Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അടുത്ത വര്‍ഷം വരുമല്ലോ... നിര്‍ഭാഗ്യവശാല്‍ എംപിയാണെന്ന് രാഹുല്‍ ഗാന്ധി; ജയറാം രമേശ് കയ്യുടനെ തിരുത്തി; വയനാട്ടുകാര്‍ എല്ലാം കാണുന്നുണ്ട്; എത്രകാലം പഠിപ്പിക്കുമെന്ന് പരിഹസിച്ച് ബിജെപി

17 MARCH 2023 09:51 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാപ്പ് പറയണമെന്ന് ബിജെപിക്കാര്‍ പറയുന്നതിനിടെ മറ്റൊരു സംഭവം. വാര്‍ത്താ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയെ ജയറാം രമേശ് തിരുത്തിയ സംഭവത്തെ പരിഹസിച്ച് ബിജെപി. തന്റെ ലണ്ടന്‍ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനാണ് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

സംസാരത്തിനിടെ രാഹുല്‍ പറഞ്ഞതിനെ തിരുത്തി ജയറാം രമേശ് ഇടപെടുകയായിരുന്നു. 'നിര്‍ഭാഗ്യവശാല്‍, ഞാനൊരു പാര്‍ലമെന്റംഗമാണ്. പാര്‍ലമെന്റില്‍ ആ ആരോപണം ഉന്നയിച്ചത് നാല് മന്ത്രിമാരാണ്. സംസാരിക്കാനുള്ള എന്റെ അവസരം എന്നത് ജനാധിപത്യ അവകാശമാണ്' എന്നാണ് രാഹുല്‍ പറഞ്ഞത്. ഉടന്‍ തന്നെ ജയറാം രമേശ് അദ്ദേഹത്തെ തടഞ്ഞു.

ബിജെപിക്കാര്‍ ഇതൊരു അവസരമായിക്കണ്ട് പരിഹസിക്കുമെന്നും നിര്‍ഭാഗ്യവശാല്‍ എന്നത് ജനങ്ങളുടെ നിര്‍ഭാഗ്യത്താല്‍ എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ടു. പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും എല്ലാവരും കേട്ടു, വീഡിയോയില്‍ റെക്കോര്‍ഡാവുകയും ചെയ്തു. ഉടന്‍ തന്നെ രാഹുല്‍ അതേറ്റു പറയുകയും ചെയ്തു. വീഡിയോ വൈറലായതോടെ സംഭവം ബിജെപി ഏറ്റെടുത്തു.

എത്ര കാലം, എങ്ങനെയൊക്കെ താങ്കള്‍ അദ്ദേഹത്തെ പഠിപ്പിക്കും. ബിജെപി നേതാവ് സംപീത് പത്ര പരിഹസിച്ചു. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഞാന്‍ ഇന്ന് രാവിലെ പാര്‍ലമെന്റിലെത്തിയത് ഞാന്‍ ലണ്ടനില്‍ പറഞ്ഞതും എനിക്ക് തോന്നുന്നതുമായ കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നാല് മന്ത്രിമാര്‍ സഭയില്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ചു. സഭയില്‍ സംസാരിക്കുക എന്നത് എന്റെ അവകാശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപി നേതാക്കള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അക്കാര്യത്തില്‍ സംസാരിക്കാന്‍ പാര്‍ലമെന്റംഗമെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും സ്പീക്കറോട് പറഞ്ഞു. സ്പീക്കര്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. എംപി എന്ന നിലയില്‍ തന്റെ ആദ്യത്തെ ഉത്തരവാദിത്തം സഭയില്‍ മറുപടി നല്‍കുക എന്നതാണ്. അതിനു ശേഷമേ മാധ്യമങ്ങളോട് അക്കാര്യം വിശദീകരിക്കേണ്ടതുള്ളു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദേശത്ത് വെച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങളോടും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ശക്തമാണെങ്കില്‍ തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി ഭരണപക്ഷത്തെ വെല്ലുവിളിച്ചു. ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ സഭയ്ക്കകത്ത് വിശദീകരണം നല്‍കാന്‍ തയ്യാറെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

നാല് കേന്ദ്രമന്ത്രിമാരാണ് തനിക്കെതിരെ ആരോപണമുന്നയിച്ചത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാര്‍ക്ക് കിട്ടിയ അവസരം തനിക്കുമുണ്ടാകുമെന്നും കരുതുന്നതായും അദ്ദേഹം പറഞ്ഞു. വിശദീകരണം നല്‍കുകയെന്നത് തന്റെ അവകാശമാണ്. ഇനിയതല്ല താന്‍ നിശബ്ദനാക്കപ്പെടുമോയെന്നതും കണ്ടറിയേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി ദില്ലിയില്‍ വിശദീകരിച്ചു.

അതേ സമയം, അദാനി വിഷയത്തില്‍ ഇതുവരെയും മറുപടി നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അദാനി വിഷയത്തില്‍ മോദിക്ക് ഭയമാണെന്നും പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ മോദി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി എംപി മാത്രമാണെന്നും സഭയിലെ മറ്റ് അംഗങ്ങള്‍ക്ക് മുകളിലല്ലെന്നും കിരണ്‍ റിജിജു മറുപടി നല്‍കി. രാഹുലിന് സ്വകാര്യ സ്വത്ത് പോലെ പാര്‍ലമെന്റില്‍ പെരുമാറാന്‍ ആകില്ല. പാര്‍ലമെന്റിന് അകത്തും രാജ്യത്തിന് പുറത്തും രാഹുല്‍ നുണ പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും മന്ത്രി ആവര്‍ത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends