ചിഹ്നം കൂപ്പുകൈ... ഭാരത് ധര്‍മ്മ ജന സേന\'യുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്ന് വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ശംഖുമുഖം കടപ്പുറത്ത് സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ഭാരത് ധര്‍മ്മ ജന സേന(ബി.ഡി.ജെ.എസ്.) എന്നാണ് പാര്‍ട്ടിയുടെ പേര്. സമ്മേളനത്തില്‍ മെറൂണിലും വെള്ളയിലുമുള്ള പാര്‍ട്ടി പതാകയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. \'ഭാരത് ധര്‍മ്മ ജന സേന\' യുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഹിന്ദുരാഷ്ട്രമല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി പൊതുസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യധാരാ പാര്‍ട്ടികളുടെ മതേതരവാദം കള്ളനാണയമാണെന്നും അവര്‍ അവസരവാദികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സമ്മേളനത്തില്‍ വി.എസിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. വി.എസ്. അച്യുതാനന്ദന്‍ വെറും അച്ച് മാത്രമാണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃസ്ഥാനം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
സമുദായം പുറന്തള്ളിയ ഉച്ഛിഷ്ടത്തിന്റെ കണക്കാണ് വി.എസ്. പറയുന്നത്. തന്റെ രക്തം ആഗ്രഹിക്കുന്നവരാണ് വി.എസും വി.എം. സുധീരനും. തനിക്കെതിരായുള്ള കേസുകളെല്ലാം പൊന്‍തൂവലുകളാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ സമത്വമുന്നേറ്റയാത്രയെ അവഗണിച്ചു മാന്‍ ഹോളില്‍ വീണുമരിച്ച നൗഷാദിനെപ്പറ്റി താന്‍ പറയാത്തത് പറഞ്ഞുവെന്നും പലരും പലതായി വ്യാഖ്യാനിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവരുടെ അംഗീകാരവും ആശീര്‍വാദവും വാങ്ങിയാണ് സമത്വ മുന്നേറ്റ യാത്ര പൂര്‍ത്തീകരിക്കുന്നതെന്നും ജനങ്ങളുടെ പങ്കാളിത്തം പാര്‍ട്ടിക്കുണ്ടായിരിക്കുമെന്നും വെള്ളാപ്പള്ളി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha