കൊച്ചി മെഡിക്കല്‍ കോളജില്‍ മരുന്നു മാറി കുത്തിവെച്ചതുമൂലം പത്തു പേര്‍ക്ക് വിറയലും ഛര്‍ദ്ദിയും, യുവതിയുടെ ഇരുകാലുകളും തളര്‍ന്നു

കൊച്ചി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പത്തു പേര്‍ക്ക് വിറയലും ഛര്‍ദ്ദിയും. ആന്റിബയോട്ടിക് കുത്തിവെയ്പ്പിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണെന്ന സംശയത്തേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണം തുടങ്ങി. രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രോഗികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഇന്നലെ രാവിലെ അഞ്ചു മണിയോടെയാണ്.പഴകിയ മരുന്നു കുത്തിവച്ചതാണ് രോഗകാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
രക്തപരിശോധന നടത്തി ഫലം ആവശ്യപ്പെട്ടപ്പോള്‍ നഴ്‌സുമാര്‍ അതു നല്‍കാതെ മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെ അസുഖം മൂര്‍ച്ഛിച്ച രോഗിയുടെ ഇരുകാലുകളും തളര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം എസ്.ആര്‍.എം റോഡ് സ്വദേശിനി ഹയറുന്നീസയെയാണ് രാത്രി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ മെഡിക്കല്‍ കോളജ് അനുവദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha