Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

നെടുമങ്ങാട് കരിപ്പൂരിലെ സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണ നാളെ ആരംഭിക്കും...88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കും, പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം

07 FEBRUARY 2023 01:55 PM IST
മലയാളി വാര്‍ത്ത

നെടുമങ്ങാട് കരിപ്പൂരിലെ സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണ നാളെ ആരംഭിക്കും...88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കും, പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം.

നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസിന്റെയും വത്സലയുടെയും ഏകമകളായ സൂര്യഗായത്രി (20)യെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണു മുമ്പാകെ നാളെ ആരംഭിക്കും.



പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അശോകന്‍ മകന്‍ അരുണ്‍ (20) ആണ് കേസിലെ പ്രതി. ജാമ്യപേക്ഷ നിരസിച്ചതിനാല്‍ തിരുവനന്തപുരം ജില്ലാ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ് പ്രതിയിപ്പോള്‍. 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കും. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍, വിനു മുരളി എന്നിവര്‍ ഹാജരാകുകയും ചെയ്യും. ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പൊലീസ് സൂപ്രണ്ടായി ജോലി നോക്കിവരുന്ന ബി.എസ്.സജിമോനാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയിട്ടുളളത്.



അതേസമയം 30-08-2021 തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം നടത്തിയത്.

സൂര്യയുടെ അച്ഛനും അമ്മയും ശാരീരിക വെല്ലുവിളികളുള്ളവരാണ് . തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാനായി ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി.


സൂര്യയുടെ ശരീരത്തില്‍ 33 ഇടങ്ങളിലായി കുത്തേറ്റു. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. സൂര്യയുടെ പിതാവ് ശിവദാസന്റെ നിലവിളി ഉച്ചത്തിലായതോടെ അരുണ്‍ ഇറങ്ങിയോടി. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ മറ്റൊരു വീടിന്റെ ടെറസ്സിലേക്ക് ഒളിക്കാനായി ശ്രമിച്ചു. ഇവിടെ വച്ചാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് അരുണിനെ പിടികൂടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (17 minutes ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (28 minutes ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (34 minutes ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (4 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (4 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (5 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (5 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (6 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (6 hours ago)

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി  (6 hours ago)

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി  (6 hours ago)

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ  (7 hours ago)

നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു  (7 hours ago)

ഡോ. കെ.ജെ. റീനയുടെ ഫണ്ട് മുക്കൽ സതീശൻ കൈയ്യോടെ തൂക്കി..! വറചട്ടിയിലേക്ക് എറിഞ്ഞ് മുരളി  (7 hours ago)

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു  (7 hours ago)

Malayali Vartha Recommends