ചലച്ചിത്രമേളയില്‍ സിനിമ കാണാന്‍ വിഎസും മമ്മൂട്ടിയും

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും നടന്‍ മമ്മൂട്ടിയും കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സിനിമ കാണാന്‍ ഉണ്ടാകും. വിഎസ് എത്തുന്നത് ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമ കാണാനാണ്. ചിത്രം എന്‍ഡോസള്‍ഫാന്‍ ദുരന്തവും സ്റ്റോക്‌ഹോം കണ്‍വെന്‍ഷനിലെ എന്‍ഡോസള്‍ഫെനെതിരായ നീക്കവും പശ്ചാത്തലമാക്കിയാണ് ഒരുക്കിയികിക്കുന്നത്.
ചിത്രം എന്‍ഡോസള്‍ഫാനെതിരെയുള്‌ല പോരാട്ടത്തിലെ വിഎസിന്റെ പങ്കാളിത്തവും പരാമര്‍ശിക്കുന്നുണ്ട്. വിഎസ് സിനിമ കാണാനെത്തുന്നത് സംവിധായകന്‍ ഡോ. ബിജുവിന്റെ ക്ഷണം സ്വീകരിച്ചാണ്. ഇത്തവണ മേളയ്ക്ക് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടിയും എത്തും. രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടിയുടെ പത്തേമാരി മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച പ്രകടനം എന്ന നിലയില്‍ പരാമര്‍ശിക്കപ്പെട്ട ചിത്രവും കൂടിയാണ്. മമ്മൂട്ടി മേളയ്ക്ക് എത്തുന്ന കാര്യം അറിയിച്ചത് കേരളാ ചലച്ചിത്ര അക്കാദമിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha