കേരളത്തിന്റെ ആ സ്വപ്‌നം പൂവണിഞ്ഞു... വിഴിഞ്ഞം തുറമുഖം പദ്ധതിയ്ക്ക് തിരിതെളിഞ്ഞു,1000 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കും

മലയാളികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമായി. കേരളത്തിന്റെ നീണ്ടനാളത്തെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങി മുഖ്യ അതിഥിയായിരുന്നു. മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു.
നാലു വര്‍ഷമാണു നിര്‍മാണ കാലാവധിയെങ്കിലും സര്‍ക്കാര്‍ സഹകരിച്ചാല്‍ 1000 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പദ്ധതിയില്‍ പങ്കാളികളായ അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം.
ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഗൗതം അദാനിയും മകനും അദാനി പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കരണ്‍ അദാനിയും ഉള്‍െപ്പടെ അദാനി ഗ്രൂപ്പിന്റെ പ്രമുഖര്‍ കഴിഞ്ഞ ദിവസംതന്നെ തലസ്ഥാനത്തെത്തിയിരുന്നു. രാജഭരണകാലത്ത് വിഭാവനംചെയ്യുകയും മൂന്ന് പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. അദാനി പോര്‍ട്‌സിന് 40 വര്‍ഷത്തേക്ക് തുറമുഖം നിര്‍മിച്ചുനടത്താനാണ് കരാര്‍.
ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും മറ്റു മന്ത്രിമാരും പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍, അദ്ദേഹവും പങ്കെടുത്തില്ല. മന്ത്രിമാര്‍ ആരും അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. അദാനി ഗ്രൂപ്പിന്റെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖകമ്പനിയുടെയും പ്രതിനിധികളാണ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാല്‍, തുറമുഖപദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. നിസ്സഹകരണം തുടരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
തുറമുഖം സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളെ സി.പി.എം. എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുകയും തുറമുഖം അദാനിയുടെ ഉടമസ്ഥതയിലാവുകയും ചെയ്യുന്നതിനെയാണ് സി.പി.എം. വിമര്‍ശിച്ചത്. കരാര്‍ ഒപ്പിടുന്ന ചടങ്ങിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഈ എതിര്‍പ്പ് നിലനില്‍ക്കെയാണ് മുഖ്യമന്ത്രിക്കും തുറമുഖമന്ത്രി കെ.ബാബു ഉള്‍െപ്പടെയുള്ള മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങളുയര്‍ന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് പ്രതിപക്ഷം.
തുറമുഖനഗരം ഉള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങളും കരാറിലുണ്ട്. തുറമുഖത്തിനു വേണ്ടി സ്ഥലം വിട്ടുനല്‍കിയവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുമായി 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha