ഇനി മണിക്കൂറുകള്‍ മാത്രം, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നിര്‍വഹിക്കും

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.കേരളം കാത്തിരുന്ന ആ സ്വപനം സഫലമാവുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വിഴിഞ്ഞത്തിനടുത്ത് മുക്കോല ജങ്ഷനില്‍ വൈകുന്നേരം 4.30നാണ് ചടങ്ങ്.കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ.ബാബു ആധ്യക്ഷ്യം വഹിക്കും.
വിഴിഞ്ഞത്ത് പദ്ധതിയുടെ ഭാഗമായി കമ്പനി നടപ്പാക്കുന്ന സാമൂഹിക ഉത്തരവാദിത്വ പദ്ധതികളെപ്പറ്റിയുള്ള പ്രഖ്യാപനം ചടങ്ങില്‍ ഗൗതം അദാനി നടത്തും. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഗൗതം അദാനിയും മകനും അദാനി പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കരണ്‍ അദാനിയും ഉള്‍െപ്പടെ അദാനി ഗ്രൂപ്പിന്റെ പ്രമുഖര്‍ തലസ്ഥാനത്തെത്തി.മുക്കോല ജങ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചടങ്ങ്.
കരണ്‍ അദാനി വെള്ളിയാഴ്ച മുല്ലൂരിലെ ഉദ്ഘാടനപ്പന്തല്‍ സന്ദര്‍ശിച്ച് ഒരുക്കം വിലയിരുത്തി.രാജഭരണകാലത്ത് വിഭാവനംചെയ്യുകയും മൂന്ന് പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. അദാനി പോര്‍ട്‌സിന് 40 വര്‍ഷത്തേക്ക് തുറമുഖം നിര്‍മിച്ചുനടത്താനാണ് കരാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha