സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പക്വത പാലിക്കണമെന്ന് കുര്യന്‍ ജോസ്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പക്വത പാലിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ കുട്ടികളുടെ മനസിടിക്കുമെന്നും കൊച്ചിയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം വ്യക്തമാക്കി.
പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ കൈകാര്യം ചെയ്ത നടപടിയെ പ്രശംസിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങളും ഈ മിതത്വം കാത്തുസൂക്ഷിക്കാന്‍ നിര്‍ദേശിച്ചു.
വാര്‍ത്തകളില്‍ മിതത്വം പാലിക്കുന്നതിനൊപ്പം കുറ്റവാളികളെ തുറന്നുകാട്ടണമെന്നും സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha