അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയൂ; ഇപ്പോഴത്തെ ഹർജി, ജാമ്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റി; ലൈഫ് മിഷൻ കോഴ കേസിൽ ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു

ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി കോടതിയിൽ പോയിരുന്നു. ഇപ്പോൾ ഇതാ നിർണായക തീരുമാനമെടുത്തിരിക്കുകയാണ് കോടതി. ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ് കോടതി . മറ്റൊരു ബെഞ്ച് തിങ്കളാഴ്ച അദ്ദേഹത്തിന്റെ ജാമ്യപേക്ഷ പരിഗണിക്കുമെന്ന ഏറ്റവും പുതിയ വിവരമാണിപ്പോൾ പുറത്തു വരുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല.
ഇന്ന് പരിഗണിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്തായാലും ഇന്ന് പരിഗണിച്ചിട്ടില്ല. തിങ്കളാഴ്ച അദ്ദേഹത്തിന്റെ ജാമ്യപേക്ഷ പരിഗണിക്കും. അന്ന് മാത്രമേ ജാമ്യം കിട്ടുമോ ഇല്ലയോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ ഹർജി ജാമ്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്.
അതേസമയം കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തന്നെ ഇഡി വേട്ടയാടുകയാണെന്നും ഹർജിയിലുണ്ട്. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
അതേസമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്‍റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha

























