ശബരിമലയില്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും മൂന്നു ദിവസത്തേക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

ശബരിമലയില്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളും ഇന്നുമുതല്‍ മൂന്നു ദിവസം കനത്ത സുരക്ഷയില്‍. സുരക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 5 പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴിന് രാവിലെ 10 മണി വരെയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ബാബറി മസ്ജിദ് ദിനാചരണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയത്. എല്‍.ഡി.ആര്‍.എഫ്., ആര്‍.എം.എഫ്., തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘങ്ങളും സന്നിധാനത്ത് എത്തിയിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നുള്ള 50 അംഗ പോലീസ് സംഘത്തില്‍ 30 പേര്‍ സന്നിധാനത്തും 20 പേര്‍ പമ്പയിലുമാണ് സേവനം അനുഷ്ഠിക്കുന്നത്. ആന്ധ്രയില്‍നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ ഇനിയുള്ള മൂന്നു ദിവസം പരിശോധിക്കുന്നതും ചോദ്യങ്ങള്‍ ചോദിക്കുന്നതും കൂടുതലായി ഇവരായിരിക്കും. എ.എസ്.ഐ. വെങ്കിട്ട് റാവുവിന്റെ കീഴിലാണ് ഇവര്‍ സന്നിധാനത്ത് ജോലി ചെയ്യുന്നത്. ആന്ധ്രയിലെ ഏഴ് ജില്ലകളില്‍ നിന്നുള്ള പോലീസുകാരാണ് ഇവരുടെ കൂടെയുള്ളത്.
സോപാനത്തിലോ പരിസരത്തോ വെച്ച് ഇരുമുടിക്കെട്ട് തുറക്കാന്‍ അനുവദിക്കില്ല. മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തിരുമുറ്റത്തേക്ക് കടത്തിവിടില്ല.പ്രധാന വഴികളിലെല്ലാം സ്‌കാനറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഡിസംബര്‍ 5ന് ഹരിവരാസനത്തിനു ശേഷം രാത്രി 11ന് നട അടച്ചുകഴിഞ്ഞാല്‍ പതിനെട്ടാംപടി കയറാന്‍ ആരെയും അനുവദിക്കില്ല. പിന്നീട് 6ന് രാവിലെ നട തുറന്നതിനുശേഷം മാത്രമേ ഭക്തരെ കയറ്റിവിടൂ.
സന്നിധാനത്തും പരിസരത്തുമുള്ള എല്ലാ ഹോട്ടലുകളും താമസകേന്ദ്രങ്ങളും പോലീസ് പരിശോധിച്ചു. സംശയാസ്പദമായി കണ്ടവരെ തിരിച്ചയച്ചു. കടകളില്‍ ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെ നിന്നവരെയും മടക്കി അയച്ചിട്ടുണ്ട്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്്. പടിഞ്ഞാറെ നടയില്‍ കൂടിയും മാളികപ്പുറം ഫ്‌ളൈഓവര്‍ വഴിയും ഒരാളെ പോലും തിരുമുറ്റത്തേക്ക് പ്രവേശിപ്പിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha