പിന്നില്‍ നിന്നും കുത്തി... ആക്കുളം കൂട്ട ആത്മഹത്യ എന്റെ കുടുംബത്തെ ഇല്ലാതാക്കിയത് എന്റെ ബന്ധുക്കള്‍ തന്നെ ജാസ്മിന്റെ ഭര്‍ത്താവ് റഹീമിന്റെ വെളിപ്പെടുത്തല്‍

ആവരാണ് എല്ലാത്തിനും കാരണം ദ്രോഹികള്‍, നിറകണ്ണീരോടെ റഹിം. എന്റെ കുടംബത്തെ ഇല്ലാതാക്കിയത് എന്റെ ബന്ധുക്കള്‍ തന്നെ. സഹായിക്കാന്‍ കൂടിയിട്ട് കൊലച്ചതിയാണ് അവര്‍ ചെയ്തത്. കൂട്ടത്തില്‍ക്കൂടി ചതിക്കുകയായിരുന്നു. ജാസ്മിന്റെ ഭര്‍ത്താവ് റഹീമിന്റെ വെളിപ്പെടുത്തല്‍ ബന്ധുക്കളായ മുംതാസും മെഹര്‍ബാനും കൂടി ജാസ്മിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി റഹീം ദോഹയില്‍ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ദുരന്തത്തിനു കാരണക്കാരനായ ബന്ധു ശ്രമിക്കുന്നതായും റഹീം ആരോപിച്ചു.
നിമിഷ നേരം കൊണ്ട് എല്ലാവരെയും എനിക്ക് നഷ്ടപ്പെട്ടു.
കിളിമാനൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള നാസറും ഭാര്യയുടെ ബന്ധുക്കളായ മുംതാസും മെഹര്‍ബാനുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് റഹീം പറയുന്നു. ഈ സ്ത്രീകളെയും കേസില്‍ ഉള്‍പ്പെടുത്തണമെന്നാണ് റഹീമിന്റെ ആവശ്യം. ഉറ്റവരുടെ മരണത്തില്‍, ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ് റഹീമും. ജാസ്മിന്റെ സഹോദരന്‍ റിയാസും.
ഖത്തര്‍ പ്രവാസി മലയാളിയുടെ കേരളത്തിലെ വീട്ടില്‍ നടന്ന കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തു കൊണ്ടു വരുന്നതിന് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മരിച്ച ജാസ്മിന്റെ ഭര്‍ത്താവ് അബ്ദുല്‍ റഹീം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി,
ഇക്കഴിഞ്ഞ 29 നാണ് ദോഹയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി അബ്ദുള്‍ റഹീമിന്റെ ഭാര്യ ജാസ്മിനും മകള്‍ മൂന്നു വയസ്സുകാരി ഫാത്തിമയും ആക്കുളം കായലില്‍ ചാടി മരിച്ചത്. പിറ്റേ ദിവസം ജാസ്മിന്റെ സഹോദരി സജ്‌നയും തിരുവനന്തപുരത്ത് തീവണ്ടിക്ക്ു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ദോഹയില്‍ ബിസിനസിനിടെ ചെക്ക് കേസില്‍ പെട്ട റഹീം, ബാധ്യതകള്‍ തീര്‍ക്കാന്‍ നാട്ടിലെ വസ്തുക്കള്‍ വില്‍ക്കാനായി ജാസ്മിനെയും കുട്ടികളെയും നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha