വേനല്‍ച്ചൂടില്‍ സൂര്യാഘാതത്തിന് സാദ്ധ്യതയുള്ളതിനാല്‍ രാവിലെ 11മുതല്‍ 3വരെയുള്ള സമയം ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിര്‍ദ്ദേശം

വേനല്‍ച്ചൂടില്‍ സൂര്യാഘാതത്തിന് സാദ്ധ്യതയുള്ളതിനാല്‍ രാവിലെ 11മുതല്‍ 3വരെയുള്ള സമയം ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിര്‍ദ്ദേശം.
സൂര്യാതപം,സൂര്യാഘാതം,പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരം കൂടുതലായി വിയര്‍ത്ത് നിര്‍ജലീകരണം സംഭവിക്കാം. പ്രായമായവര്‍,കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം ദാഹം തോന്നിയില്ലെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തണുത്തവെള്ളം കുടിക്കുന്നവര്‍ ഐസിന്റെ ശുദ്ധി ഉറപ്പാക്കണം, നേരിട്ടുള്ള വെയിലേല്‍ക്കരുത്, കുടയോ തൊപ്പിയോ ഉപയോഗിക്കുക.
വസ്ത്രങ്ങള്‍ കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആവണം, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തരുത്.വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക
സൂര്യാഘാതം ഏറ്റതായി തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റണം . വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ കുടിക്കണം, ബോധക്ഷയം സംഭവിക്കുന്നവര്‍ക്ക് ഉടന്‍ ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്.
https://www.facebook.com/Malayalivartha



























