Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

പഴയ വിജയനും ഒറ്റത്തടിയും വീടിന് പുറത്തിറങ്ങലും..പഴയ പാർട്ടി സെക്രട്ടറിയുടെ ആത്മാവ് ഇന്ന് പിണറായിയുടെ ദേഹത്ത് കേറി വന്നതായിരുന്നു..പക്ഷെ തന്റെ ആരോഗ്യത്തിന് അത് അത്ര നല്ലതല്ല എന്ന് കണ്ടത് കൊണ്ട് തന്നെ അദ്ദേഹം വാക്കുകൾ വലിച്ചു നീട്ടാതെ നിർത്തി ,ഇന്ദ്രനും ചന്ദ്രനും, ബ്രണ്ണൻ കോളേജ് തുടങ്ങിയ പ്രസംഗങ്ങൾക്ക് ശേഷം പുതിയ വീരവാദവുമായി എത്തിയിരിക്കുകയാണ് പിണറായി ഇന്ന് , പണ്ടും ഇത്തരം ഡയലോഗടിക്കുന്നതിൽ ഒട്ടും പുറകിലല്ല നമ്മുടെ പിണറായി..

27 FEBRUARY 2023 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പഴയ വിജയനും ഒറ്റത്തടിയും വീടിന് പുറത്തിറങ്ങലും..പഴയ പാർട്ടി സെക്രട്ടറിയുടെ ആത്മാവ് ഇന്ന് പിണറായിയുടെ ദേഹത്ത് കേറി വന്നതായിരുന്നു..പക്ഷെ തന്റെ ആരോഗ്യത്തിന് അത് അത്ര നല്ലതല്ല എന്ന് കണ്ടത് കൊണ്ട് തന്നെ അദ്ദേഹം വാക്കുകൾ വലിച്ചു നീട്ടാതെ നിർത്തി ,ഇന്ദ്രനും ചന്ദ്രനും, ബ്രണ്ണൻ കോളേജ് തുടങ്ങിയ പ്രസംഗങ്ങൾക്ക് ശേഷം പുതിയ വീരവാദവുമായി എത്തിയിരിക്കുകയാണ് പിണറായി ഇന്ന് , പണ്ടും ഇത്തരം ഡയലോഗടിക്കുന്നതിൽ ഒട്ടും പുറകിലല്ല നമ്മുടെ പിണറായി..ഇന്ന് രാവിലെ മുതൽ സഭയെ കത്തിച്ചു നിർത്തുവായിരുന്നു നമ്മുടെ ഷാഫി പറമ്പിലിന്റെ വാക്കുകൾ..അതും പിണറായി വിജയൻറെ വാക്കുകൾ കടമെടുത്തു കൊണ്ട് തന്നെ ആയിരുന്ന് ഷാഫി തുടങ്ങിയത് തന്നെ...ഇപ്പോൾ ഭരണപക്ഷം അയിത്തം കാണിക്കുന്ന കരിങ്കൊടി പ്രതിഷേധമൊക്കെ നടത്താൻ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പണ്ടേ മുൻപിൽ ഉണ്ടായിരുന്നു..അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ .. ‘കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ.

 

ആ തുണിക്കു പകരം തന്റെ ഷർട്ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനൽ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ.ഇത് പറഞ്ഞ മുഖ്യന് ഇന്ന് കറുത്ത കാക്കയെ പോലും പേടി ആണ്..ആ ഒരു അവസ്ഥയിലേക്ക് അധംപതിച്ചു പോയിരിക്കുകയാണ്..എന്നാൽ ഇതെല്ലം ഇന്ന് സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചപ്പോൾ മുഖ്യൻ കലിയിളകി..പിന്നെ ഒന്നും നോക്കിയില്ല..ചാടി എണിറ്റു , പിന്നെ മൂപ്പരുടെഒരു ചിരി ഉണ്ട് , വെറുതെ കിടന്നു, ചിരി ചിരി..എന്നിട്ട് ഒരു ഭീഷണിയും..പ്രതിപക്ഷ നേതാവായിട്ടുള്ള സതീശൻ പറഞ്ഞു മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്ന്..ഇതിനൊക്കെ പണ്ടത്തെ വിജയൻ ആയിരുന്നേൽ മറുപടി പറഞ്ഞേനെ..ഇപ്പോൾ ഒന്നും പറയുന്നില്ല..താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാൾ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാൽ മതി. അത് പ്രത്യേകമായി എന്റെയൊരു ദൗർബല്യമായി കാണേണ്ടതില്ല,

 

ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങൾ സർവസജ്ജമായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായിട്ട് നടന്നല്ലോയെന്നും പിണറായി പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറക്കില്ല എന്നു പറഞ്ഞ കാലത്തും ഞാൻ പുറത്തിറങ്ങിയിരുന്നു. വേണമെങ്കിൽ സുധാകരനോട് ചോദിച്ചാൽ മതിയായിരുന്നു..ചെറുതായൊരു ഭീഷണിയുടെ സ്വരം കൂടെയാണ് ഇന്ന് മുഖ്യന്റെ വാക്കുകളിൽ നിറഞ്ഞത്..ഒരു പക്ഷെ പിണറായിയെ കുറിച്ച് ഏറ്റവും കൂടുതൽ അറിയാനും സുധാകരൻ തന്നെയാണ് സാധ്യത..അത്രയും ഉണ്ടായിരുന്നല്ലോ ..രണ്ടു പേരുടെയും ബ്രണ്ണൻ കോളേജ് മുതലുള്ള പ്രവർത്തികൾ..പക്ഷെ സുധാകരൻ പിണറായിയെ കുറിച്ച് പലപ്പോഴായി പറഞ്ഞത് കേട്ടാൽ നമ്മൾ പോലും ചിരിച്ചു മരിക്കും..ഇത് പോലെയൊരു പേടിത്തൊണ്ടൻ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലെന്ന് എന്തിനേറെ ഈ അടുത്ത വരെ സുധാകരൻ പറഞ്ഞത് നമ്മൾ കേട്ടതാണ്..കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

 

മൈക്കിന് മുന്നില്‍ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്ബുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പൊലീസ് അകമ്ബടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല.മുഖ്യമന്ത്രിക്ക് ഏതെങ്കിലും ജില്ലകളില്‍ പൊതുപരിപാടികളുണ്ടെങ്കില്‍ അവിടെ യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും സംഘടനാ സമ്മേളനം പോലും നടത്താനോ, പൊതുജനത്തിന് കറുത്ത ഉടുപ്പ് ധരിക്കാനോ സാധിക്കാത്ത ഭീകരാന്തരീക്ഷമാണ് കേരളത്തിലെന്നു അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച്‌ അവരുടെ നികുതിപ്പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ തെരുവികളിലേക്ക് കെട്ടിയെഴുന്നള്ളിക്കാന്‍ പൊലീസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.പണ്ടും പഴയ വിജയൻറെ വീരകഥകൾ എന്നൊന്നും പറയാൻ സാധിക്കില്ല..പേടിക്കഥകൾ നമ്മുടെ സുധാകരൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്..ഞാൻ പിണറായുമായുള്ള ഗോദയിലേക്ക് ഒന്നും ഇറങ്ങുന്നില്ല..അങ്ങനെ പിടിക്കാനുള്ള ആരോഗ്യമൊന്നും പണ്ടേ പിണറായിക്ക് ഇല്ല, വേണമെങ്കിൽ നാട്ടുകാരോട് ചോദിച്ചാൽ മതി പിണറായി വിജയന്റെ അഭ്യാസം എന്താണ് , പിണറായി വിജയന്റെ ആരോഗ്യം എന്താണെന്ന്..

അദ്ദേഹത്തെ കാണുമ്പൊൾ നിങ്ങൾക്ക് ഒരു ഫയൽ മാൻ ഒക്കെയായി തോന്നുണ്ടെങ്കിൽ ആയിക്കോട്ടെ, എനിക്ക് പക്ഷെ അങ്ങനെയല്ല...എന്നാണ് സുധാകരന്റെ വാക്കുകൾ...ഇതാണോ മുഖ്യാ ..താങ്കൾ ഇന്ന് സഭയിൽ പറഞ്ഞത് പഴയ വിജയനെ കുറിച്ച് സുധാകരനോട് ചോദിക്കാൻ...പിണറായിക്കെതിരെ പണ്ടും ആധികാരതയോടെ ചങ്കുറ്റത്തോടെ വെല്ലുവിളിക്കാൻ സുധാകരനോളം ചങ്കുറപ്പുള്ള ഒരു നേതാവുമില്ല...ഏകദേശം ഒരു വര്ഷം മുൻപ് പിണറയിയെ കുറിച്ച് സുധാകരൻ ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റും ഈ അവസരത്തിൽ പറയാതെ ഇരിക്കാൻ വയ്യ..എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയന്‍ താങ്കള്‍....മഞ്ഞമുണ്ടും നീലഷര്‍ട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയന്‍. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരില്‍ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയന്‍. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക!

 

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാന്‍ പോയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരാണ്. ദൃക്‌സാക്ഷികള്‍ ഭയന്ന് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങള്‍. ആ പൂര്‍വകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്.താങ്കളെപ്പോലൊരു പൊളിറ്റിക്കല്‍ ക്രിമിനല്‍ ഇരിക്കുന്ന നിയമസഭയില്‍ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓര്‍ത്തു എനിക്ക് സങ്കടമുണ്ട്. താങ്കള്‍ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയില്‍ വിഷമവുമുണ്ട്. പിആര്‍ ഏജന്‍സികളും കോവിഡും അനുഗ്രഹിച്ചു നല്‍കിയ തുടര്‍ഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കില്ല.പിണറായി വിജയന്‍, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്ന്.അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങള്‍ക്ക് മേല്‍. വിധവയാക്കപ്പെട്ട ഭാര്യമാര്‍....മക്കളെ നഷ്ടപെട്ട അമ്മമാര്‍.... അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തില്‍ വേട്ടയാടുന്നത്.

 

താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍, രാജ്യദ്രോഹകുറ്റാരോപണ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തന്നേ തീരൂ..എന്നും പറഞ്ഞ സുധാകരൻ ഒരു പോസ്റ്റിട്ടത് ഇവിടെ ഏറെ ചർച്ചയായിരുന്നു...ക്രൂരതയുടെ മുഖമൂടിയാണ് പിണറായി വിജയൻ എന്നൊക്കെ വിളിച്ചു പറയാൻ സുധാകരന്റെ ഈ വാക്കുകൾ ഒക്കെ തന്നെ ധാരാളം.....കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയുടെ വിഴുപ്പലക്കലിന് എന്തിനാണ് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ടത്? കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ആധ്യായങ്ങളായി മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയം. കൊലപാതകങ്ങളുടെ എണ്ണം തങ്ങളുടെ ക്രെഡിറ്റായി നേതാക്കള്‍ സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കുമ്പോഴും ചോരയുടെ മണമുള്ള ആ രാഷ്ട്രീയത്തിന് നിരവധി കുടുംബങ്ങളുടെ കണ്ണീരിന്റെ നനവുണ്ട് എന്ന സത്യം മറന്നു പോകരുത്. അത് വീണ്ടും ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടാത്തവരാണ് ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍.പക്ഷെ അത്തരത്തിലുള്ള ചരിത്രം മാത്രമാണ് പിണറായിക്ക് പുറകിൽ ഉള്ളത്..പക്ഷെ ഇന്ന് പാർട്ടി എന്നാൽ പിണറയി വിജയൻ മാത്രമാണ് എന്ന അവസ്ഥയിലേക്ക് വളരുമ്പോഴും..അതിന്റെ ഹുങ്കിൽ...അല്ലെങ്കിൽ പണ്ട് നടത്തിയ ആക്രമണങ്ങളുടെ അഹങ്കാരത്തിൽ ആണ് ഇതെല്ലം അങ്ങ് പറയുന്നതെങ്കിൽ..അതെല്ലാം പ്രതിപക്ഷങ്ങൾക്ക് വെറും പുല്ലാണെന്ന് വിളിച്ചു പറയുകയാണ് നേതാക്കൾ..ഇന്നും സഭയിൽ സതീശൻ പറഞ്ഞല്ലോ..പഴയ പിണറായി ആണെങ്കിലും പുതിയ പിണറായി ആണെങ്കിലും ഞങ്ങൾക്ക് ഒരാളെയും പേടിയില്ല..എന്നുള്ളത്..
പിണറായി പറഞ്ഞെത് ശെരിയാണ് ഇതുപോലെ ശക്തമായി വിജയൻറെ ഒറിജിനാലിറ്റി തുറന്നു പറയാനും മനസിലാക്കി കൊടുക്കാനും അണ്ണാക്കിൽ കേറി വെടി പൊട്ടിക്കാനുമുള്ള ചങ്കുറ്റം സുധാകരൻ മാത്രമേയുള്ളു..അതിൽ ഒരു സംശയവുമില്ല...അങ്ങോട്ട് പോയി വടി കൊടുത്ത് അടി വാങ്ങുന്ന സ്വഭാവം പിണറായി എന്ന് നിർത്തുമോ എന്തോ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (6 minutes ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (14 minutes ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (20 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (1 hour ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 hour ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (1 hour ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (2 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (2 hours ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (3 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (3 hours ago)

Malayali Vartha Recommends