ഉടനൊന്നും വിഴിഞ്ഞത്തേക്ക് കെ.എസ്.ഇ.ബിയുടെ ലൈന്‍ വഴി വൈദ്യുതി എത്തില്ലെന്ന് ഉറപ്പായി

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെ തുറമുഖ പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കാനുള്ള പദ്ധതി പാളി. വൈദ്യുതി ലൈന്‍ വലിക്കുന്നതിനു റീ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്തത് ഒരു കമ്പനി മാത്രമാണ്. അതിനാല്‍ ഇവര്‍ക്ക് ഇതുവരെ കെ.എസ്.ഇ.ബി. അനുമതി നല്‍കിയിട്ടില്ല. വിഴിഞ്ഞത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാലു വര്‍ഷം മുമ്പുതന്നെ 50 കോടി രൂപ മുന്‍കൂര്‍ നല്‍കിയിട്ടുള്ളപ്പോഴാണ് ബോര്‍ഡിന്റെ ഈ നടപടി.
വിഴിഞ്ഞത്തേക്ക് 220 കെവി ലൈന്‍ വലിക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. പോത്തന്‍കോട് നിന്നും കാട്ടാക്കട വഴി നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കാനായിരുന്നു പദ്ധതി. പോത്തന്‍കോട്ടെയും കാട്ടാക്കടയിലെയും 220 കെ.വി. സബ്‌സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച ശേഷം കാട്ടാക്കട നിന്ന് വിഴിഞ്ഞത്തേക്ക് 220 കെവി ലൈന്‍ വലിക്കാനാനാണ്്് ഉദ്ദേശിച്ചിരുന്നത്്.
്ഇതില്‍ കാട്ടാക്കട 220 കെവി സബ്‌സ്‌റ്റേഷന്റെ നിര്‍മ്മാണം രണ്ടു വര്‍ഷം മുമ്പു തന്നെ പുര്‍ത്തിയായി. പോത്തന്‍കോട്ടുനിന്നു ലൈന്‍ നിര്‍മ്മാണത്തിന് മൂന്ന് കമ്പനികള്‍ക്കാണ് ബോര്‍ഡ് കരാര്‍ നല്‍കിയത്. കാട്ടാക്കട മുതല്‍ ബാലരാമപുരം വരെയുള്ള ലൈന്‍ ആര്യാക്കോണ്‍ എന്ന കമ്പനിയും ബാലരാമപുരം മുതല്‍ വിഴിഞ്ഞം വരെയുള്ള ജോലികള്‍ ന്യൂമോഡേണ്‍ എന്ന കമ്പനിയുമാണ് ഏറ്റെടുത്തത്.
പോത്തന്‍കോട്ടുനിന്നു കാട്ടാക്കട വരെയുള്ള ലൈന്‍ നിര്‍മ്മാണം ഉത്ക്കല്‍ ഗാല്‍വനൈസേഴ്‌സ് എന്ന കമ്പനിയെയാണ് ഏല്‍പ്പിച്ചിരുന്നത്.
പോത്തന്‍കോട്-കാട്ടാക്കട ലൈനിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിയത് 2009-ലാണ്. എല്ലാ സാധനസാമഗ്രികളും കമ്പനി തന്നെ കൊണ്ടുവരണമെന്നായിരുന്നു കരാര്‍. എന്നാല്‍, 2015 ആയിട്ടും 20 കിലോമീറ്റര്‍ നീളമുള്ള ലൈനില്‍ ഒരു കിലോമീറ്റര്‍ പോലും പൂര്‍ത്തിയാക്കാന്‍ ഉത്ക്കല്‍ ഗാല്‍വനൈസേഴ്‌സിന് കഴിഞ്ഞില്ല. ഏതാനും ടവറുകള്‍ മാത്രമാണ് സ്ഥാപിച്ചത്.
തുടര്‍ന്ന് ഫെബ്രുവരിയില്‍ ഇവരെ ഒഴിവാക്കി ബാക്കി ജോലികള്‍ക്കായി പുതിയതായി ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റിലാണ് ഇതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഒരാള്‍ പോലും ഇതില്‍ പങ്കെടുത്തില്ല. 2008-ലെ നിരക്ക് വച്ച് ടെന്‍ഡര്‍ ക്ഷണിച്ചതിനാലാണ് ആരും പങ്കെടുക്കാതിരുന്നത്.2008-ലെ നിരക്കില്‍ നിന്നും 2015-ലെ നിരക്കില്‍ സാധനങ്ങള്‍ക്ക് 250 ശതമാനത്തിലധികം വില വര്‍ധനയുണ്ട്. നിലവിലെ നിയമം അനുസരിച്ച് എസ്റ്റിമേറ്റ് നിരക്കിന് മുകളില്‍ തുക കാണിക്കാനാവില്ല. നിരതദ്രവ്യമായി ബാങ്ക് ഗ്യാരന്റി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ പണമായി തന്നെ ആറു ലക്ഷത്തിലധികം രൂപ അടയ്ക്കണമെന്ന് ടെന്‍ഡറില്‍ വ്യവസ്ഥ ചെയ്തതും കരാറുകാര്‍ പങ്കെടുക്കാത്തതിന് കാരണമായി.
തുടര്‍ന്ന് പോത്തന്‍കോട് കാട്ടാക്കട ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. കഴിഞ്ഞ മാസം ഇത് റീടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ റീ ടെന്‍ഡറില്‍ ഫാത്തിമ എന്‍ജിനീയറിങ് എന്ന കമ്പനി മാത്രമാണ് പങ്കെടുത്തത്. ഇതേത്തുടര്‍ന്ന് നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ക്വട്ടേഷന്‍ തുറന്നിട്ടില്ല. അതിനാല്‍ തന്നെ ഒരു മാസം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് കരാര്‍ ലഭിച്ചിട്ടില്ല. ഒരു കമ്പനി മാത്രം പങ്കെടുത്തതിനാല്‍ ഇനിയും ടെന്‍ഡര്‍ വിളിക്കാനാണ് ബോര്‍ഡിന്റെ ആലോചന.
കാട്ടാക്കട-ബാലരാമപുരം ലൈനിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ആര്യാക്കോണ്‍ എന്ന കമ്പനി ബോര്‍ഡിന്റെ നിലപാട് കാരണം ഇടയ്ക്കുവച്ച് പദ്ധതി ഉപേക്ഷിച്ചിരുന്നു. നിര്‍മ്മാണത്തിന് വേണ്ട എല്ലാ സാധനങ്ങളും ഉപകരണങ്ങളും നല്‍കേണ്ടത് വൈദ്യുതി ബോര്‍ഡാണ്. ഈ പ്രദേശത്തെ ലേബര്‍ കരാര്‍ മാത്രമാണ് ആര്യാക്കോണ്‍ ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍, നിര്‍മ്മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ നല്‍കാന്‍ ബോര്‍ഡിനായില്ല. തുടര്‍ന്നാണ് ആര്യാക്കോണ്‍ നിര്‍മ്മാണം നിര്‍ത്തിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha