Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

 മീനമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു... ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു, വെര്‍ച്വല്‍ ക്യൂവിലൂടെ ഭക്തര്‍ക്ക് ബുക്ക് ചെയ്ത് ദര്‍ശനത്തിനായി എത്താം

15 MARCH 2023 06:27 AM IST
മലയാളി വാര്‍ത്ത

ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.


മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിയിച്ചു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മീനം ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും.

ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് 7 മണി വരെ നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 9 മണി മുതല്‍ നെയ്യഭിഷേകം പുനരാരംഭിക്കും.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ്
സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 19 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.

ഉത്രം തിരുല്‍സവത്തിനായി മാര്‍ച്ച് 26 ന് വൈകുന്നേരം തുറന്ന് ഏപ്രില്‍ 5 ന് അടയ്ക്കും. മാര്‍ച്ച് 27 ന് രാവിലെ 9.45നാണ് കൊടിയേറ്റ്. ഏപ്രില്‍ 5ന് പൈങ്കുനി ഉത്രം ആറാട്ട് പമ്പാനദിയില്‍ നടക്കുന്നതാണ്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (43 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends