Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇത് വേറെ ലെവല്‍... കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുമുഴം മുന്നേയെറിഞ്ഞ് അമിത് ഷാ; സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു; കമ്മ്യൂണിസ്റ്റുകളെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും നിരാകരിച്ചു

13 MARCH 2023 08:56 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടേതായിരുന്നു. സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തില്‍ തമ്മിലടിക്കുന്നവര്‍ ത്രിപുരയില്‍ ഒന്നിച്ചപ്പോള്‍ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ തൃശ്ശൂരില്‍ പറഞ്ഞു.

കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് മോദി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. കേരളത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച തുകയുടെ കണക്കുകള്‍ എണ്ണിപറഞ്ഞ അമിത് ഷാ, കോണ്‍ഗ്രസും സിപിഎമ്മും ഇത് ചെയ്യില്ലെന്നും അവര്‍ വോട്ട് ബാങ്കിന് പിന്നിലാണെന്നും കുറ്റപ്പെടുത്തി. തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഇന്നത്തെ റാലിയെന്നും കഴിഞ്ഞ 9 കൊല്ലം കൊണ്ട് മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു.



യുപിഎ കാലത്ത് പാക് തീവ്രവാദികള്‍ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സര്‍ക്കാര്‍ മിണ്ടാതിരുന്നിരുന്നു. എന്നാല്‍ മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടില്‍ കയറിയും തിരിച്ചടി നല്‍കി. കമ്യൂണിസ്റ്റിനെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്. കേരളത്തില്‍ പരസ്പരം തല്ലുന്നവര്‍ തൃപുരയില്‍ ഒന്നിച്ചു. എന്നാല്‍, ജനങ്ങള്‍ വിജയിപ്പിച്ചത് ബിജെപിയെയാണ്. ലോകാരാധ്യനായ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് ഒരു കോണ്‍ഗ്രസ്സുകാരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയോട് പറയാനുള്ളത് എത്രത്തോളം മോദിയെ അതിര്‍ക്കുന്നോ അത്രത്തോളം മോദി ശക്തനാകുമെന്നുമെന്നും അമിത് ഷാ പറഞ്ഞു. ഒരു ലക്ഷത്തി പതിനയ്യായിരം കോടി മോദി സര്‍ക്കാര്‍ ടാക്‌സ് ഇനത്തില്‍ കേരളത്തിന് നല്‍കി. കോണ്‍ഗ്രസ് ഭരിച്ചപ്പോഴിത് 45 ആയിരം കോടി മാത്രം. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ 300 കോടി കേന്ദ്രം നല്‍കി. കേരളത്തെ രക്ഷിക്കാന്‍ പിഎഫ്‌ഐയെ നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ തയാറായി. കാസര്‍കോടിന് 50 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1950 കോടി രൂപ അനുവദിച്ചു. മൂന്ന് പ്രധാന റയില്‍വെ സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തില്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു.



ശബരിമല ഭക്തര്‍ക്ക് ഉള്‍പ്പെടെ യാത്രാസൗകര്യത്തിന് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് അനുവദിച്ചത്. കൊച്ചിയില്‍ ഭാരത് പെട്രോളിയം കോംപ്ലക്‌സിനായി 6, 200 കോടി രൂപ അനുവദിച്ചു. കേരളത്തിലെ 20 ലക്ഷം കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ വര്‍ഷം 6000 രൂപ നല്‍കി. 17 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നടപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രം കേരളത്തിന് നല്‍കിയത് 8,500 രൂപയാണ്. മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്‍കി. കോണ്‍ഗ്രസും സിപിഎമ്മും അത് ചെയ്യില്ല. അവര്‍ വോട്ട് ബാങ്കിന് പിന്നിലാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ശിവശങ്കരന്‍ അറസ്റ്റിലായി. ജയിലിലായതിന് പിണറായി മറുപടി പറയണം. സ്വര്‍ണ്ണക്കടത്തിനെപ്പറ്റി മറുപടിയില്ല. 24 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചോദിക്കുമെന്നും ഉത്തരം പറയിക്കുമെന്നും അമിത് ഷാ പറഞ്ഞു.



അഴിമതിയില്‍ മുങ്ങിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ കേരളത്തിലെ ജനം വെറുതേവിടുമെന്നാണോ കരുതുന്നതെന്നു അമിത് ഷാ ചോദിച്ചു. ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. കേരളത്തിലെ ജനങ്ങളോടു മുഖ്യമന്ത്രി മറുപടി പറയാന്‍ തയാറാകണം. സ്വര്‍ണക്കള്ളക്കടത്ത് വിഷയത്തിലും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നു.

കേരളത്തിന്റെ പൊതുകടം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കേരളം അതിഭയങ്കര സാമ്പത്തിക പ്രതിസന്ധിയിലാണെന്നു ധനമന്ത്രി തന്നെ സമ്മതിക്കുന്നു. അപ്പോഴും കേരളത്തിലെ സര്‍ക്കാര്‍ പ്രധാന തസ്തികകളിലെല്ലാം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്ന തിരക്കിലാണ്. കേരളത്തെ വികസനവഴിയിലൂടെ നയിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കോ കമ്യൂണിസ്റ്റുകാര്‍ക്കോ സാധിക്കില്ല. ബിജെപിക്കേ അതിനു കഴിയൂ. കമ്യൂണിസ്റ്റുകാര്‍ പാവപ്പെട്ടവരെക്കുറിച്ചു പറയും, എന്നാല്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യില്ലെന്നും അമിത്ഷാ ആഞ്ഞടിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (24 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (41 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends