Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി

05 JULY 2026 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി തന്നെ ഭരിക്കും; ആഞ്ഞടിച്ച് ആർ സുരേഷ്

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

പത്ത് വര്‍ഷക്കാലം ഭരണത്തിന്റെ തലപ്പത്ത്...പാര്‍ട്ടിയില്‍ സര്‍വ്വ സന്നാധിപന്‍. ചോദ്യം ചെയ്യാന്‍ ആരുമില്ല എതിര്‍ക്കാന്‍ ആളില്ല കാല്‍ച്ചുവട്ടില്‍ അടിമകള്‍ ചുറ്റും സ്തുതി പാടകര്‍. വാഴ്ത്തുപാട്ടുകള്‍ കുമ്മിയടികള്‍ മെഗാ തിരുവാതിരകള്‍. ഇന്ദ്രനേയും ചന്ദ്രനേയും ഭയമില്ല ഇരേഴു പതിനാല് ലോകവും തന്റെ കാല്‍ച്ചുവട്ടിലാണെന്ന് സ്വയം വിശ്വസിച്ചൊരു മനുഷ്യന്‍. അങ്ങനെയൊരാള്‍ക്ക് അതുവരെ. ഉണ്ടായിരുന്ന എല്ലാ അധികാരവും നഷ്ടപ്പെട്ട് നടുവും തല്ലി നിലത്തേക്ക് വീണാല്‍ എന്താണ് അവസ്ഥ. തലപൊക്കാന്‍ കഴിയാത്ത പതനം തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ.

സാക്ഷാല്‍ പിണറായി വിജയന്‍ കടന്നുപോകുന്നത് ഈ അവസ്ഥയിലൂടെയാണ്. അതിലേറെ പതനം ഇതുവരെ വാഴ്ത്തുപാട്ട് പാടിയവര്‍ ഇന്ന് പുല്ല് വില കൊടുക്കുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് നാറിപ്പുഴുക്കുകയാണ് പിണറായി വിജയന്‍. നിയമസഭയില്‍ ഭരണപക്ഷക്കാരല്ല പ്രതിപക്ഷ നിരയില്‍ ഒപ്പമുള്ളവര്‍ പിണറായി വിജയനെ എടുത്തിട്ട് കുടയുന്നു. ബാലഗോപാലും കെ രാജനും തുടങ്ങി നേതാക്കള്‍ പിണറായിയെ ഇരുത്തി അപമാനിക്കുന്നു. പ്രതിപക്ഷത്തെ കൂട്ടയടി കണ്ട് പൊട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശനും രമേശ് ചെന്നിത്തലും. ഒരു ഐക്യവുമില്ലാതെ സഭയില്‍ പരസ്പരം പോരടിക്കുന്ന ഇടതുപക്ഷക്കാര്‍.

സിപിഎമ്മില്‍ ഒരുകൂട്ടം നേതാക്കള്‍ പിണറായിക്കെതിരാണ്. പ്രതിപക്ഷ നേതാവ് കസേരയില്‍ അള്ളിപ്പിടിച്ച് കിടക്കുന്നതിന്റെ കലിപ്പ്. ഒരു പിന്‍ഗാമിയെ പോലും പ്രഖ്യാപിക്കാതെ പാര്‍ട്ടിയെ പാതാളക്കുഴിയിലേക്ക് തള്ളി. കുടുംബത്തിന്റെ മാത്രം വളര്‍ച്ചയ്ക്ക് ഈ പ്രസ്ഥാനത്തെ ബലികഴിച്ച് അതിന്റെ കഴുക്കോലൂരിയ വിജയനോട് കട്ടക്കലിപ്പില്‍ ഒരു കൂട്ടം നേതാക്കള്‍. പി രാജീവ്,ബാലഗോപാല്‍, തോമസ് ഐസക്, കെകെ ശൈലജ, പി ജയരാജന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളില്‍ പലരും പിണറായിക്കെതിരാണ്. എപ്പോള്‍ വേണമെങ്കിലും ഒരുപൊട്ടിത്തെറി ഉണ്ടാകും. പത്ത് വര്‍ഷക്കാലം പിണറായി ഒരു കൂട്ടം ശിങ്കിടികളുടെ കൂട്ടത്തിലായിരുന്നു. മന്ത്രിമാര്‍ക്കും സിപിഎമ്മുകാര്‍ക്കും പോലും ശിങ്കിടികളുട് അുമതി ഉണ്ടായാലേ പിണറായി ദര്‍ശനം കിട്ടിയിരുന്നുള്ളു. പേരിന് മാത്രമായിരുന്നു വകുപ്പ് മന്ത്രിമാര്‍ എല്ലാ വകുപ്പിലും തലയിട്ട് ബരണം നടത്തിയത് പിണറായി തന്നെ. അതിന്റെയൊക്കെ ചൊരുക്ക് ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള മുന്‍ മന്ത്രിമാര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോഴും പാര്‍ട്ടിയുടെ അധികാരരം കൈവിടാതെ ധാര്‍ഷ്ട്യവും കൊണ്ടിരിക്കുന്നു. എന്നാല്‍ നേതാക്കന്മാര്‍ പിണറായിക്ക് പുല്ലുവില കൊടുക്കാതെ ഒരുവഴിക്കൂടെ അവരും പണികൊടുക്കുന്നു. അധികാരത്തില്‍ മദിച്ച് പുളച്ചൊരു മനുഷ്യന്‍ ഇന്നിപ്പോള്‍ നിയമസഭയില്‍ നാണംകെടുന്ന കാഴ്ച. ഇത് കാലം കാത്തുവെച്ച മറുപടിയാണെന്ന് ജനം പറയുന്നു.

പിണറായിക്ക് ഏറ്റവും വലിയ നാണക്കേടായ് മാറിയിരിക്കുന്നത് സഭയില്‍ ബാലഗോപാല്‍ അപമാനിച്ച് അടിച്ചിരുത്തിയതാണ്. കോണ്‍ഗ്രസ്,യുഡിഎഫ് സൈബര്‍ ഗ്രൂപ്പുകള്‍ ഇരട്ടച്ചങ്കല്ല ഓട്ടച്ചങ്കെന്ന് ട്രോളാക്കുന്നു. രായാവ് വെറും ഭടനായെന്ന് സൈബറിടം കത്തിച്ച് പരിഹാസം.  എന്തോ കേട്ടോണ്ട് ഇരിക്കുന്നത് വാ തുറന്ന് എന്തെങ്കിലും പറഞ്ഞ് കൂടേയെന്ന് പിണറായിക്ക് നേരെ കയര്‍ക്കുകയായിരുന്നു ബാലഗോപാല്‍. അതിന്റെ വീഡിയോ പുറത്തായതും പിണറായി നാണംകെട്ടു. ബാലഗോപാല്‍ അറിഞ്ഞങ്ങ് പണിതതാണെന്ന് ആക്ഷേപം ശക്തമാകുന്നു. കാരണം പ്രതിപക്ഷ നേതാവ് കസേരയിലേക്ക് ബാലഗോപാല്‍ എത്തുമെന്നായിരുന്നു ആദ്യ സൂചന. പിബിയ്ക്ും അതായിരുന്നു താല്പര്യം. എന്നാല്‍ പിണറായി ആകസേര തട്ടിപ്പറിച്ചെടുത്തു. ഈ കലിപ്പ് ഉള്ളില്‍ക്കിടക്കുന്ന ബാലഗോപാല്‍ പിണറായിക്കിട്ട് താങ്ങിയെന്ന് ആരോപണം. ഇനിയിപ്പോള്‍ അങ്ങനെയാണെങ്കില്‍ നിയസഭയില്‍ ഇനിയും ബാലഗോപാല്‍ വക പണി കിട്ടും പിണറായിക്ക്.

സഭയില്‍ പിണറായിക്ക് നേരെ ബാലഗോപാല്‍ കയര്‍ത്ത വിഷയത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്നാണ്. പിണറായി വിജയന്‍ കേരളത്തില്‍ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണെന്നും സഭാനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ പ്രായാധിക്യം തളര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവര്‍ക്കും പ്രായം ആവില്ലേ, ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നു പറയുന്നതുപോലെ പ്രായം ചെല്ലുംതോറും പക്വത അങ്ങോട്ട് വര്‍ധിക്കും. പക്വത ഉള്ളപ്പോള്‍ എപ്പോഴും എടുത്തുചാടി ഒരു സ്പ്രിങ് ആക്ഷനില്‍ ഇരിക്കേണ്ട കാര്യമില്ലല്ലോ. അതിനെ അവരുടെ അവശതയായിട്ടോ അല്ലെങ്കില്‍ അവരുടെ മേലായികയായിട്ടോ നമ്മള്‍ ചിത്രീകരിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹം പറയേണ്ട സമയത്ത് അദ്ദേഹം പറയും. അദ്ദേഹത്തിന് ഒരു പ്രത്യേക ഗുണമുണ്ട്, പറഞ്ഞാല്‍ കറക്റ്റ് ആയിട്ട് അത് ഷാര്‍പ്പ് പോയിന്റില്‍ ആയിരിക്കും വന്നു നില്‍ക്കുന്നത്. ബാലഗോപാലിന്റെ സമീപനത്തോട് എനിക്ക് യോജിപ്പില്ല. സഭയില്‍ ബഹളമുണ്ടാകുന്ന സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് 'എന്തെങ്കിലും പറയൂ' എന്ന് ആവശ്യപ്പെട്ട നടപടി ശരിയായിരുന്നില്ല. സഭയില്‍ ഒരാളിനെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിനെ പോലെ ഒരാളെ അങ്ങനെ ക്ഷോഭിപ്പിച്ച് ഇരുത്തുകയോ അല്ലെങ്കില്‍ അങ്ങനെ പറയിപ്പിക്കുകയോ ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം. ബാലഗോപാല്‍ എന്നല്ല ആരായാലും ആ സമീപനം ശരിയല്ല. അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണം' തിരുവഞ്ചൂര്‍ വ്യക്തമാക്കി.

നിയമസഭയില്‍ പ്രതിപക്ഷ നിരന്തരം തേഞ്ഞൊട്ടുകയാണ്. നിയമസഭയില്‍ പ്രതിപക്ഷത്തുള്ള ഇടതുമുന്നണിയുടെ അടവുകളെല്ലാം പാളുകയാണെന്നും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിക്കൊടുക്കുന്നത് എല്‍.ഡി.എഫിന്റെ പക്വതയില്ലാത്ത നീക്കങ്ങളാണെന്നും മുന്നണിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനം. സഭയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മെനയുന്ന തന്ത്രങ്ങളെല്ലാം ഒടുവില്‍ പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ കണ്ടത്.



നിയമസഭയില്‍ ഭരണപക്ഷത്തെ നേരിടാന്‍ ശക്തമായ കൂട്ടായ്മ വേണമെന്നിരിക്കെ, എല്‍.ഡി.എഫില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ പ്രതിപക്ഷ നിരയെ പൂര്‍ണ്ണമായി നിശ്ചലമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ മൂപ്പിളമ തര്‍ക്കം കാരണം നിയമസഭ സമ്മേളനം നടക്കുമ്പോള്‍ പോലും ഇടതുപക്ഷ നിയമസഭാ കക്ഷി യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ഇടതുമുന്നണിയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണിത്. സഭയില്‍ എങ്ങനെ ഒന്നിച്ച് നീങ്ങണം എന്നതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ പോലും കഴിയാത്തവിധം ഭിന്നത രൂക്ഷമായതാണ് എല്‍.ഡി.എഫിന് സഭയ്ക്കുള്ളില്‍ നിരന്തരം തിരിച്ചടിയുണ്ടാക്കുന്നത്. കൂടുതല്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സഭയില്‍ പ്രതിപക്ഷം കൂടുതല്‍ ഹാസ്യകഥാപാത്രങ്ങളായി മാറുമെന്ന മുന്നറിയിപ്പാണ് ഘടകകക്ഷികള്‍ നല്‍കുന്നത്.

സമരക്കാര്‍ക്ക് നേരെ പോലീസ് ചെളിവെള്ളം അടിച്ചുവെന്ന് സഭയില്‍ ആരോപിച്ച് ഭരണപക്ഷത്തെ വെട്ടിലാക്കാന്‍ സി.പി.ഐ നേതാവ് കെ. രാജന്‍ കുപ്പിയിലാക്കി കൊണ്ടുവന്ന ചെളിവെള്ളമാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആദ്യത്തെ വലിയ തിരിച്ചടിയായി മാറിയത്. ആ വെള്ളം റോഡിലെ ചെളിക്കുഴിയില്‍ നിന്നും കോരിയെടുത്തതാണെന്ന് സഭയില്‍ തെളിഞ്ഞതോടെ പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടു. രാജന്‍ കൊടുത്ത ഈ പണിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയാണ് ഉണ്ടായത്. പ്രതിപക്ഷ നിരയിലെ ഈ ആശയക്കുഴപ്പം രൂക്ഷമായതോടെ, സഭയില്‍ എഴുന്നേറ്റ് നിന്ന് സകല കാര്യങ്ങളും തുറന്നുപറയാന്‍ പിണറായിയോട് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആക്രോശിച്ചതും മുന്നണിയിലെ ഏകോപനമില്ലായ്മ പരസ്യമാക്കുന്നതായി.

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനുള്ള നിര്‍ദേശം അടങ്ങിയ ധനബില്‍ ചര്‍ച്ചയിലാണ് പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും പാളിയത്. മദ്യക്കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി സഭ ബഹിഷ്‌കരിച്ച് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ബില്‍ സഭയിലേക്ക് സര്‍ക്കാര്‍ ഒളിച്ചുകടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയ്ക്കകത്തും പുറത്തും ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.



എന്നാല്‍, ഈ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് നിയമസഭയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചത് കാര്യോപദേശക സമിതിയായിരുന്നു. ഈ സമിതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ. നേതാവ് കെ. രാജനുമുണ്ട്. സമിതിയില്‍ വെച്ച് ഇതിനെ എതിര്‍ക്കാത്ത പ്രതിപക്ഷ നേതാവ്, ബില്‍ സഭയില്‍ വന്നപ്പോള്‍ രാഷ്ട്രീയ നാടകത്തിന് മുതിര്‍ന്നത് സ്വയം പരാജയപ്പെടുത്തുന്ന വാദമാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. മറുപടി പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനാകട്ടെ, മുന്‍പ് ഇടതുഭരണകാലത്ത് കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച അവസാന ബജറ്റുമായി ബന്ധപ്പെട്ട ധനബില്‍ ഇതേപോലെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് സഭയില്‍ കൊണ്ടുവന്ന കാര്യം അക്കമിട്ടു നിരത്തി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഇടതുപക്ഷം സ്വീകരിച്ച നിലപാടും സഭയില്‍ വേണ്ടത്ര ഫലിച്ചില്ല. സഭാ നടപടികളിലും നിയമങ്ങളിലും അതീവ സാമര്‍ത്ഥ്യക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശനോട് ഏറ്റുമുട്ടാന്‍ കൃത്യമായ ഹോംവര്‍ക്കോ ദീര്‍ഘവീക്ഷണമോ ഇല്ലാതെയാണ് പ്രതിപക്ഷം എത്തുന്നതെന്ന് എല്‍.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരങ്ങള്‍ പലതും പ്രതിപക്ഷത്തിന്റെ പക്വതയില്ലാത്ത നീക്കങ്ങളും തന്ത്രങ്ങളിലെ പാളിച്ചകളും കാരണം നഷ്ടപ്പെടുകയാണ്. ഈ വീഴ്ചകളാണ് യഥാര്‍ത്ഥത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന് സഭയില്‍ വന്‍ മുന്‍തൂക്കം നല്‍കുന്നത്.

പിണറായിയും ഗോവിന്ദനും മാറി നില്‍ക്കണമെന്ന വലിയ അഭിപ്രായമാണ് പാര്‍ട്ടിക്കാരില്‍ ഉള്ളത്. പരാജയത്തിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാന്‍ ഒരു പുതിയ മുഖം വേണം. 75 വയസ്സ് പിന്നിട്ടവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന പാര്‍ട്ടി നയം പിണറായിയുടെ കാര്യത്തില്‍ മാത്രം പൊളിച്ചെഴുതി. കാരണം പിബിയെന്നാല്‍ പിണറായി ആണല്ലോ. എതിര്‍ക്കാനോ വിമര്‍ശിക്കാനോ മറ്റാരുമില്ല. കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ മാത്രം പാര്‍ട്ടിയെയും ഭരണത്തെയും നയിക്കുന്നു എന്ന ആക്ഷേപം പരിഹരിക്കാന്‍, തെക്കന്‍ കേരളത്തില്‍ നിന്നുള്ള, ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പിബിയില്‍ ഉയര്‍ന്ന ആവശ്യം. കണ്ണൂര്‍ ലോബിയുടെ ആധിപത്യം അവസാനിപ്പിച്ച് സി.പി.എമ്മിനെ കേരളത്തിലുടനീളം സജീവമാക്കാന്‍ ബാലഗോപാലിന്റെ സാന്നിധ്യം സഹായിക്കുമെന്ന് നേതാക്കള്‍ വാദിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും എന്നാല്‍ വിഷയങ്ങളില്‍ കണിശമായ നിലപാടുമുള്ള ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭയില്‍ തിളങ്ങാന്‍ പ്രാപ്തനാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കിയത്. വി.ഡി. സതീശനെപ്പോലെ പാര്‍ലമെന്ററി കാര്യങ്ങളില്‍ പ്രാവീണ്യമുള്ള ഒരു പ്രതിപക്ഷ നേതാവിനെ നേരിടാന്‍ ബാലഗോപാലിനെപ്പോലെയുള്ള ഒരു മികച്ച വാഗ്മി അനിവാര്യമാണെന്ന് പാര്‍ട്ടി കൂട്ടായെടുത്ത തീരുമാനം. പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയാന്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുകയാണ്. ജനങ്ങളില്‍ നിന്ന് അകന്നുപോയ ഭരണശൈലിയും അഹങ്കാരവുമാണ് പരാജയത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലില്‍ കേന്ദ്ര കമ്മിറ്റി എത്തിയിരുന്നു. പിണറായി വിജയന്‍ എന്ന വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തില്‍ നിന്ന് മാറി, പാര്‍ട്ടി സംവിധാനത്തിന് പ്രാധാന്യം നല്‍കുന്ന പഴയ രീതിയിലേക്ക് മടങ്ങാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.ഐ ഉള്‍പ്പെടെയുള്ള മുന്നണി പങ്കാളികള്‍ക്ക് കൂടി സ്വീകാര്യനായ ഒരാളെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞാന്‍ തന്നെ ക്യാപ്ടനെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് കസേര പിണറായി ചൂണ്ടി. ഇതിന്റെ കലിപ്പില്‍ നേതാക്കള്‍ പിണറായിയെ കൂട്ടമായ് ആക്രമിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends