ഒളിവിനിടെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്ന ബിജുവിന്റെ മൊഴി കള്ളം, പോലീസ് രേഖപ്പെടുത്തിയ മൊഴികളിലൊന്നും കേരളത്തില്‍ വന്നതായി ബിജു പറഞ്ഞിട്ടില്ല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തലസ്ഥാനത്തെത്തി രഹസ്യമായി സന്ദര്‍ശിച്ചെന്ന കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ വാദം കള്ളമെന്നു പോലീസ്. അറസ്റ്റിലാകുന്നതിനു മുന്‍പ് ഒളിവില്‍ കഴിയവെയാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ബിജു രാധാകൃഷ്ണന്റെ വാദം. ആ സമയം പോലീസ് രേഖപ്പെടുത്തിയ മൊഴികളിലൊന്നും കേരളത്തില്‍ വന്നതായി ബിജു പറഞ്ഞിട്ടില്ല. ഇതിലൊരു മൊഴി സോളര്‍ കമ്മിഷന്റെ കൈവശവും രണ്ടാമത്തെ മൊഴി ഹൈക്കോടതിയിലുമാണിപ്പോള്‍.
മാത്രമല്ല, ഒളിവിലായിരിക്കെ ബിജുവിന്റെ കൈവശമുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണും കേരളത്തിലെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ വന്നിട്ടില്ല. ബിജുവിന്റെ സ്വന്തം മൊബൈല്‍ ഫോണും ശാലു മേനോന്റെ ഫോണുമാണ് അന്നു ബിജുവിന്റെ കൈവശമുണ്ടായിരുന്നതെന്നു പോലീസ് വ്യക്തമാക്കി. സോളര്‍ കേസില്‍ സരിതയുടെ അറസ്റ്റിനെത്തുടര്‍ന്നു 2013 ജൂണ്‍ നാലിന് ഒളിവില്‍ പോയ ബിജു 16നാണു കോയമ്പത്തൂരിനു സമീപം അറസ്റ്റിലാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha