറകില്‍നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിലാണ് മൊബൈല്‍ ഫോണ്‍ കിട്ടിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മുതുകുളം രണ്ടാംവാര്‍ഡ് ചേപ്പാട് കന്നിമേല്‍ സാരംഗിയില്‍ ജെ. സുരേഷ് കുമാറിന്റ വീട്ടില്‍ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടത്.
തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയില്‍(സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകന്‍ സൂരജ്(23) ആണു മരിച്ചത്.
രാവിലെ എട്ടുമണിയോടെ സുരേഷ് കുമാറിന്റെ ഭാര്യയാണു മൃതദേഹം കണ്ടത്.
സുഹൃത്തുക്കളുടെ ഒത്തുചേരലിനായി സുരേഷ് കുമാര്‍ ഞായറാഴ്ച മൂന്നാറിലേക്കു പോയിരുന്നു. ഭാര്യയും രണ്ടുമക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ അടുത്തുള്ള അമ്പലത്തില്‍ ഉത്സവത്തിനു പോകുകയാണെന്നു പറഞ്ഞാണ് സൂരജ് വീട്ടില്‍നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ .
ഒരു സുഹൃത്തിന്റെ വീട്ടിലും എത്തിയിരുന്നു. തിരികെ വരാത്തതിനെ തുടര്‍ന്ന്, ഇന്നലെ രാവിലെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് വീട്ടില്‍നിന്നു 10 കിലോമീറ്ററിലധികം ദൂരത്തുളള സുരേഷ് കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ചുവെന്നറിയുന്നത്. സുരേഷ് കുമാറിന്റെ മകളും സൂരജും ഹരിപ്പാട്ടെ ഒരു കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ഒരുമിച്ചു പഠിച്ചിരുന്നു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ വീട്ടില്‍ സൂരജ് എത്തിയതായും വീട്ടുകാരുമായി തര്‍ക്കമുണ്ടായതായും പറയുന്നു. അപ്പോള്‍ അവിടെനിന്നുപോയ സൂരജ് തിരികെയെത്തി തൂങ്ങിയതാകാമെന്നാണു നിഗമനം.
മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലും മൃതദേഹം കണ്ടസ്ഥലത്തുനിന്ന് അല്‍പ്പംമാറി കണ്ടെടുത്തു. ബൈക്ക് 150 മീറ്ററോളം അകലെയാണു വെച്ചിരുന്നത്. ശാസ്ത്രീയ, വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
മണംപിടിച്ച നായ ബൈക്ക് വെച്ചിരുന്ന സ്ഥലംവരെ ഓടി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനത്തിലുള്ളത്. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിനു വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha



























