തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകും, തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴിയെന്ന് കെ.എം. മാണി

തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി ചോദിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്നാണ് മദ്യ വ്യാപാരിയായ ബിജു രമേശിന്റെ മൊഴി. ആവശ്യമില്ലാത്ത കേസിലാണ് തനിക്കെതിരെ കോടതി പരാമര്‍ശം. തന്റെ ഭാഗം കേള്‍ക്കാന്‍ കോടതി തയാറായില്ലെന്നും മാണി പറഞ്ഞു.
തെളിവില്ലാത്ത കേസില്‍ കോടതി തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിസഭയിലേക്കോ അധികാരത്തിലേക്കോ ഉടന്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ.എം.മാണി കോട്ടയത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha