കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കിയില്‍ റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി....ഇടുക്കിയില്‍ റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കിലെത്തിയ കൊച്ചുകാമാക്ഷി പ്ലാത്തോട്ടത്തില്‍ ജോബിന്‍ മാത്യു(29) ആണ് ദാരുണമായി മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ ഇരട്ടയാര്‍- നത്തുകല്ലിലാണ് അപകടം നടന്നത്. റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടെ ഇരട്ടയാര്‍ ഭാഗത്തു നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. തുടര്‍നടപടികള്‍ സ്വീകരിച്ച് പോലീസ്.
"
https://www.facebook.com/Malayalivartha


























