കുമിളിയില്‍ കഞ്ചാവുമായി ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ഇടുക്കി കുമിളിയില്‍ കഞ്ചാവുമായി ആലപ്പുഴ സ്വദേശി അറസ്റ്റിലായി. ആലപ്പുഴക്കാരനായ ശരത്ത്(24) ആണ് കഞ്ചാവ് കടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ശരത്ത് അറസ്റ്റിലായത്.
ഡ്രൈവറായ ഇയാള്‍ ആലപ്പുഴയില്‍ ചില്ലറ വ്യാപാരത്തിനായി കഞ്ചാവ് കൊണ്ടുവരുകയായിരുന്നു. കമ്പത്തു നിന്നും വരുകയായിരുന്ന ഇയാളെ ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അറസ്റ്റിലായ ശരത്തിനെ കോടതി റിമാന്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha