Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

എല്ലാം കൊണ്ട് പോയി തുലച്ചു പിണറായിയും കൂട്ടരും.... ഇനി കളി ജനങ്ങളുടെ നെഞ്ചത്ത്..

01 FEBRUARY 2023 12:00 AM IST
മലയാളി വാര്‍ത്ത

More Stories...

'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

നാളെ മുതൽ കൂട്ടിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരാൻ പോവുകയാണ്, മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം യൂണിറ്റിന് വളരെ തുച്ഛമായ വിലയിൽ വൈധ്യുതി നിരക്ക് ഈടാക്കുമ്പോൾ , ഇവിടെ നമ്മുടെ കൊച്ചു സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് പാവപെട്ട ജനങ്ങളുടെ നെഞ്ചത്തു കേറി താണ്ഡവമാടുകയാണ് സർക്കാർ ചെയുന്നത്, ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ യൂണിറ്റിന് ഒന്‍പതു പൈസ സര്‍ചാര്‍ജ് എന്ന നിലയിലാണ് വർധിപ്പിച്ചിരിക്കുന്നത്, വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ആണ് ഉത്തരവിട്ടത്. അതേസമയം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല.വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടിവരുന്ന ഇന്ധനത്തിന്റെ വിലവര്‍ധന മൂലം ഉണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ വൈദ്യുതി വാങ്ങാന്‍ 87.07 കോടി രൂപ വൈദ്യുതി ബോര്‍ഡിന് അധികം ചെലവായിരുന്നു. ഇതാണ് യൂണിറ്റിന് ഒന്‍പതു പൈസ വര്‍ധിപ്പിച്ചു സര്‍ചാര്‍ജായി പിരിച്ചെടുക്കുന്നത്. പുതിയ സര്‍ചാര്‍ജ് തുക വൈദ്യുതി ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.ഇതിപ്പോൾ മന്ത്രിമാരെല്ലാം എല്ലാം തരത്തിലുള്ള ധൂർത്തും നടത്തി അതിനു ശേഷം , ഇതുപോലെ അതിന്റെ ഭാരം മൊത്തം തീർക്കാൻ ജനങ്ങളുടെ കൊങ്ങയ്ക്കു പിടിക്കുന്ന പരിപാടിയാണ് ചെയുന്നത്, കയ്യില്‍ കൊടുത്താല്‍ കക്കാത്ത കള്ളനുണ്ടോ? കിട്ടിയപോലെല്ലാം പിണറായി വിജയനും സംഘവും കട്ടുമുടിച്ചു.

ഒടുവില്‍ കടലുചാടാന്‍ പോകുന്നു എന്ന് പറഞ്ഞവര്‍ക്ക് തോടുചാടാന്‍ കാലില്ലാത്ത അവസ്ഥയിലെത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മുതലുള്ള ധൂര്‍ത്തുകളും അഴിമതയും ഖജനാവിനെയും കാലിയാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ, പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുതല്‍ ധൂര്‍ത്ത് തുടങ്ങി. ഒരുകോടിരൂപയാണ് അന്ന് പൊടിച്ചു കളഞ്ഞത്, പിന്നീടിങ്ങോട്ട് ധൂര്‍ത്ത് ഇടതുസര്‍ക്കാരിന്റെ ഒറ്റപ്പെട്ട സംഭവം മാത്രമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 99 ലക്ഷം. പശു ഇടതുസര്‍ക്കാരിന് രാഷ്ട്രീയമാണെങ്കിലും ക്ലിഫ് ഹൗസില്‍ തൊഴുത്തുപണിഞ്ഞ് പശുവിനെ പരിപാലിക്കാന്‍ ചെലവഴിച്ചു 42.50 ലക്ഷം. രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ പടിക്കെട്ടുകള്‍ കയറുന്നതൊക്കെ കുറച്ചിലല്ലേ? പിന്നെ ഒന്നും നോക്കിയില്ല 25 ലക്ഷത്തിന് ലിഫ്റ്റ് വച്ചു. ഒടുവില്‍ ക്ലിഫ്ഹൗസില്‍ നവീകരിക്കാന്‍ അവശേഷിച്ചത് നീന്തല്‍കുളം മാത്രമായി. വെറും 32 ലക്ഷം ചെലവാക്കി അതും നവീകരിച്ചു. കൊട്ടാരം നവീകരിച്ചാല്‍ പിന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കണം. ഒട്ടും അമാന്തിച്ചില്ല. അതും നടപ്പിലാക്കി. ക്ലിഫ്ഹൗസിന്റെ സുരക്ഷാമതില്‍ ഉയരം കൂട്ടാനും ലക്ഷങ്ങള്‍ മുടക്കി. അപ്പോഴെക്കെ പാവം ജനങ്ങൾ ഇവിടെ കിടന്നു പ്രതിഷേധം അറിയിക്കുന്നുണ്ട് , പക്ഷെ ആരോട് പറയാൻ ആര് കേൾക്കാൻ , ജയിപ്പിച്ചു വിട്ടില്ല എന്ന വിഷമത്തിൽ തള്ളി നീക്കുകയാണ്, നാളിതുവരെ കേരളത്തില്‍ ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ ജനം വഴിയില്‍ തടഞ്ഞ് ആക്രമിച്ചിട്ടില്ല.

ആകെ നടന്ന സംഭവം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ശിഷ്യന്മാര്‍ നെഞ്ചത്ത് കല്ലെറിഞ്ഞതാണ്. എന്നിട്ടും രണ്ടാമത് അധികാരത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കി. ചിലപ്പോള്‍ ഭരണ നേട്ടത്തിന്റെ ഫലം തെരുവില്‍ അനുഭവിക്കേണ്ടിവരുമെന്ന പേടികൊണ്ടാകാം. നൂറ് കണക്കിന് ഉദ്യോഗസ്ഥരും 28 വാഹനങ്ങളുമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നത്. മന്ത്രിമാരെല്ലാം വെള്ള ഇന്നോവയില്‍ സഞ്ചരിക്കുമ്പോള്‍ മുഖ്യമന്ത്രി അതേ വാഹനത്തില്‍ സഞ്ചരിക്കുന്നതല്ലല്ലോ ഹീറോയിസം.എന്നാൽ എനിക്ക് ആ ഹീറോയിസം വേണ്ട എന്നുള്ള മട്ടാണ് നമ്മുടെ മുഖ്യന്, ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റിവച്ച് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാര്‍ വാങ്ങി. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണത്രേ 33 ലക്ഷത്തിന്റെ കാറ് വാങ്ങിയത്. എന്നാല്‍ മരുമകന്റെ വകുപ്പ് പണിയുന്ന റോഡിലെ യാത്രാ സുരക്ഷ ഓര്‍ത്താണ് പുതിയ കാര്‍ വാങ്ങിയതെന്നാണ് അസൂയാലുക്കളുടെ പക്ഷം. എന്തായാലും രണ്ടുകോടിക്കുമേല്‍ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഔദ്യോഗിക കാറുകള്‍ വാങ്ങിക്കൂട്ടിയത്. കണ്ണൂരില്‍ പോകുമ്പോള്‍ ഒരുകാര്‍, ദല്‍ഹിയലെത്തുമ്പോള്‍ മറ്റൊന്ന്. അതൊക്കെ ഇല്ലാതെ എന്ത് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയായാല്‍ വിദേശ യാത്ര മുഖ്യമാണ്.

അതും കുടുംബസമേതമല്ലെങ്കില്‍ പിന്നെ എന്ത് ഭരണം. കുടുംബസമേതമുള്ള മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയ്ക്ക് 43.14 ലക്ഷവും നോര്‍വേ യാത്രയ്ക്ക് 46.93 ലക്ഷം രൂപയും പൊടിച്ചു. മറ്റുവിദേശ ചെലവുകളുടെ വിശദാംശങ്ങള്‍കൂടി പുറത്തു വരാനുണ്ട്. ഇവിടെ ഇപ്പോഴും സ്വന്തമായി ഒരു വീട് പോലുമില്ലാത്ത എത്രയോ ജനങ്ങളുണ്ട്, ഒരു തുണ്ട് ഭൂമിക്കായി നടക്കുന്നവർ ഉണ്ട് . എന്നാൽ അതിനൊക്കെ വേണ്ടി കൊണ്ട് വന്ന പദ്ധതികളിൽ പോലും കയ്യിട്ടു വരാൻ ഒരു മടിയുമില്ലാത്ത കൂട്ടർ ആണ്, അതിനുള്ള ഒരു ഉദാഹരണമാണലോ ലൈഫ് പദ്ധതി, അതിൽ വിശ്വസിച്ചിരിക്കുന്നു പാവമാ കുറെ ജനങ്ങൾ പാവം.. മന്ത്രിമാരും ധൂര്‍ത്തിന് കുറവൊന്നും വരുത്തിയില്ല. മന്ത്രിമാര്‍ക്കും മറ്റുമായി 18 കാറുകളാണ് വാങ്ങിയത്. ആ വകയില്‍ ഖാദിബോര്‍ഡ് ചെയര്‍മാന്‍ പി.ജയരാജനും വാങ്ങി പുത്തനൊരു കാറ്.മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും നടത്തി വിദേശയാത്രകള്‍. കുടുംബ സമേതവും അല്ലാതെയും ലോകം ചുറ്റി കോടികള്‍ മുടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ നടത്തിയത് 84 വിദേശ യാത്രകളാണ്. ഇതില്‍ 30 വിദേശയാത്രകള്‍ സ്വകാര്യ യാത്രകളാണ്. ആയിരം കോടിയുടെ നിക്ഷേപം കേരളത്തിലേക്ക് എത്തിക്കുമെന്നായിരുന്നു ഓരോ യാത്രയുടെയും അവസാനം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നെതര്‍ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള 'റൂം ഫോര്‍ ദ റിവര്‍' പദ്ധതിപോലെ അതെല്ലാം ഇപ്പോഴും വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ചുറ്റിത്തിരിയുന്നുണ്ട്.ഇവിടെ തന്നെ ആവശ്യത്തിനുള്ള കാര്യങ്ങൾ

വികസിപ്പിച്ചെടുക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും, നമ്മുക് ഒന്ന് വിമാനത്തിൽ എല്ലാം കയറി ഇറങ്ങി യാത്ര ചെയ്താലേ , അവിടുത്തെ മാതൃകകൾ കൊണ്ട് വരാൻ സാധിക്കുള്ളു, ഇതിന് പുറമെയാണ് ഉപകാര സ്മരണകള്‍ക്കുമുള്ള ധൂര്‍ത്തുകള്‍. കോണ്‍ഗ്രസ്സില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് വന്നതോടെ മറുകണ്ടം ചാടിയ കെ.വി.തോമസിനെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെയാണ് നിയമിച്ചത്. അതിനുമുമ്പ് പ്രത്യേക പ്രതിനിധിയായിരുന്ന മുന്‍ എംപി സമ്പത്തിന്റെ 20 മാസത്തെ ചെലവ് 7.26 കോടിയായിരുന്നുവെന്ന് ഓര്‍ക്കണം. നെതര്‍ലാന്റ് മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു. തലയ്ക്കുമുകളില്‍ ജോലിത്തിരക്കുള്ള യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയായിരുന്നു. അത് വെറും ഒരുലക്ഷം രൂപയാക്കിയപ്പോള്‍ മുന്‍കാല പ്രാബല്യവും നല്‍കേണ്ടതാണല്ലോ.ഇതൊക്കെ പിന്നെ പാര്‍ട്ടിയെ വളര്‍ത്താനാണെന്ന് വയ്ക്കാം. പക്ഷെ സര്‍ക്കാര്‍ പ്രതിയല്ലാത്ത കേസുകളില്‍ പോലും വാദിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയാണ് മുന്തിയ അഭിഭാഷകരെ ഇറക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുതല്‍ സാദാ പ്രോസിക്യൂട്ടര്‍മാര്‍ വരെ നിരനിരയായുള്ളപ്പോള്‍ എന്തിനാണ് പുറത്തു നിന്നും അഭിഭാഷകര്‍ എന്ന സംശയം ഉണ്ടാകും. പ്രമുഖ സിപിഎം നേതാവിന്റെ കോളജില്‍ നിന്നും ബിരുദമെടുത്തവരും ഇന്‍ക്വിലാബ് മാത്രം വിളിച്ചുശീലിച്ചവരും കോടതിയില്‍ കയറി വാദിച്ചാല്‍ ചിലപ്പോള്‍ കഴുത്തില്‍ തൂക്കുകയര്‍ വീഴും.

അതറിയാവുന്നവര്‍ ആരെങ്കിലും അവരെ വച്ച് വാദിക്കുമോ? പുറത്ത് നിന്നും ആളെ ഇറക്കുകയേ നിര്‍വ്വാഹമുള്ളൂ. അതാണ് ഇവിടെയും കാണാൻ സാധിക്കുന്നത്, ഗതികേട് എന്നല്ലാതെ എന്ത് പറയാൻ..ഒന്‍പതരകോടിയിലേറെ രൂപയാണ് പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് വിവിധ കേസുകളില്‍ ഫീസായി നല്‍കിയത്. ഫീസ് മാത്രമല്ല ഉണ്ണാനും ഉറങ്ങാനുമുള്ള ചെലവും വരെ നല്‍കി.ഇനി ഇങ്ങനെയൊക്കെ ഉണ്ടായ കടം വീട്ടാൻ ഒരു വഴിയേ ഉള്ളു, വോട്ട് ചെയ്ത ജനങ്ങൾ, ഇനിയങ്ങോട്ട് ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഓരോ സാധനത്തിന്റെയും വില വർധിപ്പിക്കുക, അത് വഴി പാവം ജനങ്ങളുടെ പാത്രത്തിൽ കയ്യിട്ടു വരുക, ഒരു കാര്യം ഓർക്കണം , എന്തിനാണ് നമ്മൾ ഇവരെ ജയിപ്പിച്ചു വിട്ടത് എന്നുള്ളത്, ജനങ്ങളുടെ കാര്യം നോക്കാൻ, അവര്ക് ജീവിക്കാൻ മെച്ചപ്പെട്ട ഭരണവും വികസനങ്ങളും , വിദ്യാഭ്യസവും, സംസ്കാരവും എല്ലാം അടങ്ങുന്ന ഒരു നാടിനു വേണ്ടിയാണ്, എന്നാൽ ഇന്ന് കാര്യങ്ങളുടെ പോക്ക് നേരെ തിരിച്ചാണ്,, ഭരിക്കുന്നവരുടെ അഴിമതിയും ധൂർത്തും കാരണം , പാവം ജനങ്ങൾക്കാണ് ജീവിക്കാൻ പറ്റാത്ത സാഹചര്യം, ഇതിൽ നിന്നൊക്കെ മാറ്റാം ഇനി എന്നാണാവോ ഉണ്ടാവുക എന്ന് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു നടക്കുകയാണ് ജനങ്ങൾ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (42 minutes ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (1 hour ago)

ഞെട്ടിക്കുന്ന കൊലപാതകം  (1 hour ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (1 hour ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (1 hour ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (2 hours ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (2 hours ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (3 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (3 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (3 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (3 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (4 hours ago)

Malayali Vartha Recommends