Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

ഇന്നത്തെ നിയമസഭാ സമ്മേളനം അടിയിടി പൊടി പൂരമായിരുന്നു..രാവിലെ മുതൽ കത്തി നിൽക്കുന്നത് പ്രതിപക്ഷ എം എൽ എ ആയിട്ടുള്ള ഷാഫി പറമ്പിലാണ്...ഇന്ന് സഭയിൽ ഇത് വരെ പിണറായി സർക്കാരിയിലെ പോലീസ് പ്രതിപക്ഷത്തിന്റെ സമരത്തിനോട് ചെയ്ത ഓരോ കാര്യങ്ങളും ക്രൂരതകളൂം വളരെ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഷാഫിയുടെ തീ പൊരി പ്രസംഗം...

27 FEBRUARY 2023 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

ഇന്നത്തെ നിയമസഭാ സമ്മേളനം അടിയിടി പൊടി പൂരമായിരുന്നു..രാവിലെ മുതൽ കത്തി നിൽക്കുന്നത് പ്രതിപക്ഷ എം എൽ എ ആയിട്ടുള്ള ഷാഫി പറമ്പിലാണ്...ഇന്ന് സഭയിൽ ഇത് വരെ പിണറായി സർക്കാരിയിലെ പോലീസ് പ്രതിപക്ഷത്തിന്റെ സമരത്തിനോട് ചെയ്ത ഓരോ കാര്യങ്ങളും ക്രൂരതകളൂം വളരെ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഷാഫിയുടെ തീ പൊരി പ്രസംഗം...ഇന്ന് കൂടുതലായാലും അതിൽ കാളി പൂണ്ട ഭരണപക്ഷത്തിന്റെ കാട്ടി കൂട്ടലുകൾ എല്ലാം കാണാൻ സാധിക്കുണ്ടായിരുന്നു..പക്ഷെ അതിലുപരി ഇന്ന് വേറിട്ട നിന്നത് നമ്മുടെ സ്പീക്കറായിട്ടുള്ള എ എൻ ഷംസീർ തന്നെ ആയിരുന്നു..വേറിട്ട സഭ നിയന്ത്രണമായിരുന്നു അദ്ദേഹം ഇന്ന് നടത്തിയത്..അതിൽ ഭരണപക്ഷത്തെ പ്രതിനിധിക;ൾക്ക് പോലും കല്ലുകടി ഉണ്ടായെന്നാണ് അറിയാൻ കഴിഞ്ഞത്, ഭരണപക്ഷത്തെ താക്കീത് ചെയ്ത് സ്പീക്കർ എഎൻ ഷംസീർ വീണ്ടും ചർച്ചകളിൽ. മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം ബഹളം വെച്ചില്ലെന്നും ഭരണപക്ഷം മര്യാദക്ക് ഇരിക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. പിണറായി വിജയൻ അധികാരത്തിൽ എത്തിയ ആദ്യ ടേമിൽ സ്പീക്കർ ശ്രീരാമകൃഷ്ണനായിരുന്നു. രണ്ടാം മന്ത്രിസഭയിൽ തുടക്കം എംബി രാജേഷായിരുന്നു. ഇവരെല്ലാം പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയോ ഭരണ പക്ഷത്തെ കടന്നാക്രമിക്കുകയോ ചെയ്യുക പതിവുണ്ടായിരുന്നില്ല. ഷംസീറിനെതിരെ ചില പരാമർശങ്ങൾ നടത്തിയതായിരുന്നു എംപി രാജേഷിന്റെ കാലത്ത് പ്രതിപക്ഷത്തിന് ആശ്വസിക്കാൻ കിട്ടയ വക.

എന്നാൽ ഷംസീർ കഥ മാറ്റുകയാണ്. ആര് സഭയെ തടസ്സപ്പെടുത്തിയാലും അതിശക്തമായി തന്നെ പ്രതികരിക്കും. അതാണ് ഇന്നും സംഭവിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിൽ എംഎൽഎയും സംസാരിച്ചപ്പോഴായിരുന്നു ഭരണപക്ഷ ബഹളം. തുടർന്ന്, നിയമസഭ നിർത്തിവെച്ചു. യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സർക്കാർ ഇതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. കേന്ദ്രസർക്കാർ 13 തവണ ഇന്ധനനികുതി വർധിച്ചപ്പോൾ പ്രതിഷേധിക്കാത്ത പ്രതിപക്ഷത്തിന്റെ സമരത്തിന് ജനപിന്തുണയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകി. എല്ലാ നികുതിയും വർദ്ധിപ്പിച്ചിട്ട് സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടെയും അടിമകളല്ലെന്നായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പലിന്റെ പ്രതികരണം.

 

സമര പാരമ്പര്യം പറയുന്നവർ എന്തിനാണ് കറുത്ത കഷണം തുണിയെ പേടിക്കുന്നതെന്നും ഷാഫി ചോദിച്ചു. നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറിയെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. തെക്ക് വടക്ക് സമരക്കാരെന്നും കേരള വികസന വിരുദ്ധരെന്നും വിളിച്ചാണ് ഇവിടെ സമരക്കാരെ നേരിടുന്നതെന്നും ഷാഫി പറഞ്ഞു.തങ്ങൾക്ക് ആത്മഹത്യാ സ്‌ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലുള്ള കില്ലർ സ്‌ക്വാഡുകളോഇല്ല, സാധാരണക്കാർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു. ഈ പ്രസംഗത്തിന് ഇടയാണ് ഭരണ പക്ഷത്തോടും സ്പീക്കർക്ക് വിമർശന സ്വഭാവത്തോടെ സംസാരിക്കേണ്ടി വന്നത്. സഭയിൽ മസിൽ പിടിച്ചിരിക്കേണ്ട ജോലിയല്ല സ്പീക്കറുടേതെന്ന് എ.എൻ. ഷംസീർ നേരത്തെ പറഞ്ഞിരുന്നു. സ്പീക്കറായതോടെ ഷംസീർ അടിമുടി മാറിയെന്ന് ഇതിനോട് പ്രതിപക്ഷത്തെ പ്രധാന നേതാക്കളിൽ ഒരാളായ പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നുഇന്ന് തുടക്കം മുതലേ കട്ട കലിപ്പിൽ തന്നെയായിരുന്നു പ്രതിപക്ഷം, മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്തു കൊണ്ട് തന്നെയായാണ് ഷാഫി പ്രസംഗം, ആരംഭിച്ചത് തന്നെ..

 

‘കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷർട്ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനൽ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ. ഇത് എന്റെ വാക്കുകളല്ല. മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തെ വാക്കുകളാണ്’ – ഷാഫി പറഞ്ഞു.സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോൾ കരിങ്കൊടി വീശുന്നത് പ്രശ്നമായിരുന്നില്ലെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഇപ്പോൾ എല്ലാ സമരങ്ങളോടും സിപിഎമ്മിനു പുച്ഛമാണ്. ജനാധിപത്യ രീതിയിൽ നടത്തുന്ന സമരങ്ങളെ ഇന്നു പുച്ഛിക്കുന്നവർ, മുൻപ് അവർ നടത്തിയ സമരങ്ങളെ റദ്ദ് ചെയ്യുകയാണ്.

 

യുവജന സംഘടനാ പ്രവർത്തകരെന്നു പറയുന്നവർ അൽപം ആത്മനിന്ദയോടെ വേണം ഈ നിലപാടുകൾക്ക് കയ്യടിക്കാനെന്നും ഷാഫി പറഞ്ഞു.ഇതോടെ ഭരണ പക്ഷത്തിന്റെ വാ അടഞ്ഞു..അപ്പോൾ തന്നെ ചാടി കേറി ബഹളം ഉണ്ടാക്കാൻ നോക്കി , അപ്പോഴൊക്കെ ശക്തമായി തന്നെ സ്പീക്കർ താക്കിത് നൽകി തുടങ്ങിയിരുന്നു,,പ്രതിപക്ഷത്തെ രാഷ്ട്രീയം പോലെ മറന്നു ഈക്വൽ റെസ്‌പെക്ട് തന്നെയാണ് സ്പീക്കർ നൽകിയത് എന്നുള്ളതിന് ഒരു സംശയവുമില്ല/...മുൻപും ഷംസീറിന്റെ സഭ നിയന്ത്രണത്തെ കുറിച്ച നേതാക്കൾ എല്ലാം ഗുഡ് മാർക്ക് നൽകി കഴിഞ്ഞിരുന്നതാണ്..വാളിനു പകരം പരിചയെടുത്ത് അടവു മാറ്റിയ ഷംസീറിന് എല്ലാം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചതായി സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കളും പ്രതികരിച്ചു. സമരമുഖങ്ങളിൽ യുവതയുടെ പ്രതീകമായ തലശ്ശേരിയുടെ എംഎൽഎ എ എൻ ഷംസീർ പതിനഞ്ചാം കേരള നിയമസഭയുടെ സഭാനാഥനായത് എംബി രാജേഷ് മന്ത്രിയായപ്പോഴാണ്.വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്. കണ്ണൂർ സർവകലാശാല യൂനിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻകോളേജിൽ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷംപാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്.സമരമുഖങ്ങളിൽ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എൻ ഷംസീറിനെ കേരളം മറന്നിട്ടില്ല.

പ്രൊഫഷനൽ കോളേജ് പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മർദനത്തിനിരയായി. കള്ളക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവെച്ച് ആർഎസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലബാർ കാൻസർസെന്ററിലെത്തുന്ന അർബുദരോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയചാരിറ്റബിൾ സൊസൈറ്റിവർക്കിങ്ങ് ചെയർമാനാണ്.2016 ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തിൽ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിടാനും പൂർത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കോടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്.ഏതായാലും ഇന്ന് പ്രതിയപക്ഷത്തിന്റെയും ഭരണപക്ഷത്തിനെയും വരച്ച വരയിൽ നിർത്താൻ സ്പീക്കർ ആയി എന്നുള്ളത് എടുത്തു പറയേണ്ട ഒന്ന് തെന്നെയാണ്..നിങ്ങള് ഉദ്ദേശിച്ച ആളല്ല..സ്‌പീക്കർ എ എൻ ഷംസീർ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്...എന്തായാലും ഇന്ന് കൈയടി കൊടുക്കേണ്ട ഒരു മുതൽ തന്നെയാണ് സ്പീക്കർ എ എൻ ഷംസീറും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (7 minutes ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (15 minutes ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (21 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (1 hour ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 hour ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (1 hour ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (2 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (2 hours ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (3 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (3 hours ago)

Malayali Vartha Recommends