കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കില്ല...ദിലീപിനുള്ള പിന്തുണ ആവര്‍ത്തിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഏതെങ്കിലും കോടതി വിധിച്ചോയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. മാധ്യമങ്ങളുടെ വിധികളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയില്‍ തെളിവുകളോടെ തെളിയിക്കുന്ന ഘട്ടത്തില്‍ മാത്രമേ കുറ്റവാളി എന്ന് ഞാന്‍ വിശ്വസിക്കൂവെന്ന് അടൂര്‍ വ്യക്തമാക്കുകയും ചെയ്തു . കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലും അടൂര്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























