ചെന്നൈയ്ക്ക് പ്രകാശം പരത്തി രഞ്ജിത്തും രണ്‍ജി പണിക്കരും

ചെന്നൈ ദുരിത ഭാഗത്തേക്ക് വെളിച്ചം വീശി സിനിമ പ്രവര്‍ത്തകരായ രഞ്ജിത്തും രണ്‍ജി പണിക്കരും. അമ്പതിനായിരം രൂപയുടെ മെഴുകുതിരികള്‍ നല്‍കികൊണ്ടാണ് അവര്‍ നന്മയുടെ വെളിച്ചം പകര്‍ന്നത്.
ഉള്‍പ്രദേശങ്ങളിലേക്ക് ഇനിയും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാലാണ് മെഴുകുതിരികള്‍ സംഭാവനയായി നല്‍കിയത്. മദിരാശി ഒരുകാലത്ത് മലയാള സിനിമയുടെ പ്രകാശമായിരുന്നു ആ പ്രകാശത്തിലാണ് നമ്മുടെ സിനിമാലോകം വളര്‍ന്നത് എന്നും രഞ്ജിത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha