വെഞ്ഞാറമൂട് വേളാവൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരു മരണം....ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍

വെഞ്ഞാറമൂട് വേളാവൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരു മരണം....ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍
ബൈക്ക് യാത്രികനായ പിരപ്പന്‍കോട് വട്ടവള സ്വദേശി ഗോപന്‍ (55) ആണ് ദാരുണമായി മരിച്ചത്.ഇദ്ദേഹത്തോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് തയ്ക്കാട് സ്വദേശി അശോകനെ (45) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത് . പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും.
ലോറി തട്ടി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികര്‍ വാഹനത്തിന് അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ . ഗോപന് സംഭവസ്ഥലത്ത് വച്ചുതന്നെ ജീവന്‍ നഷ്ടമായി. ഗോപന്‍ വേളാവൂരിലെ സിഐടിയു തൊഴിലാളിയായിരുന്നു .
"
https://www.facebook.com/Malayalivartha
























