മനുഷ്യ ജീവന് വിലയില്ലേ?

കേരള സര്‍ക്കാര്‍ കഴിഞ്ഞദിവസം ഫളാറ്റ് നിര്‍മ്മാണത്തിന് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ അന്തിമ അനുമതി ഇനി വേണ്ട എന്ന നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നു. മനുഷ്യ ജീവന് ഇവിടെ വിലയില്ലന്നാണോ ഇതില്‍ നി്ന്നും അര്‍ത്ഥമാക്കുന്നത്. എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രതിപക്ഷം എന്തേ ഇതില്‍ മൗനം പാലിക്കുന്നു. ചെന്നൈ എന്ന നഗരത്തിന്റെ ഇന്നത്തെ അവസ്ഥ പോലെ നാളെ കേരളത്തില്‍ പ്രക്യതി ദുരന്തങ്ങള്‍ സംഭവിച്ചാല്‍ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു പോകട്ടെയെന്നവാം സര്‍ക്കാര്‍ തീരുമാനം.
യഥാര്‍ഥത്തില്‍ ഇവര്‍ ജനങ്ങളുടെ കാവല്‍ക്കാരോ അതോ കാലന്‍മാരോ. നാണമില്ലേ ഭരണാധികാരികളേ ഏതാനും ചില ഫ്‌ളാറ്റു നിര്‍മാണകമ്പനികള്‍ക്ക് വേണ്ടി ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍. യഥാര്‍ത്ഥത്തില്‍ ആരാണ് നിങ്ങള്‍ക്ക് അതിനുള്ള അധികാരം തന്നത്. ഇത് ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന കാര്യമല്ലേ, വന്‍ ദുരന്തങ്ങള്‍ വരുമ്പോള്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് കെട്ടിടങ്ങളിലേക്ക് എത്തിപ്പെടാനും ആളുകളെ രക്ഷപ്പെടുത്താനുമുള്ള വഴി നിങ്ങള്‍ കൊട്ടിയടക്കപ്പെടുകയല്ലേ..?
കെട്ടിട നിര്‍മ്മാണത്തിനു ശേഷം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ അന്തിമ അനുമതി വേണമെന്ന നിയമം എടുത്തുകളയുന്നതോടെ അറിഞ്ഞു കൊണ്ട് നിങ്ങള്‍ ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുകയാണ്. ഈ മേഖലയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരെക്കാള്‍ മിടുക്കരാണോ നിങ്ങള്‍. രാത്രി വൈകിയും ഉറക്കമില്ലാതെ പഠിച്ച് റാങ്കുകള്‍ കരസ്ഥമാക്കി ഉന്നതങ്ങളില്‍ എത്തിയത് നിങ്ങളെ പോലുള്ള കാശ് കാണുമ്പോള്‍ കൈമലര്‍ത്തുന്ന രാഷ്ട്രീയ കോരങ്ങളുടെ ജല്‍പനങ്ങള്‍ക്ക് പ്രതിഷേധിക്കാതെ മൗനം പാലിക്കാനോ..? വികസനം താഴേക്കാണോ വേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. അല്ല വികസനം മുകളിലേക്ക് തന്നെയാണ് വേണ്ടത്.
പക്ഷെ അത് ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പുവരുത്തി കൊണ്ടാവണമെന്ന് മാത്രം. അല്ലാതെ അത് ചൂണ്ടി കാണിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയാണോ വേണ്ടത്. ഒരാള്‍ പറഞ്ഞത് മറ്റൊയാള്‍ ശരിവെച്ചപ്പോള്‍ നിങ്ങള്‍ അയാളെയും സ്ഥാനം മാറ്റിയില്ലേ ഇതാണോ അങ്ങയുടെ ജനകീയ മുന്നേറ്റം.... എന്ത് കൊണ്ട് വിദേശ രാജ്യങ്ങളില്‍, വലിയ കെട്ടിടങ്ങളില്‍ തീപിടിത്തം പോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവഹാനി സംഭവിക്കാത്തതെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ പറയാം ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ക്യത്യമായി ആളുകള്‍ക്ക് രക്ഷപ്പെടാനും, രക്ഷാ പ്രവര്‍ത്തനത്തിനെത്തുന്ന വാഹനങ്ങള്‍ക്ക് കെട്ടിടത്തില്‍ എത്തിച്ചേരാനുമുള്ള വഴികള്‍ വളരെ ക്യത്യമാണ്. അവിടെ ഭരണകര്‍ത്താക്കള്‍ വിദഗ്ധരുടെ ഉപദേശത്തിന് വിലങ്ങ്തടിയാവാറില്ല. പകരം കൂടുതല്‍ സുരക്ഷാ ഉപദേശങ്ങള്‍ പഠിച്ച് മനസ്സിലാക്കാനും നടപ്പില്‍ വരുത്താനും ഉപദേശിക്കാറാണ് പതിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha